സിംഗപ്പൂരിലെ പ്രോവിഷണൽ ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി ആറ് മാസത്തിൽ നിന്ന് രണ്ട് വർഷമാക്കി ഉയർത്താൻ തീരുമാനിച്ചു. പുതിയ നിയമം പുതുതായി പുതിയതായി ലൈസൻസ് എടുക്കുന്നവർക്കും പുതുക്കുന്നവർക്കും ബാധകമായിരിക്കും. നാളെ മുതൽ പുതിയ നിയമം പ്രാബല്യത്തിലാകും.

പുതിയ മാറ്റം റോഡ് സുരക്ഷ മെച്ചപ്പെടുത്താനും ഡ്രൈവർമാർക്ക് കൂടുതൽ സൗകര്യങ്ങളൊ രുക്കാനും സാധിക്കുമെന്നാണ് കരുതുന്നതെന്ന് അധികൃതർ അറിയിച്ചു.ലൈസൻസ് കാലവധി നീട്ടുന്നത് ദീർഘകാല ലൈസൻസ് സ്വന്തമാക്കാൻ കൂടുതൽ സമയം നേടാനും ഇതോടെ അവസരം ഒരുങ്ങും.

കൂടാതെ ഡിസംബർ ഒന്ന് മുതൽ ഇല്‌ക്ട്രോണിക് സംവിധാനത്തിലുള്ള ലൈസൻസിലേക്ക് മാറുകയാണെന്നനും ഇനിമുതൽ പേപ്പർ ലൈസൻസുകൾ നല്കുകയില്ലെന്നും അധികൃതർ അറിയിച്ചു. കൂടാതെ 65 ന് മുകളിൽ പ്രായമുള്ളവർക്ക് ലൈസൻസ് പുതുക്കാൻ മെഡിക്കൽ പരീക്ഷയും നിർബന്ധമാക്കിയിട്ടുണ്ട്.