- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടും ടി വി ന്യൂവിലെ പ്രശ്‌നം തീർന്നില്ല; രണ്ടുമാസമായി ശമ്പളം ലഭിക്കാത്ത ചാനൽ ജീവനക്കാർ പ്രത്യക്ഷ സമരത്തിലേക്ക്; പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ നാളെ സായാഹ്ന ധർണ
കൊച്ചി: വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടും ചേംബർ ഓഫ് കൊമേഴ്‌സിന്റെ ടി വി ന്യൂ ചാനലിലെ പ്രതിസന്ധി തീർന്നില്ല. രണ്ട് മാസത്തോളമായി ശമ്പളം ലഭിക്കാത്ത സാഹചര്യത്തിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് ജീവനക്കാർ. ചാനലിന്റെ ഡയറക്ടർമാരായ ഒരു വിഭാഗം വ്യവസായികൾ പ്രശ്‌നം തീർക്കേണ്ടെന്ന നിലപാട് സ്വീകരിച്ചതോടെ
കൊച്ചി: വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടും ചേംബർ ഓഫ് കൊമേഴ്‌സിന്റെ ടി വി ന്യൂ ചാനലിലെ പ്രതിസന്ധി തീർന്നില്ല. രണ്ട് മാസത്തോളമായി ശമ്പളം ലഭിക്കാത്ത സാഹചര്യത്തിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് ജീവനക്കാർ. ചാനലിന്റെ ഡയറക്ടർമാരായ ഒരു വിഭാഗം വ്യവസായികൾ പ്രശ്‌നം തീർക്കേണ്ടെന്ന നിലപാട് സ്വീകരിച്ചതോടെ എല്ലാ അർത്ഥത്തിലും ദുരിതത്തിലാണ് ജീവനക്കാർ. ശമ്പളം കിട്ടാതെ വന്നതോടെ ചാനലിൽ ഏതാനും ആഴ്‌ച്ചകളായി സമരം നടന്നുവരികയാണ്. വാർത്താ സംപ്രേഷണം നിർത്തിവച്ച് സമരത്തിലാണ് ജീവനക്കാർ.
വിഷയം നേരത്തെ തന്നെ ഏറ്റെടുത്ത കേരളാ പത്രപ്രവർത്തക യൂണിയൻ സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്. ടിവി ന്യൂ ചാനലിലെ തൊഴിൽ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ കേരളാ നാളെ സായാഹ്ന ധർണ നടത്തും. കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിലാണ് ധർണ. മാദ്ധ്യമപ്രവർത്തകരടക്കമുള്ള ജീവനക്കാരെ കബളിപ്പിക്കുന്ന ടിവി ന്യൂ മാനേജ്‌മെന്റ് നീതിപാലിക്കണമെന്നും കുടിശ്ശികയായ ശമ്പളം കൊടുത്ത് പ്രവർത്തിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ധർണ.
ടിവി ന്യൂവിലെ ജീവനക്കാരടക്കമുള്ള മാദ്ധ്യമ പ്രവർത്തകർ ശനിയാഴ്ച വൈകിട്ട് മൂന്നിന് എറണാകുളം മേനക ജംഗ്ഷനിലാണ് സായാഹ്ന ധർണ നടത്തുന്നത്. ഇക്കാര്യ കെയുഡബ്ല്യുജെ ജനറൽ സെക്രട്ടറി എൻ പത്മനാഭൻ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ടിവി ന്യൂ മാനേജ്‌മെന്റ് കണ്ണ് തുറന്ന് കാര്യങ്ങൾ മനസ്സിലാക്കി പ്രശ്‌നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് ബഹുജനങ്ങളുടെയും ട്രേഡ് യൂണിയനുകളുടെയും പിന്തുണയോടെയും പങ്കാളിത്തത്തോടെയുമാണ് ധർണ നടത്തുന്നത്.
വൻ പ്രലോഭനങ്ങൾ നൽകിയാണ് വാർത്താ ചാനലായ ടിവി ന്യൂ പ്രവർത്തനം ആരംഭിച്ചത്. എന്നാലിപ്പോൾ ജീവനക്കാർക്ക് രണ്ട് മാസമായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. മാനേജ്‌മെന്റ് തലപ്പത്ത് ഉടലെടുത്ത അഭിപ്രായഭിന്നതകളെത്തുടർന്നാണ് ചാനലിന്റെ പ്രവർത്തനം തകരാറിലായത്. ജീവനക്കാർക്ക് ജോലി ചെയ്യാനുള്ള സാഹചര്യമോ അതിന് നേതൃത്വം നൽകാനുള്ള ആളുകളോ ഈ ചാനലിൽ ഇന്നില്ല. ഈ സാഹചര്യത്തിൽ പ്രതിദിന പ്രവർത്തനം നടത്താൻ ജീവനക്കാർക്ക് കഴിയാത്ത അവസ്ഥയാണുള്ളത്.
മാനേജ്‌മെന്റ് മുന്നോട്ടു വച്ച ഓഫറുകൾ വിശ്വസിച്ച് മറ്റ് മാദ്ധ്യമസ്ഥാപനങ്ങളിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ടിവി ന്യൂവിൽ ചേർന്ന മുതിർന്ന മാദ്ധ്യമപ്രവർത്തകരും പുതുതായി ചേവർന്നവരുമടക്കം ഏതാണ്ട് 110ൽപ്പരം മാദ്ധ്യമപ്രവർത്തകർ അനാഥരായ അവസ്ഥയാണിപ്പോൾ. ടെക്‌നിക്കൽ, മാർക്കറ്റിങ്, ഭരണ വിഭാഗത്തിലേതടക്കം ഏതാണ്ട് 100 ജീവനക്കാർ വേറെയുമുണ്ട്.
കേരള ചേംബർ ഓഫ് കോമേഴ്‌സ് നേതൃത്വത്തിൽ തുടങ്ങിയതാണ് ടിവി ന്യൂ എന്നിരിക്കേയാണ് ചാനലിൽ പ്രവർത്തിക്കുന്നവർക്ക് ശമ്പളം കൊടുക്കാതിരുക്കുന്നത്. പ്രശ്‌നം പരിഹരിക്കണമെന്ന അഭ്യർത്ഥനയുമായി രണ്ട് മാസത്തോളമായി കേരള പത്രപ്രവർത്തക യൂണിയൻ മാനേജ്‌മെന്റ് തലപ്പത്തിരിക്കുന്നവരുടെ പിന്നാലെ നടക്കുകയാണ്. തൊഴിൽ വകുപ്പിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണർ വിളിച്ച ഒത്ത് തീർപ്പ് ചർച്ചയിൽ പണമില്ലാത്തതിനാൽ ശമ്പളം കൊടുക്കാനാവില്ല എന്ന നിലപാടാണ് മാനേജ്‌മെന്റ് എടുത്തത്. വാഗ്ദാനങ്ങളോരോന്നും ലംഘിക്കുന്ന ടിവി ന്യൂ മാനേജ്‌മെന്റ് ചുളുവിൽ വാർത്താ ചാനൽ നടത്താമെന്നാണ് കരുതുന്നത്. മാദ്ധ്യമ പ്രവർത്തനത്തിന്റെ അന്തസ്സ് ഇടിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ പ്രതിരോധം കെട്ടിപ്പടുക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി പത്മനാഭൻ ആവശ്യപ്പെട്ടു.