- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
രാജ്യസഭ എംപിമാരുടെ സസ്‌പെൻഷൻ; അഞ്ചാം ദിവസവും പാർലമെന്റ് പ്രക്ഷുബ്ധം; സമരം ചെയ്യാനുള്ള അവകാശവും നിഷേധിക്കുന്നുവെന്ന് പ്രതിപക്ഷം
ന്യൂഡൽഹി: രാജ്യസഭ എംപിമാരെ സസ്‌പെന്റ് ചെയ്ത വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ പാർലമെന്റിൽ അഞ്ചാം ദിവസവും പ്രക്ഷുബ്ധരംഗങ്ങൾ തുടരുകയാണ്. സസ്‌പെൻഷൻ നടപടിക്കെതിരെ പാർലമെന്റ് കവാടത്തിൽ ധർണ്ണ നടത്തുന്ന 12 അംഗങ്ങൾക്ക് മുന്നിൽ സഭാസ്തംഭനം ആരോപിച്ച് ബിജെപി നടത്തിയ പ്രതിഷേധമാണ് സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കിയത്.
സമരം ചെയ്യാനുള്ള അവകാശം പോലും നിഷേധിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മാപ്പ് പറയാൻ തയ്യാറാകാതെ മാർഷൽമാരെ ആക്രമിച്ച സംഭവത്തെ ന്യായീകരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി രാജ്യസഭാ നേതാവ് പിയൂഷ് ഗോയൽ രംഗത്തെത്തി.
പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കുമ്പോഴും മാപ്പ് പറയാതെ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സർക്കാർ. മാപ്പുപറഞ്ഞ് കീഴടങ്ങൽ വേണ്ടെന്ന നിലപാടിൽ പ്രതിപക്ഷവും നിലപാട് കടുപ്പിക്കുകയാണ്. അതേസമയം അടുത്ത രണ്ട് ദിവസത്തിൽ ചില സമവായ നീക്കങ്ങൾ സർക്കാരിനും പ്രതിപക്ഷത്തിനുമിടയിൽ ഉണ്ടായേക്കുമെന്ന സൂചനകളും ഉണ്ട്.
കഴിഞ്ഞ സഭാ സമ്മേളനത്തിലെ പ്രതിഷേധത്തിന്റെ പേരിലാണ് എംപിമാരെ സസ്‌പെന്റ് ചെയ്തത്. സഭയുടെ അന്തസ് ഇടിച്ച് താഴ്‌ത്തുന്ന രീതിയിൽ അംഗങ്ങൾ പെരുമാറിയെന്ന് ഉത്തരവിൽ പറയുന്നു. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാർഷൽമാരാണ് അദ്ധ്യക്ഷന് പരാതി നൽകിയിരുന്നത്.
ബിനോയ് വിശ്വത്തിനെതിരെയും പരാമർശമുണ്ട്. എളമരം കരീം മാർഷൽമാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി. ഈ സമ്മേളന കാലത്തേക്കാണ് എംപിമാരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.