- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
സ്ത്രീ - പുരുഷ സമത്വത്തിന്റെ കാര്യത്തിൽ മനുസ്മൃതിയും ഖുർആനും തമ്മിൽ എത്ര മാത്രം വ്യത്യാസമുണ്ട്? ജമാഅത്തെ ഇസ്ലാമി എത്രത്തോളം സ്ത്രീ-പുരുഷ സമത്വത്തെ പിന്തുണയക്കുന്നുണ്ട്? ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിലുള്ള കർട്ടൺ നീക്കം ചെയ്യുമോ? ശബരിമലയിലെ സ്ത്രീപ്രവേശത്തിനായി വാദിക്കുന്ന മാധ്യമത്തിന്റെ നടത്തിപ്പുകാരോട് ചില ചോദ്യങ്ങളുമായി പിടി മുഹമ്മദ് സാദിഖ്
ശബരിമല കോടതി വിധി വന്ന വേഷം സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച കിടിലൻ വാർത്തകളും ലേഖനങ്ങളും കൊണ്ട് സമൃദ്ധമാണ് മാധ്യമം പത്രം. ഇന്നുമുണ്ട് ഒരു ലേഖനം. പ്രമുഖ ജിയോ സയന്റിസ്റ്റും ബംഗളൂരുവിലെ ജിയോ ഡയനാമിക് യൂനിറ്റ ഓഫ് ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിലെ പ്രൊഫസറുമായി സി.പി. രാജേന്ദ്രനാണ് ഇന്നത്തെ ലേഖനമെഴുതിയത്. തലക്കെട്ട് ശബരിമല: ഈശ്വരന്മാർ കോപിക്കുന്നത് എന്തിനു? അതിലെ ഹൈലൈറ്റ് മാത്രം ഇവിടെ ചേർക്കാം: 'സ്ത്രീകളോടും ദലിതുകളോടുമുള്ള സമീപനം മനുസ്മൃതി അനുശാസനങ്ങളുടെ അടിസ്ഥാനത്തിൽ കാണുന്നതു തന്നെയാണ് ഇവിടുത്ത കാതലായ പ്രശ്നം. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യ സ്ത്രീയെന്നോ ദലിതനെന്നോ പുരുഷനെന്നെ വിവേചനമില്ലാതെ സാമൂഹികപരമായ തുല്യതയെന്ന ആശയത്തിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്. തുല്യതയെന്ന മാനദണ്ഡത്തിനു പ്രസക്തിയില്ലാത്ത ഏത് മതം ആയിക്കൊള്ളട്ടെ, അതിന്റെ ആവശ്യകതയെന്താണ്? സാമൂഹികപരമായ അത്തരം നീതികേടുകൾ സാധൂകരിക്കപ്പെടുന്ന ഏതു ദൈവദർശനമാണെങ്കിലും അതിന്റെയും ആവശ്യമെന്താണ്.'' സി.പി രാജേന്ദ്
ശബരിമല കോടതി വിധി വന്ന വേഷം സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച കിടിലൻ വാർത്തകളും ലേഖനങ്ങളും കൊണ്ട് സമൃദ്ധമാണ് മാധ്യമം പത്രം. ഇന്നുമുണ്ട് ഒരു ലേഖനം. പ്രമുഖ ജിയോ സയന്റിസ്റ്റും ബംഗളൂരുവിലെ ജിയോ ഡയനാമിക് യൂനിറ്റ ഓഫ് ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിലെ പ്രൊഫസറുമായി സി.പി. രാജേന്ദ്രനാണ് ഇന്നത്തെ ലേഖനമെഴുതിയത്. തലക്കെട്ട് ശബരിമല: ഈശ്വരന്മാർ കോപിക്കുന്നത് എന്തിനു?
അതിലെ ഹൈലൈറ്റ് മാത്രം ഇവിടെ ചേർക്കാം:
'സ്ത്രീകളോടും ദലിതുകളോടുമുള്ള സമീപനം മനുസ്മൃതി അനുശാസനങ്ങളുടെ അടിസ്ഥാനത്തിൽ കാണുന്നതു തന്നെയാണ് ഇവിടുത്ത കാതലായ പ്രശ്നം. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യ സ്ത്രീയെന്നോ ദലിതനെന്നോ പുരുഷനെന്നെ വിവേചനമില്ലാതെ സാമൂഹികപരമായ തുല്യതയെന്ന ആശയത്തിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്. തുല്യതയെന്ന മാനദണ്ഡത്തിനു പ്രസക്തിയില്ലാത്ത ഏത് മതം ആയിക്കൊള്ളട്ടെ, അതിന്റെ ആവശ്യകതയെന്താണ്? സാമൂഹികപരമായ അത്തരം നീതികേടുകൾ സാധൂകരിക്കപ്പെടുന്ന ഏതു ദൈവദർശനമാണെങ്കിലും അതിന്റെയും ആവശ്യമെന്താണ്.''
