- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിറവയറിനെ സോഷ്യൽ മീഡിയയിലും ഫാഷൻ മാഗസിനിലെ ആഘോഷമാക്കിയ പാതി മലയാളി ലിസ ഹൈഡനു ലണ്ടനിൽ കുഞ്ഞു പിറന്നപ്പോൾ ആഘോഷം ഇന്ത്യൻ മാധ്യമങ്ങൾക്ക്; കുഞ്ഞിന്റെ മുഖം പുറത്തു വിടാതെ താരസുന്ദരി രാജകീയ ശൈലിയിൽ പുറത്തുവിട്ട ഫോട്ടോ ലോകം ഏറ്റെടുത്തപ്പോൾ
ലണ്ടൻ: പാതി മലയാളിയും ലോകമെങ്ങും ആരാധകരും ഉള്ള ബോളിവുഡ് സുന്ദരി ലിസ ഹൈഡൻ തന്റെ വിവാഹം പോലെ തന്നെ പ്രസവവും ആഘോഷമാക്കിയിരിക്കുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിലെ അവകാശി കെയ്റ്റ് വില്യം പ്രസവ ശേഷം ലോകത്തെ തന്റെ കൺമണിയെ കാണിക്കാൻ എത്തിയ പോലെ ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലെ റോയൽ സ്യുട്ടിൽ നിന്നും ഭർത്താവ് ദിനോ ലാൽവാനിക്കൊപ്പം എത്തി ഫോട്ടോയെടുത്താണ് ആരാധകർക്ക് സമർപ്പിച്ചിരിക്കുന്നത്. ലിസ ഹൈഡൻ ഇൻസ്റ്റഗ്രാം വഴി പുറത്തു വിട്ട ചിത്രമാണ് ലോകമെങ്ങും മാധ്യമങ്ങൾ ഉപയോഗിച്ചിരിക്കുന്നതും. മലയാളിയായ അച്ഛന് ഓസ്‌ട്രേലിയക്കാരിയായ അമ്മയിൽ ചെന്നൈയിൽ ജനിച്ച ലിസ ഭൂരിഭാഗം സമയവും ജീവിച്ചത് ആസ്‌ട്രേലിയയിലാണ്. പിന്നീട് പഠന സമയത്തു അമേരിക്കയിലും ശേഷം ക്യാമറക്കു മുന്നിലാണ് ജീവിതം എന്ന് കണ്ടെത്തിയപ്പോൾ മുംബൈയിലും കഴിഞ്ഞ ലിസ ജീവിത പങ്കാളിയെ കണ്ടെത്തിയത് ബ്രിട്ടനിൽ നിന്നുമാണ്. പാക്കിസ്ഥാൻ വംശജനും ബ്രിട്ടീഷ് മൾട്ടി മില്യൺ ബിസിനസുകാരനുമായ ദിനോ ലാൽവാനിയെ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ലിസ വിവാഹം ചെയ്യുന്നത്. തുടർന്നു വിവാഹ ജീവിതത്തെ പറ
ലണ്ടൻ: പാതി മലയാളിയും ലോകമെങ്ങും ആരാധകരും ഉള്ള ബോളിവുഡ് സുന്ദരി ലിസ ഹൈഡൻ തന്റെ വിവാഹം പോലെ തന്നെ പ്രസവവും ആഘോഷമാക്കിയിരിക്കുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിലെ അവകാശി കെയ്റ്റ് വില്യം പ്രസവ ശേഷം ലോകത്തെ തന്റെ കൺമണിയെ കാണിക്കാൻ എത്തിയ പോലെ ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലെ റോയൽ സ്യുട്ടിൽ നിന്നും ഭർത്താവ് ദിനോ ലാൽവാനിക്കൊപ്പം എത്തി ഫോട്ടോയെടുത്താണ് ആരാധകർക്ക് സമർപ്പിച്ചിരിക്കുന്നത്. ലിസ ഹൈഡൻ ഇൻസ്റ്റഗ്രാം വഴി പുറത്തു വിട്ട ചിത്രമാണ് ലോകമെങ്ങും മാധ്യമങ്ങൾ ഉപയോഗിച്ചിരിക്കുന്നതും. മലയാളിയായ അച്ഛന് ഓസ്‌ട്രേലിയക്കാരിയായ അമ്മയിൽ ചെന്നൈയിൽ ജനിച്ച ലിസ ഭൂരിഭാഗം സമയവും ജീവിച്ചത് ആസ്‌ട്രേലിയയിലാണ്. പിന്നീട് പഠന സമയത്തു അമേരിക്കയിലും ശേഷം ക്യാമറക്കു മുന്നിലാണ് ജീവിതം എന്ന് കണ്ടെത്തിയപ്പോൾ മുംബൈയിലും കഴിഞ്ഞ ലിസ ജീവിത പങ്കാളിയെ കണ്ടെത്തിയത് ബ്രിട്ടനിൽ നിന്നുമാണ്. പാക്കിസ്ഥാൻ വംശജനും ബ്രിട്ടീഷ് മൾട്ടി മില്യൺ ബിസിനസുകാരനുമായ ദിനോ ലാൽവാനിയെ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ലിസ വിവാഹം ചെയ്യുന്നത്.
തുടർന്നു വിവാഹ ജീവിതത്തെ പറ്റിയൊക്കെ സോഷ്യൽ മീഡിയ വഴി വിവരം പങ്കു വച്ചിരുന്ന ലിസ, വിവാഹം ഒരാളുടെ ജീവിതത്തെ കാര്യമായി മാറ്റുന്നില്ല, എന്നാൽ അമ്മയാകുന്നതു ജീവിതം പാടെ മാറ്റി മറയ്ക്കും എന്ന് പറഞ്ഞത് ഗ്ലോസി മാഗസിനുകളും മറ്റും ആഘോഷിച്ചിരുന്നു. നിറവയറുമായി ബിക്കിനി വേഷത്തിൽ എല്ലേ എന്ന ഫാഷൻ മാഗസിന്റെ കവർ ഗേൾ ആയി പ്രത്യക്ഷപ്പെടാനും ഈ മുപ്പതുകാരി ധൈര്യം കാട്ടി. പ്രസവത്തിനു മുൻപ് കൊട്വാവാലിൽ അവധിക്കാലം ചെലവിടാൻ പോയപ്പോൾ ഫാഷൻ മാഗസിന് വേണ്ടി ബാത്ത് ടബ്ബിൽ നിറവയർ പ്രദർശനം നടത്തി കുളി സീനും ലിസ നടത്തിയിരുന്നു.
വിവാഹത്തിന് മുൻപ് ലാൽവാനിയുമായി യാത്ര ചെയ്യുമ്പോൾ പരസ്യമായി ചുംബനം ചെയ്യുന്ന ചിത്രം ഇൻസ്റ്റാഗ്രാം വഴി പുറത്തു വിട്ടാണ് ലിസ തന്റെ വിവാഹ വിളംബരം നടത്തിയത്. സോഷ്യൽ മീഡിയ ഏറെ ആവേശത്തോടെയാണ് അന്നത് ഏറ്റെടുത്ത്. അതുപോലെ തന്നെ യാത്രക്കുള്ള ഇടവേളയിൽ തന്നെയാണ് താൻ ഗർഭിണി ആണെന്ന വിവരംവും ലിസ പുറം ലോകത്തെ അറിയിച്ചതും. ജീവിതത്തിന്റെ ഓരോ മനോഹര നിമിഷവും സോഷ്യൽ മീഡിയ വഴി ആഘോഷമാക്കുന്ന പതിവ് തെറ്റിക്കാതെയാണ് ലിസ മകന്റെ പേരും ചിത്രത്തോടൊപ്പം വിളംബരം ചെയ്തിരിക്കുന്നത്, കുഞ്ഞു കണ്മണിക്ക് സാക് ലാൽവാനി എന്നാണ് പേരിട്ടിരിക്കുന്നതും.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ലിസ ലണ്ടൻ ആശുപത്രിയിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞുമായി ആശുപത്രിക്കു വെളിയിൽ എത്തി ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത് കെയ്റ്റും വില്യമും ആരാധകരെ അഭിവാദ്യം ചെയ്ത അതെ രീതിയിൽ തന്നെയാണ്. രൺബീർ കപൂറും അനുഷ്‌ക ശർമയും ഒന്നിച്ച അയ് ദിൽ ഹി മുഷ്‌കിൽ എന്ന ചിത്രത്തിലാണ് ലിസ അവസാനമായി അഭിനയിച്ചത്. കൂടാതെ നിരവധി പ്രീമിയം ബ്രാൻഡുകളുടെ അംബാസിഡർ കൂടിയാണ് ലിസ.-
