ജക്കാർത്ത: ഇന്തോനേഷ്യയിൽ ഇക്കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ ഭൂകമ്പവും സുനാമിയും വിതച്ച നാശനഷ്ടങ്ങളുടെ ഭയാകനമായ ചിത്രങ്ങൾ പുറത്ത് വന്നു. ഒരു നഗരം അപ്പാടെ ഭൂകമ്പത്തെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ഒലിച്ച് പോകുന്നത് വീഡിയോയും ഇതിന്റെ ഭാഗമായി പുറത്ത് വന്നിട്ടുണ്ട്. രണ്ടായിരത്തോളം പേർ അതായത് കൃത്യമായി പറഞ്ഞാൽ 1649 പേർ ഭൂകമ്പത്തിലും അതിനോട് അനുബന്ധിച്ചുള്ള പ്രകൃതി ദുരന്തത്തിലും കൊല്ലപ്പെട്ട ഇന്തോനേഷ്യയിലെ ചില ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണിവ.

7.5 മാഗ്‌നിറ്റിയൂഡിൽ ഭൂകമ്പമുണ്ടാവുകയും അത് ശക്തമായ സുനാമിയിലേക്ക് നയിക്കുകയും ചെയ്തതാണ് സ്ഥിതിഗതികൾ ഗുരുതരമാക്കിത്തീർത്തിരിക്കുന്നത്. ദുരന്തം നടന്ന എട്ട് ദിവസം കഴിഞ്ഞിട്ടും ഇവിടെ മരണനിരക്ക് കുത്തനെ ഉയരുന്ന അവസ്ഥയാണുള്ളത്. കടലോരപട്ടണമായ പാലുവിൽ ആയിരക്കണക്കിന് പേരെയാണ് കാണാതായിരിക്കുന്നത്. എങ്ങും പരന്നൊഴുകി നടക്കുന്ന മൃതദേഹങ്ങൾ കടുത്ത പകർച്ചവ്യാധി ഭീഷണിയാണ് പരത്തിക്കൊണ്ടിരിക്കുന്നത്. സാറ്റലൈറ്റ് വീഡിയോ വെളിപ്പെടുത്തുന്നത് പ്രകാരം ബലറോവ, പെറ്റോബോ നൈബർഹുഡുകൾ വെള്ളം അടിച്ച് കയറി ചെളിയിൽ കുതിരുന്നതും ആയിരക്കണക്കിന് വീടുകൾ വെള്ളത്തിൽ മുങ്ങുന്നതും മണ്ണടിയുന്നതുമായി നേർ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും നടന്ന് വരുന്നന്നഋുണ്ട്. കെട്ടിടങ്ങൾക്കിടയിൽ പെട്ട് അഴുകുന്ന മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർക്ക് രോഗബാധയുണ്ടാക്കുമെന്ന ആശങ്കയും ശക്തമാണ്. ടൈഫോയ്ഡും കോളറയുമുണ്ടാകുമെന്ന ആശങ്കയാൽ രക്ഷാപ്രവർത്തകരെ വാക്സിനേഷൻ വിധേയരാക്കിയിട്ടുണ്ട്. ഭൂകമ്പത്തിൽ ഏറ്റവും കൂടുതൽ ആഘാതമുണ്ടാക്കിയ മേഖലകളിൽ കണക്കാക്കിയതിലും പേർ മരിച്ചിട്ടുണ്ടാകാമെന്നും ഇവിടങ്ങളിൽ ഇനിയും രക്ഷാപ്രവർത്തകർ കടന്നെത്താത്ത ഇടങ്ങൾ ഇനിയുമുണ്ടെന്നുമാണ് ഒഫീഷ്യലുകൾ വെളിപ്പെടുത്തുന്നത്.

ഇവിടെ പ്രകൃതിദുരന്തത്തിൽ പെട്ട് കെട്ടിടാവശിഷ്ടങ്ങൾക്കും മറ്റും ഇടയിൽ ജീവനോടെ അവശേഷിക്കുന്നവരെ കണ്ടെത്താനാവുമെന്ന പ്രതീക്ഷ മങ്ങുകയാണ്.എന്നാൽ എല്ലാവരെയും കണ്ടെത്താനാവുമെന്ന പ്രതീക്ഷയാണ് പ്രസിഡന്റ് ജോക്കോ വിഡോഡോ പ്രകടിപ്പിച്ചിരിക്കുന്നത്. ബലറോവ, പെറ്റോബോ നൈബർഹുഡുകൾ ഇന്തോനേഷ്യയുടെ മാപ്പിൽ നിന്നും തീർത്തും തുടച്ച് നീക്കിയ നിലയിലാണ് ഇവിടേക്ക് വെള്ളം അടിച്ച് കയറി എല്ലാം നക്കിയെടുത്തിരിക്കുന്നതെന്ന് സാറ്റലൈറ്റ് വീഡിയോകൾ വെളിപ്പെടുത്തുന്നു.

വൈകിയിട്ടാണെങ്കിലും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഹായങ്ങൾ ഇന്തോനേഷ്യയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ഇവിടെ ഏതാണ്ട് രണ്ട് ലക്ഷത്തോളം പേർക്ക് മനുഷ്യത്വപരമായ സഹായം ആവശ്യമുണ്ടെന്നാണ് യുഎൻ പറയുന്നത്. പാലുവിൽ തകർന്ന് കിടക്കുന്ന കെട്ടിടങ്ങൾക്കടിയിൽ പെട്ടവരെ വീണ്ടെടുക്കുന്നതിനായി ഫ്രഞ്ച് രക്ഷാവിദഗ്ദ്ധർ ഇറങ്ങിയിട്ടുണ്ട്. ജപ്പാനീസ് എയർഫോഴ്സ് കാർഗോ പ്ലെയിനിൽ അത്യാവശ്യ സാധനങ്ങൾ എത്തിക്കുന്നുണ്ട്. ബ്രിട്ടീഷ് മിലിട്ടറി എക്സ്പർട്ടുകളും ആർഎഎഫ് എ400എം എയർക്രാഫ്റ്റും സഹായത്തിനായി എത്തിയിട്ടുണ്ട്.