ദുബായ്: തിരൂരങ്ങാടി പിഎസ്എംഒ കോളേജ് അലുമ്‌നി യുഎഇ ചാപ്റ്ററിന്റെ പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബ സംഗമം ദോ ക്രൂസറിൽ വച്ച് നടത്തുവാൻ തീരുമാനിച്ചതായി യുഎഇ അലുമ്‌നി പ്രസിഡന്റ് അബ്ദുൾ സലാം കെപി, സെക്രട്ടറി ഷാഹിം എന്നിവർ അറിയിച്ചു.

ഡിസംബർ 11ന് വെള്ളിയാഴ്ച 2 മണി മുതൽ ക്രൂസറിലേക്ക് ബോഡിം തുടങ്ങുന്നതാണ്. മുന്നൂറോളം ആളുകളെ ഉൾക്കൊള്ളുന്ന നൗകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള ബൊഫെക്ക് പുറമേ കുട്ടികൾക്കും മുതിർന്നവർക്കും വിനോദ മത്സര പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മാജിക്ക്‌ഷോ, മെഡിക്കൽ ക്യാമ്പ്, കുട്ടികൾക്ക് ചിത്രരചന മത്സരം, കളറിങ് മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ പിഎസ്എംഒ കോളേജ് അലുമ്‌നികൾ 055 5777951, 050 5424584 എന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടുക.