- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയെ വിമർശിക്കാൻ വിദ്യാർത്ഥികൾ വളർന്നിട്ടില്ല; മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥി സംഘടനയ്ക്കു വിലക്ക്; ചെന്നൈയിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനത്തിനെതിരെ ലാത്തിച്ചാർജ്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിനു മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥി സംഘടനയെ വിലക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയിൽ വൻ പ്രതിഷേധം. ഡിവൈഎഫ്‌ഐ ഉൾപ്പടെയുള്ള നിരവധി യുവജന സംഘടനകൾ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയെ വിമർശിച്ചതിനു ദളിത് വിദ്യാർത്ഥികൾ അംഗങ്ങളായുള്ള മദ്രാസ് ഐഐടിയിലെ അംബ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിനു മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥി സംഘടനയെ വിലക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയിൽ വൻ പ്രതിഷേധം. ഡിവൈഎഫ്‌ഐ ഉൾപ്പടെയുള്ള നിരവധി യുവജന സംഘടനകൾ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രധാനമന്ത്രിയെ വിമർശിച്ചതിനു ദളിത് വിദ്യാർത്ഥികൾ അംഗങ്ങളായുള്ള മദ്രാസ് ഐഐടിയിലെ അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിളിനാണു (എപിഎസ്‌സി) നിരോധനം ഏർപ്പെടുത്തിയത്. ഫോറത്തിന്റെ പ്രവർത്തനങ്ങൾക്കെതിരേ കേന്ദ്ര മാനവവിഭവശേഷി വികസന (എച്ച്ആർഡി) മന്ത്രാലയത്തിനു പരാതി ലഭിച്ചിരുന്നു. മോദി സർക്കാരിന്റെ നയങ്ങൾക്കെതിരേയാണു ഫോറം പ്രവർത്തിക്കുന്നതെന്നായിരുന്നു പരാതി.
നിരോധനത്തിൽ പ്രതിഷേധിച്ച് ഐഐടിയിലേക്കു മാർച്ച് നടത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രവർത്തകരുടെ മാർച്ച് പൊലീസ് തടഞ്ഞതോടെയാണു നേരിയ സംഘർഷമുണ്ടായത്. തുടർന്നു പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
പ്രകടനക്കാർ വിദ്യാർത്ഥിപ്രസ്ഥാനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന മോദി സർക്കാരിനും മാനവവിഭവശേഷിവകുപ്പ് മന്ത്രി സ്മൃതി ഇറാനിക്കും ഐ.ഐ.ടി അധികൃതർക്കുമെതിരെ മുദ്രാവാക്യം മുഴക്കി. ഡി.എം.കെ, എം.ഡി.എം.കെ തുടങ്ങിയ പ്രാദേശിക രാഷ്ട്രിയ പാർട്ടികൾ സംഭവത്തിൽ ആശ്ചര്യം രേഖപ്പെടുത്തി.
അധികൃതരുടെ നടപടി ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലുള്ള കേന്ദ്രത്തിന്റെ അനാവശ്യ ഇടപെടലിനെയാണ് ഇത് വ്യക്തമാക്കുന്നതെന്നും ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ ആരോപിച്ചു. ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന അടിസ്ഥാനസ്വാതന്ത്ര്യങ്ങളിൽ കൈകടത്താൻ ആർക്കും അധികാരമില്ലെന്ന വസ്തുത സ്മൃതി ഇറാനി മനസിലാക്കണമെന്ന് എം.ഡി.എം.കെ നേതാവ് വൈക്കോ വ്യക്തമാക്കി.
മറ്റു യുവജന സംഘടനകളും വിഷയത്തിൽ ശക്തമായി പ്രതിഷേധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പ്രതിഷേധത്തെക്കുറിച്ചു കേന്ദ്ര സർക്കാർ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരേ മാനവവിഭവശേഷി വികസനമന്ത്രി സ്മൃതി ഇറാനിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിക്കു മുന്നിൽ എൻഎസ്‌യുഐ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ക്യാമ്പസിലെ ദളിത് വിദ്യാർത്ഥി സംഘടനയായ അംബേദ്കർ പെരിയാർ സ്റ്റുഡന്റ് സർക്കിൾ മോദി സർക്കാരിനെ വിമർശിക്കുന്ന ചർച്ചകൾ സംഘടിപ്പിക്കുന്നുവെന്നായിരുന്നു പരാതി. ഈ സംഘടനയിൽപ്പെട്ട വിദ്യാർത്ഥികളെക്കുറിച്ച് കേന്ദ്ര മനുഷ്യ വിഭവശേഷി മന്ത്രാലയം വിവരങ്ങൾ തേടുകയും ചെയ്തിരുന്നു. സംഘടനയുടെ ലഘുലേഖകളിലൊന്നിൽ മോദിയുടെ നയങ്ങൾ വിമർശിക്കപ്പെട്ടുവെന്നതാണ് അധികൃതരെ അലോസരപ്പെടുത്തിയത്.
കഴിഞ്ഞവർഷം ഏപ്രിൽ 14നാണ് ക്യാമ്പസിലെ ദളിത് വിദ്യാർത്ഥികൾ ചേർന്ന് അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ ആരംഭിച്ചത്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തുകയും ക്ലാസ്സുകൾ സംഘടിപ്പിക്കുകയുമാണ് സംഘടന ചെയ്തുകൊണ്ടിരുന്നത്. സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ക്യാമ്പസ്സിലെ വലതുപക്ഷ സംഘടനകൾക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നു.

