- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രി മാലിന്യങ്ങൾ ജനവാസ കേന്ദ്രത്തിൽ തള്ളിയ അങ്കമാലി ലിറ്റിൽഫ്ളവർ ഹോസ്പിറ്റലിന് എട്ടിന്റെ പണികൊടുത്ത് യുവാവ്; തള്ളിയ മാലിന്യം വണ്ടിയിൽ കയറ്റി ആശുപത്രിക്കു മുന്നിൽ വിതറി ഫേസ്‌ബുക്കിൽ ലൈവാക്കി; യുവാവിനു മുന്നിൽ മുട്ടുമടക്കി കത്തോലിക്കാ സഭയുടെ ആശുപത്രി
അങ്കമാലി: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ആശുപത്രി മാല്യന്യങ്ങൾ ജനവാസ മേഖലയിൽ തള്ളുന്നതായി അങ്കമാലിയിലെ ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിനെതിരേ പരാതി. ആശുപത്രിക്കാർ കൊണ്ടുതള്ളിയ മാലിന്യങ്ങൾ തിരികെ ആശുപത്രിയുടെ വാതിൽക്കൊണ്ടിട്ട് യുവാവ് തിരിച്ച് എട്ടിന്റെ പണി കൊടുത്തു. വ്യത്യസ്ത പ്രതിഷേധം ഫേസ്‌ബുക്കിൽ ലൈവാക്കുകയും ചെയ്തു. സീറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി രൂപതയുടെ നിയന്ത്രണത്തിലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാണിത്. എംസി റോഡിൽ സ്ഥിതിചെയ്യുന്ന ആശുപത്രിക്കു മുന്നിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സഭവം. ആശുപത്രിക്കു സമീപമുള്ള ഫ്‌ളാറ്റിനോടു ചേർന്നാണ് മാലിന്യങ്ങൾ തള്ളിയതെന്ന് യുവാവ് ആരോപിച്ചു. മൂന്നു ദിവസമായി മാലിന്യങ്ങൾ കൊണ്ടിടുന്നു. രണ്ടു ലോഡിലായി നാലായിരം ഗ്ലൗസും ബ്ലഡ് ബാഗുകളും അടക്കമുള്ള മാലിന്യങ്ങളാണ് തള്ളിയത്. അങ്കമാലി സ്വദേശി ആന്റിഷ് കുളങ്ങര എന്ന യുവാവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 150 പേർക്കു ഡങ്കിപ്പനി വന്ന സ്ഥലത്താണ് ബ്ലഡ് ബാഗുകൾ അടക്കമുള്ള ആശുപത്രി മാലിന്യങ്ങൾ തള്ളുന്നതെ
അങ്കമാലി: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ആശുപത്രി മാല്യന്യങ്ങൾ ജനവാസ മേഖലയിൽ തള്ളുന്നതായി അങ്കമാലിയിലെ ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിനെതിരേ പരാതി. ആശുപത്രിക്കാർ കൊണ്ടുതള്ളിയ മാലിന്യങ്ങൾ തിരികെ ആശുപത്രിയുടെ വാതിൽക്കൊണ്ടിട്ട് യുവാവ് തിരിച്ച് എട്ടിന്റെ പണി കൊടുത്തു. വ്യത്യസ്ത പ്രതിഷേധം ഫേസ്‌ബുക്കിൽ ലൈവാക്കുകയും ചെയ്തു.
സീറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി രൂപതയുടെ നിയന്ത്രണത്തിലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാണിത്. എംസി റോഡിൽ സ്ഥിതിചെയ്യുന്ന ആശുപത്രിക്കു മുന്നിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സഭവം. ആശുപത്രിക്കു സമീപമുള്ള ഫ്‌ളാറ്റിനോടു ചേർന്നാണ് മാലിന്യങ്ങൾ തള്ളിയതെന്ന് യുവാവ് ആരോപിച്ചു. മൂന്നു ദിവസമായി മാലിന്യങ്ങൾ കൊണ്ടിടുന്നു. രണ്ടു ലോഡിലായി നാലായിരം ഗ്ലൗസും ബ്ലഡ് ബാഗുകളും അടക്കമുള്ള മാലിന്യങ്ങളാണ് തള്ളിയത്.
അങ്കമാലി സ്വദേശി ആന്റിഷ് കുളങ്ങര എന്ന യുവാവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 150 പേർക്കു ഡങ്കിപ്പനി വന്ന സ്ഥലത്താണ് ബ്ലഡ് ബാഗുകൾ അടക്കമുള്ള ആശുപത്രി മാലിന്യങ്ങൾ തള്ളുന്നതെന്ന് ആന്റിഷ് ചൂണ്ടിക്കാട്ടി. മാലിന്യങ്ങളിൽ കുറച്ചെടുത്ത് ഇവർ ആശുപത്രിയുടെ പ്രധാന കവാടത്തിനു മുന്നിൽ കൊണ്ടിടുകയായിരുന്നു. അപ്രതീക്ഷിതമായി ആശുപത്രിക്കു മുന്നിൽ മാല്യനങ്ങൾ നിക്ഷേപിക്കപ്പെടുന്നതു കണ്ട അധികൃതർ ഇറങ്ങിവന്നു.
ഇൻസിനറേറ്റർ ഉപയോഗിച്ച് മാലിന്യങ്ങൾ കത്തിച്ചുകളയുന്നുവെന്നാണ് ആശുപത്രി അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ ഇത് വെറും കള്ളമാണെന്നും രാത്രി ആരും കാണാതെ മാലിന്യം പുറത്തു നിക്ഷേപിക്കുന്നതു പതിവാണെന്നും ആന്റിഷ് പറഞ്ഞു.
മാലിന്യം നിക്ഷേപിച്ചത് തങ്ങളല്ലെന്നാണ് ആശുപത്രി അധികൃതർ ആദ്യം അവകാശപ്പെട്ടത്. എന്നാൽ കൊണ്ടിട്ട മാലിന്യ ചാക്കു തുറന്ന് അതിൽനിന്നെടുത്ത ബ്ലഡ് ബാഗിനു മുകളിൽ ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റൽ എന്നെഴുതിയിരിക്കുന്നത് യുവാവ് കാണിച്ചു കൊടുത്തു. എന്നിട്ടും ഇത് തങ്ങൾ ഉപേക്ഷിച്ച മാലിന്യമല്ലെന്നാണ് ഹോസ്പിറ്റർ അധികൃതർ നിലപാടെടുത്തത്.
എന്നാൽ പ്രതിഷേധം തുടർന്നതോടെ ആളുകൾ തടിച്ചുകൂടുകയും വാഹനങ്ങൾക്കടക്കം ആശുപത്രിക്കകത്തേക്കും പുറത്തേക്കും പോകാൻ പറ്റാതാവുകയും ചെയ്തു. ഇതോടെ കൂടുതൽ ആശുപത്രി അധികൃതർ ഇറങ്ങിവന്നു. ആശുപത്രിയുടെ ചുമതലയുള്ള വൈദികനും എത്തി.
സംഭവത്തിന്റെ ഉത്തരവാദിത്വം ഏൽക്കണമെന്നും മേലിൽ ജനവാസ കേന്ദ്രങ്ങളിൽ മാലിന്യം തള്ളരുതെന്നും വൈദികനോട് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉത്തരവാദിത്വം ഏൽക്കുന്നതായി വൈദികൻ പറഞ്ഞതോടെയാണ് ആന്റിഷും സംഘവും പ്രതിഷേധം അവസാനിപ്പിച്ചത്.