- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവശ്യത്തിന് ഇഷ്ടക്കാരെ നിയമിച്ചു കഴിഞ്ഞപ്പോൾ ഇടപെടലുമായി പി എസ് സി; സർവ്വകലാശാലകളിൽ അനധ്യാപക നിയമനത്തിന് പി എസ് സി വിജ്ഞാപനം
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ ആവശ്യത്തിന് അനധ്യാപകരേയും അദ്ധ്യാപകരേയും നിയമിച്ചു കഴിഞ്ഞു. അതിന് ശേഷം അനധ്യാപക നിയമനത്തിനു വിജ്ഞാപനം ഇറക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. അനധ്യാപക നിയമനം പിഎസ്‌സിക്കു വിട്ടെങ്കിലും അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 നിയമനം മാത്രമേ ഇതുവരെ നടത്തിയിട്ടുള്ളൂ. മറ്റു തസ്തികകളിലേക്ക് ആദ്യമായാണു പിഎസ്‌സി വിജ്ഞാപനം ഇറക്കുന്നത്.
സർവകലാശാലകളിലെ അദ്ധ്യാപക നിയമനവും പിഎസ്‌സിക്കു വിടണമെന്ന ആവശ്യം ശക്തമാണ്. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചു സ്‌പെഷൽ റൂൾ തയാറാക്കി പിഎസ്‌സിക്ക് ഇതു ചെയ്യാം. മറ്റു പല സംസ്ഥാനങ്ങളിലും അദ്ധ്യാപക നിയമനം പിഎസ്‌സിയാണു നടത്തുന്നത്. ഇവിടെ സർവകലാശാലകൾ തന്നെ അദ്ധ്യാപക നിയമനം നടത്തുന്നത് ഒട്ടേറെ ആക്ഷേപങ്ങൾക്കും വിവാദത്തിനും ഇടയാക്കുന്നുണ്ട്. ഇത്തരവണ പാർട്ടി ബന്ധുക്കൾക്കാണ് കൂടുതൽ നിയമനം കിട്ടിയത്. ഈ സാഹചര്യത്തിലാണഅ പി എസ് സി വഴി നിയമനമെന്ന ആവശ്യം ശക്തമാകുന്നത്.
ഓഫിസ് അറ്റൻഡന്റ്, യൂണിവേഴ്‌സിറ്റി ലൈബ്രേറിയൻ, പ്രഫഷനൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി), യൂണിവേഴ്‌സിറ്റി എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ), ഓവർസീയർ ഗ്രേഡ് 2 (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ), ഇലക്ട്രിഷ്യൻ, പമ്പ് ഓപ്പറേറ്റർ, പബ്ലിക് റിലേഷൻസ് ഓഫിസർ, പ്രോഗ്രാം കോഓർഡിനേറ്റർ (എൻഎസ്എസ്), സെക്യൂരിറ്റി ഓഫിസർ, ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് (ഹെവി പാസഞ്ചർ ഗുഡ്‌സ് വെഹിക്കിൾ), ബസ് കണ്ടക്ടർ, സിസ്റ്റം മാനേജർ, സിസ്റ്റം അനലിസ്റ്റ്, പ്രോഗ്രാമർ എന്നിങ്ങനെ 16 തസ്തികകളിലേക്കാണ് ഇപ്പോൾ വിജ്ഞാപനം ഇറക്കുന്നത്.
ഈ അനധ്യാപക തസ്തികകളിലേക്കുള്ള യോഗ്യത, വയസ്സ്, ശമ്പള സ്‌കെയിൽ, നിയമന രീതി എന്നിവ നിർണയിച്ച് കഴിഞ്ഞ നവംബർ 11നു സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്നാണു പിഎസ്‌സി തീരുമാനം.