- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് സിംഗപ്പുർ ഉപഗ്രഹങ്ങളും വഹിച്ചുള്ള പിഎസ്എൽവി സി 29ന്റെ വിക്ഷേപണം വിജയകരം; ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിയതായി ഐഎസ്ആർഒ
ഹൈദരാബാദ്: ആറ് സിംഗപ്പുർ ഉപഗ്രഹങ്ങളും വഹിച്ചുള്ള പിഎസ്എൽവി സി 29 കുതിച്ചുയർന്നു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നാണു റോക്കറ്റ് വിക്ഷേപിച്ചത്. വിക്ഷേപണം വിജയമെന്നും ആറ് ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിൽ എത്തച്ചതായും ഐഎസ്ആർഒ അറിയിച്ചു. 44 മീറ്റർ ഉയരവുമുള്ള റോക്കറ്റിന് 226 ടൺ ഭാരം വഹിക്കാനുള്ള ശേഷിയാണ
ഹൈദരാബാദ്: ആറ് സിംഗപ്പുർ ഉപഗ്രഹങ്ങളും വഹിച്ചുള്ള പിഎസ്എൽവി സി 29 കുതിച്ചുയർന്നു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നാണു റോക്കറ്റ് വിക്ഷേപിച്ചത്.
വിക്ഷേപണം വിജയമെന്നും ആറ് ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിൽ എത്തച്ചതായും ഐഎസ്ആർഒ അറിയിച്ചു. 44 മീറ്റർ ഉയരവുമുള്ള റോക്കറ്റിന് 226 ടൺ ഭാരം വഹിക്കാനുള്ള ശേഷിയാണുള്ളത്.
തിങ്കളാഴ്ച രാവിലെ ഏഴിനാണ് കൗണ്്ട്ഡൗൺ ആരംഭിച്ചത്. ശ്രീഹരിക്കോട്ടയിൽനിന്നു നടക്കുന്ന അൻപതാമത്തെ വിക്ഷേപമാണിത്. പിഎസ്എൽവിയുടെ തുടർച്ചയായ 31-ാം വിക്ഷേപണ വിജയമാണ് ഇതെന്ന് ഐഎസ്ആർഒ അറിയിച്ചു.
670 കിലോഗ്രാം ഭാരമുള്ള ആറ് ഉപഗ്രഹങ്ങളെ 550 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പിഎസ്എൽവി സി 29 ഭ്രമണപഥത്തിൽ എത്തിച്ചത്. ബഹിരാകാശ സാങ്കേതികവിദ്യയെ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുകയെന്ന ഐഎസ്ആർഒയുടെ പദ്ധതിയുടെ ഭാഗമായാണ് വിദേശ ഉപഗ്രങ്ങൾ വിക്ഷേപിക്കുന്നത്. ഉപഗ്രഹങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ബഹിരാകാശത്ത് എത്തിക്കുന്നതിന് നേതൃത്വം നൽകുന്നത് ഐഎസ്ആർഒയുടെ കീഴിൽ പ്രവർത്തിക്കുന്ന ആൻട്രിക്‌സ് കോർപറേഷൻ ലിമിറ്റഡാണ്.