ദുബായ്: പി എസ് എം ഒ കോളേജ് തിരുരങ്ങാടി, അലുംമ്‌നി ദുബായ് ചാപ്റ്റർ യുഎഇയിൽ പ്രഥമമായി രൂപീകരിച്ച പിഎസ്എംഒ കോളേജ് വനിതാ അലുംമ്‌നികളുടെ എക്‌സിക്യൂട്ടീവ് മീറ്റ് അഞ്ചിന് വ്യാഴാഴ്ച വൈകുന്നേരം ആറിന് ദുബായിൽ നടത്തും.

യോഗത്തിൽ എല്ലാ വനിതാ എക്‌സിക്യൂട്ടീവ് മെമ്പർമാരും പങ്കെടുക്കണമെന്ന് പിഎസ്എംഒ കോളേജ് ദുബായ് വനിതാ വിങ് സെക്രട്ടറി ദീപ സുരേന്ദ്രൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ലൊക്കേഷനും ദുബായ് ചാപ്റ്ററിന്റെ ഓർഗനൈസിങ് സെക്രട്ടറി ബദറുദ്ദജയെ 0504551633 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.