- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മാണച്ചെലവിന്റെയും ആദ്യദിന കളക്ഷൻനേട്ടത്തിന്റെയും പേരിലല്ല സിനിമ അറിയപ്പെടേണ്ടത്; നിർഭാഗ്യവശാൽ എന്റെ സിനിമകളും ആ കുരുക്കിൽ പെട്ടുപോകുന്നുണ്ട്; മലയാളസിനിമയുടെ കാൻവാസ് വലുതാകുന്നതിലും തിയേറ്റർകളക്ഷൻ കൂടുന്നതിലും സന്തോഷമുണ്ട്; എന്നാൽ സിനിമ മാർക്കറ്റ്‌ചെയ്യുന്നത് അതിന്റെയൊന്നും പേരിലാകരുത്; തുറന്ന് പറച്ചിലുമായി പൃഥ്വിരാജ്
കൊച്ചി: സിനിമയുടെ ആദ്യദിനത്തിലെ കളക്ഷന്റെ പേരിലല്ല സിനിമ അറിയപ്പെടേണ്ടത് എന്നും തന്റെ സിനിമകളും നിർഭാഗ്യവശാൽ ആ കുരുക്കിൽ പെട്ടുപോകുന്നുണ്ടെന്നും തുറന്ന പറഞ്ഞ് പൃഥ്വിരാജ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വി വെളിപ്പെടുത്തൽ നടത്തിയത്.സിനിമ മാർക്കറ്റ്‌ചെയ്യുന്നത് ആദ്യദിനത്തിലെ കളക്ഷന്റെ പേരിലാവരുത് എന്നും ബജറ്റ് കൂടുമ്‌ബോൾ ചിത്രം നന്നാകുന്നു എന്നത് ശരിയല്ലെന്നും പൃഥ്വിരാജ് പറയുന്നു. വിമാനം സജിതോമസിന്റെ ജീവിതമാണെന്ന് വ്യാപകമായൊരു ധാരണയുണ്ട്. അത് ശരിയല്ല. സജിതോമസിന്റെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിമാനം സിനിമ ഉണ്ടാകുന്നത്. വെങ്കിയെന്ന യുവാവിന്റെ ജീവിതമാണ് വിമാനം. ശാരീരികവെല്ലുവിളികളുമായി സ്‌കൂൾജീവിതം പാതിയിൽ അവസാനിപ്പിക്കേണ്ടിവന്ന വെങ്കി സ്വന്തം പ്രയത്‌നംകൊണ്ട് ജീവിതാഭിലാഷം നേടുന്ന കഥയാണ് വിമാനത്തിന്റേതെന്ന് പൃഥ്വിരാജ് പറയുന്നു. വൈകാരികമായി അടുത്തുനിൽക്കുന്ന ചിത്രമാണിത്, തിരക്കഥയിൽ സൂചിപ്പിക്കുന്ന ഭൂമിക യഥാർഥത്തിൽ കണ്ടെത്തുക പ്രയാസമായിരുന്നുവെനിനും അതുകൊണ്ടുതന്നെ ആറോളം വ്യത്യസ്
കൊച്ചി: സിനിമയുടെ ആദ്യദിനത്തിലെ കളക്ഷന്റെ പേരിലല്ല സിനിമ അറിയപ്പെടേണ്ടത് എന്നും തന്റെ സിനിമകളും നിർഭാഗ്യവശാൽ ആ കുരുക്കിൽ പെട്ടുപോകുന്നുണ്ടെന്നും തുറന്ന പറഞ്ഞ് പൃഥ്വിരാജ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വി വെളിപ്പെടുത്തൽ നടത്തിയത്.സിനിമ മാർക്കറ്റ്‌ചെയ്യുന്നത് ആദ്യദിനത്തിലെ കളക്ഷന്റെ പേരിലാവരുത് എന്നും ബജറ്റ് കൂടുമ്‌ബോൾ ചിത്രം നന്നാകുന്നു എന്നത് ശരിയല്ലെന്നും പൃഥ്വിരാജ് പറയുന്നു.
