- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രം കുറിച്ച് ഐഎസ്ആർഒ; അമേരിക്കയുടെയും കാനഡയുടെയും ജർമ്മനിയുടെയും അടക്കം 20 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-34 ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയർന്നു; വിജയകരമായി ഭ്രമണപഥത്തിലെത്തിക്കാമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ
ചെന്നൈ: ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിത്രം രചിച്ചുകൊണ്ട് പി.എസ്.എൽ.വി. സി-34 ന്റെ വിക്ഷേപിച്ചു. ഇന്ന് രാവിലെ 9.26-നാണ് ശ്രീഹരിക്കോട്ട സതീഷ്ധവാൻ ബഹിരാകാശഗവേഷണ കേന്ദ്രത്തിൽ നിന്നും 20 ഉപഗ്രഹങ്ങളുമായി വിക്ഷേപണവാഹനം കുതിച്ചുയർന്നത്. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന കൗൺഡൗൺ നേരത്തെ ആരംഭിച്ചിരുന്നു. കൃത്യമായ നീക്കങ്ങളോടെ തന്നെ കാര്യങ്ങളുടെ മുന്നൊരുക്കം നടത്തിയ ഐഎസ്ആർഒ കൃത്യയതോടെയാ തന്നെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ്. ഭൗമ നിരീക്ഷണത്തിന് സഹായിക്കുന്ന കാർട്ടോസാറ്റ്-2 ആണ് വിക്ഷേപിക്കുന്ന ഇന്ത്യയുടെ പ്രധാന ഉപഗ്രഹം. ഗൂഗിൾ കമ്പനിയായ ടെറ ബെല്ലയുടെ സ്‌കൈ സാറ്റ് ജെൻ 2-1 എന്ന ഉപഗ്രഹമാണ് മറ്റൊരു പ്രമുഖ ഉപഗ്രഹം. ഭൗമ ചിത്രങ്ങൾ എടുക്കുകയാണ് ഗൂഗിളിന്റെ 110 കിലോഗ്രാം വരുന്ന ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഇതിനൊപ്പം അമേരിക്ക, കാനഡ, ജർമ്മനി. ഇന്തോനീഷ്യ എന്നീരാജ്യങ്ങളുടെ ഉപഗ്രഹങ്ങളും പി.എസ്.എൽ.വി സി-34 ബഹിരാകാശത്തെത്തിക്കും. സത്യഭാമ സർവകലാശാലയിലെ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത രണ്ട് ഉപഗ്രഹങ്ങ
ചെന്നൈ: ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിത്രം രചിച്ചുകൊണ്ട് പി.എസ്.എൽ.വി. സി-34 ന്റെ വിക്ഷേപിച്ചു. ഇന്ന് രാവിലെ 9.26-നാണ് ശ്രീഹരിക്കോട്ട സതീഷ്ധവാൻ ബഹിരാകാശഗവേഷണ കേന്ദ്രത്തിൽ നിന്നും 20 ഉപഗ്രഹങ്ങളുമായി വിക്ഷേപണവാഹനം കുതിച്ചുയർന്നത്. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന കൗൺഡൗൺ നേരത്തെ ആരംഭിച്ചിരുന്നു. കൃത്യമായ നീക്കങ്ങളോടെ തന്നെ കാര്യങ്ങളുടെ മുന്നൊരുക്കം നടത്തിയ ഐഎസ്ആർഒ കൃത്യയതോടെയാ തന്നെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ്.
ഭൗമ നിരീക്ഷണത്തിന് സഹായിക്കുന്ന കാർട്ടോസാറ്റ്-2 ആണ് വിക്ഷേപിക്കുന്ന ഇന്ത്യയുടെ പ്രധാന ഉപഗ്രഹം. ഗൂഗിൾ കമ്പനിയായ ടെറ ബെല്ലയുടെ സ്‌കൈ സാറ്റ് ജെൻ 2-1 എന്ന ഉപഗ്രഹമാണ് മറ്റൊരു പ്രമുഖ ഉപഗ്രഹം. ഭൗമ ചിത്രങ്ങൾ എടുക്കുകയാണ് ഗൂഗിളിന്റെ 110 കിലോഗ്രാം വരുന്ന ഉപഗ്രഹത്തിന്റെ ലക്ഷ്യം.
ഇതിനൊപ്പം അമേരിക്ക, കാനഡ, ജർമ്മനി. ഇന്തോനീഷ്യ എന്നീരാജ്യങ്ങളുടെ ഉപഗ്രഹങ്ങളും പി.എസ്.എൽ.വി സി-34 ബഹിരാകാശത്തെത്തിക്കും. സത്യഭാമ സർവകലാശാലയിലെ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത രണ്ട് ഉപഗ്രഹങ്ങളും ഇതിനൊപ്പമുണ്ട്. 727.5 കിലോഗ്രാം ഭാരമുള്ള കോർട്ടോസാറ്റ് -2 ഉൾപ്പെടെ 1,288 കിലോഗ്രാം ഭാരമാണ് പിഎസ്.എൽവി. സി-34 വഹിക്കുക. 26 മിനിറ്റും 30 സെക്കന്റുംകൊണ്ട് ദൗത്യം പൂർത്തീകരിക്കാമെന്നാണ് ഐ.എസ്.ആർ.ഒ പ്രതീക്ഷിക്കുന്നത്.
ഇതാദ്യമായാണ് 20 ഉപഗ്രഹങ്ങൾ ഇന്ത്യ ഒറ്റയടിക്ക് ബഹിരാകാശത്തെത്തിക്കുന്നത്. നേരത്തെ 2008 ഏപ്രിലിൽ 10 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതാണ് ഇതിന് മുമ്പുള്ള ഇന്ത്യയുടെ ഈ മേഖലയിലെ ഏറ്റവും വലിയ നേട്ടം. 2014ൽ 37 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച റഷ്യയുടെ പേരിലാണ് ഒറ്റയടിക്ക് ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിന്റെ റെക്കോർഡ്.
വൻകിട രാജ്യങ്ങളെ അപേക്ഷിച്ച് പത്തിലൊന്നു ചെലവേ വരൂ എന്നതാണ് ഉപഗ്രഹ വിക്ഷേപണത്തിനായി ഐ.എസ്.ആർ.ഒ.യെ ആശ്രയിക്കാൻ വിദേശകമ്പനികളെ പ്രേരിപ്പിക്കുന്നത്. ആൻട്രിക്‌സ് കോർപ്പറേഷൻ എന്ന കമ്പനിയാണ് ഐ.എസ്.ആർ.ഒ.യുടെ വാണിജ്യ വിക്ഷേപണയിടപാടുകൾ കൈകാര്യം ചെയ്യുന്നത്.