- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മാധ്യമങ്ങൾക്ക് ബിജെപിയോട് മാത്രം പ്രത്യേക അജണ്ട'; മാധ്യമ പ്രവർത്തകർക്കിടയിൽ സിപിഎം ഫ്രാക്ഷൻ നിലനിൽക്കുന്നുവെന്നും ബിജെപി അധ്യക്ഷൻ; പ്രസംഗം നേരത്തെ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വന്നതും; വാർത്തകൾ വന്നത് മുഴുവൻ വാക്കുകളും വളച്ചൊടിച്ച്; പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് പിഎസ് ശ്രീധരൻ പിള്ള
തിരുവനന്തപുരം: തന്റെ പ്രസ്താവനകളെയും പ്രസംഗത്തെയും മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള. ഗൂഡോലോചന നടത്തിയെന്ന രീതിയിൽ പുറത്ത് വന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ സുവർണ അവസരം എന്ന് പറഞ്ഞതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിക്കുന്നു. രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതിൽ എന്താണ് തെറ്റെന്ന് മനസ്സിലാകുന്നില്ല. ജനസേവനത്തിന് സുവർണ അവസരം എന്നാണ് താൻ പറഞ്ഞതെന്നും ബിജെപി അധ്യക്ഷൻ പറയുന്നു. ഇപ്പോൾ രഹസ്യ രേഖയെന്നും ഗൂഢാലോചന എന്നും പറഞ്ഞ് പുറത്ത് വരുന്ന പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പടെ തൽസമയം കാണിച്ചതാണ്. ഇത് ഒരു പുതിയ കണ്ടുപിടുത്തമായി പുറത്തുകൊണ്ട് വന്ന് പ്രചരണം നടത്തുന്നത് മോശം പ്രവണതയാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാക്കുകളെ മൊത്തം ദുർവ്യാഖ്യാനിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. ഇത് തെറ്റാണ് എന്നും ശ്രീധരൻ പിള്ള പറയുന്നു.മാധ്യമങ്ങൾക്ക് ബിജെപിയോട് പ്രത്യേക അജണ്ഡയാമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവണതകൾ വലിയ പ്രശ്‌നങ്ങളിലേക്കാണ് ചെല്ലുക.
തിരുവനന്തപുരം: തന്റെ പ്രസ്താവനകളെയും പ്രസംഗത്തെയും മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള. ഗൂഡോലോചന നടത്തിയെന്ന രീതിയിൽ പുറത്ത് വന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ സുവർണ അവസരം എന്ന് പറഞ്ഞതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിക്കുന്നു. രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതിൽ എന്താണ് തെറ്റെന്ന് മനസ്സിലാകുന്നില്ല. ജനസേവനത്തിന് സുവർണ അവസരം എന്നാണ് താൻ പറഞ്ഞതെന്നും ബിജെപി അധ്യക്ഷൻ പറയുന്നു.
ഇപ്പോൾ രഹസ്യ രേഖയെന്നും ഗൂഢാലോചന എന്നും പറഞ്ഞ് പുറത്ത് വരുന്ന പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പടെ തൽസമയം കാണിച്ചതാണ്. ഇത് ഒരു പുതിയ കണ്ടുപിടുത്തമായി പുറത്തുകൊണ്ട് വന്ന് പ്രചരണം നടത്തുന്നത് മോശം പ്രവണതയാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാക്കുകളെ മൊത്തം ദുർവ്യാഖ്യാനിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. ഇത് തെറ്റാണ് എന്നും ശ്രീധരൻ പിള്ള പറയുന്നു.മാധ്യമങ്ങൾക്ക് ബിജെപിയോട് പ്രത്യേക അജണ്ഡയാമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രവണതകൾ വലിയ പ്രശ്‌നങ്ങളിലേക്കാണ് ചെല്ലുക. തന്ത്രിയോട് സംസാരിച്ചത് ഒരു അഭിഭാഷകൻ എന്ന നിലയ്ക്കാണ്. മാധ്യമപ്രവർത്തകരുടെ ഇടയിൽ സിപിഎം ഫ്രാക്ഷനുണ്ട് എന്നും ശ്രീധരൻ പിള്ള പറഞ്ഞു. സുവർണാവസരം എന്ന് പറഞ്ഞ് പ്രസ്താവന നടത്തിയത് പ്രവർത്തകരെ ഉത്തേചിപ്പിക്കാനാണ് എന്നും അദ്ദേഹം പറയുന്നു.
ശബരിമലയിൽ യുവതി പ്രവേശിച്ചാൽ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപി.യുടെ പിന്തുണയോടെയെന്ന് വെളിപ്പെടുത്തൽ. തുലാമാസ പൂജാ സമയത്ത് യുവതികൾ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോൾ തന്ത്രി വിളിച്ചിരുന്നുവെന്നും ശ്രീധരൻപിള്ള വെളിപ്പെടുത്തിയിരുന്നു.
നടയടച്ചാൽ കോടതി അലക്ഷ്യമാവില്ലേയെന്ന് തന്ത്രി ചോദിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഒരിക്കലും ഒറ്റയ്ക്കാകില്ലെന്നും പതിനായിരങ്ങൾ ഒപ്പമുണ്ടാകുമെന്നും ഉറപ്പുനൽകി. ഇനി അവശേഷിക്കുക നമ്മളും എതിരാളിയായ ഭരണപക്ഷ പാർട്ടിയും മാത്രമായിരിക്കും ശബരിമല പ്രശ്നം നമുക്കൊരു സുവർണാവസരമാണ്. നമ്മൾ ഒരു അജണ്ട മുന്നോട്ടുവെച്ചു. ആ അജണ്ടയ്ക്ക് പിന്നിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞുവെന്നും ശ്രീധരൻപിള്ള പ്രസംഗത്തിൽ തുറന്നുപറയുന്നുണ്ട്.
ബിജെപി ആസൂത്രണം ചെയ്ത സമരമാണ് നടന്നതെന്ന് വിശദമാക്കുന്നതായിരുന്നു ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ. പൊലീസിനെ മുട്ടുകുത്തിച്ചത് തന്ത്രിയുടെ നടയടയ്ക്കുമെന്ന നിലപാടായിരുന്നെന്നും ശ്രീധരൻപിള്ള വ്യക്തമാക്കുന്നു. വിശ്വാസികളാണ് സമരം നടത്തിയതെന്ന വാദം പൊളിക്കുന്നതാണ് ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തൽ. യുവമോർച്ചയുടെ കോഴിക്കോട് നടന്ന യോഗത്തിലായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ വെളിപ്പെടുത്തൽ.