വിമാനം സജിതോമസിന്റെ ജീവിതമാണെന്ന് വ്യാപകമായൊരു ധാരണയുണ്ട്. അത് ശരിയല്ല. സജിതോമസിന്റെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിമാനം സിനിമ ഉണ്ടാകുന്നത്. വെങ്കിയെന്ന യുവാവിന്റെ ജീവിതമാണ് വിമാനം. ശാരീരികവെല്ലുവിളികളുമായി സ്‌കൂൾജീവിതം പാതിയിൽ അവസാനിപ്പിക്കേണ്ടിവന്ന വെങ്കി സ്വന്തം പ്രയത്‌നംകൊണ്ട് ജീവിതാഭിലാഷം നേടുന്ന കഥയാണ് വിമാനത്തിന്റേതെന്ന് പൃഥ്വിരാജ് പറയുന്നു.
വൈകാരികമായി അടുത്തുനിൽക്കുന്ന ചിത്രമാണിത്, തിരക്കഥയിൽ സൂചിപ്പിക്കുന്ന ഭൂമിക യഥാർഥത്തിൽ കണ്ടെത്തുക പ്രയാസമായിരുന്നുവെനിനും അതുകൊണ്ടുതന്നെ ആറോളം വ്യത്യസ്ത ലൊക്കേഷനുകളിൽവച്ചാണ് സിനിമ ചിത്രീകരിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞു.
വി.എഫ്.എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രംകൂടിയാണിത്. വെങ്കിയുടെ ജീവിതത്തിലെ രണ്ട് കാലഘട്ടമാണ് അവതരിപ്പിക്കുന്നത്. ഒന്ന് എന്നെക്കാൾ പ്രായം കൂടിയതും മറ്റൊന്ന് കുറഞ്ഞതും. കഥാപാത്രത്തിനുവേണ്ടി ശാരീരികമായി വലിയ മാറ്റംതന്നെ നടത്തേണ്ടിവന്നിട്ടുണ്ടെന്നും പൃഥ്വിരാജ് സൂചിപ്പിച്ചു.
സിനിമയുടെ നിർമ്മാണച്ചെലവും ആദ്യദിന കളക്ഷൻനേട്ടവുമെല്ലാം ഉയർത്തിയുള്ള പ്രചാരണത്തെക്കുറിച്ച് നിർമ്മാണച്ചെലവിന്റെയും ആദ്യദിന കളക്ഷൻനേട്ടത്തിന്റെയും പേരിലല്ല സിനിമ അറിയപ്പെടേണ്ടത് എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
അങ്ങനെയുള്ള പ്രവണത തീർത്തും അനാരോഗ്യകരമാണ്. നിർഭാഗ്യവശാൽ എന്റെ സിനിമകളും ആ കുരുക്കിൽ പെട്ടുപോകുന്നുണ്ട്. മലയാളസിനിമയുടെ കാൻവാസ് വലുതാകുന്നതിലും തിയേറ്റർകളക്ഷൻ കൂടുന്നതിലും സന്തോഷമുണ്ട്, എന്നാൽ സിനിമ മാർക്കറ്റ്‌ചെയ്യുന്നത് അതിന്റെയൊന്നും പേരിലാകരുത്. ബജറ്റ് കൂടുമ്‌ബോൾ ചിത്രം നന്നാകുന്നു എന്നത് ശരിയല്ല. എന്റെ സിനിമകളെക്കുറിച്ചുള്ള കോടികളുടെ കണക്കുകളെല്ലാം ഞാനും കേൾക്കാറുണ്ട്. അവയിൽ പലതും ശരിയല്ല, എന്റെ സിനിമകൾക്ക് പുറത്തുപറയുന്ന ബജറ്റ് കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും പൃഥ്വി പറയുന്നു.
