എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ ശുപാർശ; പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ തസ്തികളിൽ സംവരണം ഉറപ്പാക്കണം; ശുപാർശ നൽകിയത് യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച നിയമസഭാ സമിതി
തിരുവനന്തപുരം: എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന് ശുപാർശ. യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച നിയമസഭാ സമിതിയുടേതാണ് ശുപാർശ. സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിൽ സർക്കാർ സകൂളിലേതിന് സമാനമായ സംവരണതത്വം പാലിക്കണമെന്നും പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് അർഹമായ പ്രതിനിധ്യം നൽകണമെന്നുമാണ് നിയമസഭാ സമിതിയുടെ ശുപാർശ. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ എല്ലാ നിയമനങ്ങളും പി.എസ്.സിക്ക് വിടണം. നിയമനങ്ങളിൽ സംവരണതത്വം പാലിക്കുന്നത് ഉറപ്പു വരുത്താൻ സ്ഥിരം സംവിധാനം വേണം. പ്രമോഷൻ തസ്തികകളായ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ തസ്തികകളിൽ പട്ടികജാതി-വർഗ വിഭാഗങ്ങളുടെ സംവരണം ഉറപ്പുവരുത്തണമെന്നും സമിതി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സർക്കാരാണ്.
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന് ശുപാർശ. യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച നിയമസഭാ സമിതിയുടേതാണ് ശുപാർശ.
സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിൽ സർക്കാർ സകൂളിലേതിന് സമാനമായ സംവരണതത്വം പാലിക്കണമെന്നും പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് അർഹമായ പ്രതിനിധ്യം നൽകണമെന്നുമാണ് നിയമസഭാ സമിതിയുടെ ശുപാർശ.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ എല്ലാ നിയമനങ്ങളും പി.എസ്.സിക്ക് വിടണം. നിയമനങ്ങളിൽ സംവരണതത്വം പാലിക്കുന്നത് ഉറപ്പു വരുത്താൻ സ്ഥിരം സംവിധാനം വേണം.
പ്രമോഷൻ തസ്തികകളായ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ തസ്തികകളിൽ പട്ടികജാതി-വർഗ വിഭാഗങ്ങളുടെ സംവരണം ഉറപ്പുവരുത്തണമെന്നും സമിതി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സർക്കാരാണ്.
Next Story