ദുബായ്: ദുബായിൽ ലൈസൻസ് ലഭിക്കുന്നതിന് റിക്‌സ് അവേർനെസ്റ്റ് ടെസ്റ്റ് കൂടി ഏർപ്പെടുത്തിയതിന് പിന്നാലെ പുതിയതായി ടാക്‌സ് ഓടിക്കുന്ന ഡ്രൈവർമാർക്കും പുതിയ ടെസ്റ്റ് കൊണ്ടുവരുന്നു. സൈക്കോമെട്രിക് ടെസ്റ്റ് എന്ന പേരിൽ മാനസികക്ഷമതയും പെരുമാറ്റരീതിയും പരീക്ഷിക്കുന്നതിനാണ് ഈ ടെസ്റ്റ് കൊണ്ടുവരുന്നത്. സെപ്റ്റംബർ മൂന്നാമത്തെ ആഴ്ച മുതൽ ഈ ടെസ്റ്റ് നിലവിൽവരും.

അഞ്ച് യോഗ്യതാ ലെവലുകൾ ഡ്രൈവർമാർ വിജയിച്ചിരിക്കണം. കസ്റ്റമർ സർവീസ്, കമ്യൂണിക്കേഷൻ,  പ്ലോബ്ലം സോൾവിങ്ങ് സ്‌കിൽസ്, ദേഷ്യം, പേഴ്‌സണൽ മാനേജ്‌മെന്റ് എന്നിവയാണ് ഈ ലെവലുകൾ. ഈ ടെസ്റ്റ് നടത്തുന്നതിന് ആർടിഎ ഒരു കമ്പനിയെ നിയോഗിക്കും.

രാജ്യത്തെ എത്തുന്ന വിനോദസഞ്ചാരികളുമായും സന്ദർശകരുമായും ആദ്യം ആശയവിനിമയം നടത്തുന്നത് കാബീസാണ്. അതിനാൽ തന്നെ ഇവരെ കുറിച്ച് നല്ല അഭിപ്രായം പറയേണ്ടതാണ്. ഇതിനാൽ ദുബായ് ടാക്‌സ് ഇന്റസ്ട്രിയിൽ ലോകോത്തര മേന്മയുള്ള കസ്റ്റമർ സർവീസ് ഏർപ്പെടുത്താനാണ് തീരുമാനം.