തങ്ങളുടെ ബ്രാൻഡിന് പറ്റിയ ഏറ്റവും ഇണങ്ങുന്ന മുഖം എന്ന മുഖവുരയോടെയാണ് കാൾസ് എഫ് ബക്കറർലിസയെ ബ്രാൻഡ് അംബാസിഡർ ആയി അവതരിപ്പിക്കുന്നത്. സ്‌റ്റൈലിഷ്, പെർഫെക്റ്റ്, കോൺഫിഡന്റ് എന്ന വാക്കുകളിൽ ലിസയെ കണ്ടെത്താൻ കഴിയും എന്നതാണ് ഈ സെലിബ്രിറ്റി വാച്ച് നിർമ്മാതാക്കളെ ആകർഷിച്ച ഘടകങ്ങൾ. അന്താരഷ്ട്ര ഫാഷൻ വേദികളിൽ തിളങ്ങിയ ലിസയെ തേടി ആഗോള ബ്രാൻഡുകൾ ഒന്നിന് പിന്നാലെ ഒന്നായി എത്തുക ആയിരുന്നു. ഫാഷൻ മാഗസിനുകളുടെ കവർ പേജുകളിൽ നിരന്തരം പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന ലിസ കിട്ടിയ അവസരങ്ങൾ ഒന്ന് പോലും പാഴാക്കിയിരുന്നില്ല. ലിസ് ഹൈഡനെ പോലെ സ്വന്തം ജീവിതം സ്വയം തിരഞ്ഞെടുത്തു ഭയപ്പെടാതെ മുന്നോട്ട് പോകുന്നവർക്ക് വേണ്ടിയാണു തങ്ങൾ വാച്ചുകൾ നിർമ്മിക്കുന്നതെന്നാണ് കാൾസ് എഫ് ബക്കറർ പരസ്യ വാചകം തന്നെ.
മലയാളിയായ അച്ഛൻ വെങ്കട്ടിനും ആസ്‌ട്രേലിയക്കാരി അമ്മ അന്നയ്ക്കും ഉണ്ടായ മകൾ ഒരിക്കലും താൻ ഒരു സെലിബ്രിറ്റി ഐക്കൺ ആയി ലോകം എങ്ങും അറിയപ്പെടും എന്നറിയാതെയാണ് ജീവിതം ആരംഭിക്കുന്നത്. തുടക്കത്തിൽ പഠന ചെലവിനായി സുഹൃത്തുക്കളുടെ പ്രേരണയിൽ ആണ് ലിസ മോഡൽ രംഗത്ത് എത്തുന്നത്. അമേരിക്കൻ ജീവിതത്തിനിടയിൽ യോഗയിൽ ആകൃഷ്ടയായ ലിസ തന്റെ ജീവിതം ഒരു യോഗ ട്രെയിനർ ആയി മാറിയേക്കും എന്ന ചിന്തയിൽ ആണ് വിദ്യഭ്യാസ കാലം പിന്നിട്ടത്. എന്നാൽ രണ്ടു വർഷത്തിനകം ഇന്ത്യയിൽ മടങ്ങി എത്തിയ ലിസിന്റെ ജീവിതം പാടെ മാറുക ആയിരുന്നു. സഹോദരി മല്ലിക ഇതിനകം തന്നെ ഇന്ത്യൻ ഫാഷൻ രംഗത്ത് അറിയപ്പെട്ടു തുടങ്ങിയതാണ് ലിസിനും പ്രചോദനമായത്. മുംബൈയിൽ എത്തിയ ഉടനെ കൈനിറയെ അവസരങ്ങളും ലഭിച്ചു.
ലാക്‌മെ, ഹ്യൂണ്ടായ് ഐ 20, പാന്റീൻ ഷാംപൂ, ഇൻഡിഗോ നേഷൻ എന്നിവയുടെ ഒക്കെ വില്പന രംഗത്തു സഹായകമാകുന്നത്‌ലിസിന്റെ മുഖമാണ്. ഏറ്റവും പ്രശസ്തമായ ഫാഷൻ മാഗസിനുകളിൽ എല്ലാം തന്നെ ലിസ് പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഇതിനകം ആറു ബോളിവുഡ് ചിത്രങ്ങളിൽ മികച്ച വേഷം ചെയ്ത ലിസിന്റെ രണ്ടു ചിത്രങ്ങൾ പണിപ്പുരയിലാണ്. രണ്ടു വർഷം മുൻപ് പുറത്തു വന്ന ക്വീൻ എന്ന ചിത്രത്തിലെ വിജയലക്ഷ്മിയുടെ കഥാപാത്രം ഫിലിം ഫെയർ അവാർഡിൽ മികച്ച സഹ നടിയുടെ അംഗീകാരം നേടിയെടുക്കാനും ലിസിനെ സഹായിച്ചു. ലിസ നന്നായി ഭരതനാട്യവും ചെയ്യും എന്ന പ്രത്യേകതയുമുണ്ട്.