ഓരാൾ വന്ന് കഥപറയുമ്‌ബോൾ അയാൾ നവാഗതനാണോ അല്ലയോ എന്നൊന്നും ഞാൻ ചിന്തിക്കാറില്ല. കയ്യിലുള്ള കഥ എത്രത്തോളം ഭംഗിയായി അയാൾക്ക് അവതരിപ്പിക്കാനാകുന്നു എന്നുമാത്രമാണ് ശ്രദ്ധിക്കാറ് ക്യാമറയുടെയും ലെൻസിന്റെയുമെല്ലാം കാര്യങ്ങൾ പറയാനും നോക്കാനുമെല്ലാം സിനിമയ്ക്കുള്ളിൽ ടെക്‌നീഷ്യന്മാരുൾപ്പെടെയുള്ള വലിയൊരു സംഘമുണ്ട്. സംവിധായകനെ സംബന്ധിച്ചിടത്തോളം അവതരിപ്പിക്കാൻപോകുന്ന കാര്യത്തെക്കുറിച്ച് ആദ്യാവസാനം കൃത്യമായ ബോധ്യം വേണം. അത്തരം ആളുകളുമായി സഹകരിക്കാൻ സന്തോഷമേയുള്ളൂവെന്നും പുതിയ സംവിധായകരെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞു.
യഥാർഥ ജീവിതങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കുമ്‌ബോൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. മലയാളസിനിമയുടെ പിതാവാണ് ജെ.സി. ഡാനിയൽ എന്ന് കുട്ടികൾ പഠിക്കുന്നുണ്ടെങ്കിലും, എന്തായിരുന്നു ആ ജീവിതമെന്ന് അധികമാർക്കും അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം വെള്ളിത്തിരയിലെത്തുമ്‌ബോൾ അത് പുതിയ തലമുറയ്ക്ക് വലിയൊരു അറിവുകൂടിയാണ് നൽകുന്നത്. മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥ കാണുന്ന പ്രേക്ഷകൻ ഇങ്ങനെയും ചിലരിവിടെ പ്രണയിച്ചിരുന്നുവെന്ന് മനസ്സിലാക്കുന്നു. ഇത്തരം സിനിമകളുടെ അന്തിമവിജയം അവാർഡുകൾ നേടിയെന്നതല്ല, നഷ്ടപ്പെടുന്ന ചില ഓർമകൾ പുതിയ തലമുറയിലേക്ക് എത്തിക്കാനായി എന്നതാണ്. അത്തരം ചിത്രങ്ങളുടെ ഭാഗമാകുന്നതിൽ ആഹ്ലാദമുണ്ട്.
വിമാനത്തിന്റെ സംവിധായകനൊപ്പം വീണ്ടുമൊരു ചിത്രം വരുമെന്നും പൃഥ്വിരാജ് പറഞ്ഞു. 1904 കൊല്ലം ചെങ്കോട്ട മീറ്റർ ഗേജ് റെയിൽവേ ലൈൻ സ്ഥാപിക്കുന്നതിനുപിന്നിലെ പ്രയത്‌നവും കഥയുമാണ് പുതിയ ചിത്രമെന്നും മീറ്റർ ഗേജിനായി പ്രവർത്തിച്ച മലയാളി ചീഫ് എൻജിനീയറുടെ ജീവിതവും ചരിത്രവും ചേർത്തുവച്ചാണ് 'മീറ്റർ ഗേജ്' എന്ന സിനിമ മുന്നോട്ടുപോകുന്നതെന്നും വലിയ ഹോംവർക്കുകളും ടെക്‌നിക്കലായി ഒരുപാട് സാധ്യതകളും ഒന്നിപ്പിക്കേണ്ട ചിത്രമാണിത് എന്നും എങ്കിലും ചിത്രം നടക്കുകതന്നെ ചെയ്യുമെന്നും പൃഥ്വിരാജ് പറയുന്നു.