തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഫെബ്രുവരി 18 വരെ നടത്താനിരുന്ന എല്ലാ അഭിമുഖങ്ങളും മാറ്റി. തിങ്കളാഴ്ച ചേർന്ന കമ്മീഷൻ യോഗം കോവിഡ് സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തത്. പരീക്ഷകൾ നേരത്തെ മാറ്റിയിരുന്നു.