സി.പി രാജേന്ദ്രന്റെ പുരോഗമന കാഴ്ചപ്പാടുകളെ കുറിച്ച് സംശയമില്ല. സംസ്ഥാനത്തിന്റെ വികസന മാതൃകകളെക്കുറിച്ചുള്ള പുനർവിചിന്തനത്തിനു സമയമായെന്ന് ഇന്നത്തെ ഹിന്ദു പത്രത്തിനും അനുവദിച്ച ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. മതേതര മുഖം സ്ഥാപിച്ചെടുക്കാൻ മാധ്യമം പി.കെ. ബാലകൃഷ്ണനേയും പിന്നീട് സി. രാധാകൃഷ്ണനേയും മുഖ്യപത്രാധിപരാക്കിയ കഥ കഴിഞ്ഞ ലക്കം സമകാലിക മലയാളം വാരികയിൽ മുൻ ജമാഅത്തെ ഇസ്ലാമി അമീർ കെ.എ. സിദ്ദീഖ് ഹസൻ വെളിപ്പെടുത്തുന്നുണ്ട്.
ശബരിമല പോലെ, സ്ത്രീ പുരുഷ സമത്വം ഊട്ടിയുറപ്പിച്ച അഡൾട്ടറി വിധിയെക്കുറിച്ച് മാധ്യമം എഴുതിയ മുഖപ്രസംഗത്തിന്റെ തലക്കെട്ട് സദാചാരം നിമയത്തിനു പുറത്ത് എന്നായിരുന്നു.
ഇനിയാണ് ചോദ്യം:
1. മാധ്യമത്തിന്റെ മുതലാളിമാരായ ജാഅത്തെ ഇസ്ലാമി എത്രത്തോളം സ്ത്രീ പുരുഷ സമത്വത്തെ പിന്തുണയക്കുന്നുണ്ട്?
2. സത്രീ പുരുഷ സമത്വത്തിന്റെ കാര്യത്തിൽ മനുസ്മൃതിയും ഖുർആനും തമ്മിൽ എത്ര മാത്രം വ്യത്യാസമുണ്ട്?
ജമാഅത്തെ ഇസ്ലാമിയുടെ ആചാര്യൻ മൗദൂദിയുടെ കൃതികളിൽ സ്ത്രീയെ എത്രത്തോളം മനുഷ്യനായി പരിഗണിക്കുന്നുണ്ട്
വർഷങ്ങൾക്കു മുമ്പ് അജിതയുടേയും മറ്റും നേതൃത്വത്തിൽ കോഴിക്കോട് ടൗൺഹാളിൽ നടന്ന സ്ത്രീ വിമോചന സമ്മേളനത്തെക്കുറിച്ച് എഴുതിയ മുഖപ്രസംഗത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ?
3. ജമാഅത്തെ ഇസ്ലാമി വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിലുള്ള കർട്ടൺ നീക്കം ചെയ്യുമോ?
4. ജമാഅത്തെ ഇസ്ലാമി പള്ളികളിൽ സ്ത്രീകളെ ഇമാം നിർത്തുമോ?
5. ജമാഅത്തെ ഇസ്ലാമിപള്ളികളിൽ സ്ത്രീകളെ ഖുതുബ പറയാൻ നിയോഗിക്കുമോ?
6. ജമാഅത്തെ ഇസ്ലാമി കുടുംബങ്ങളിൽ സ്തീകൾക്കു സ്വത്തിൽ തുല്യാവകാശം നൽകുമോ?
7. ജമാഅത്തെ ഇസ്ലാമി കരാറുകളിൽ് സാക്ഷി പറയുമ്പോൾ ഒരു സ്ത്രീയെ സാക്ഷിയായി പരിഗണിക്കുമോ? സാക്ഷി പറയാൻ സ്ത്രീകളുടെ എണ്ണം കൂട്ടേണ്ടി വരുമോ?
8. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പിരിച്ചു വിട്ട് രണ്ടു കൂട്ടർക്കും ഒറ്റ സംഘടനയാക്കുമോ? എന്നിട്ട് എന്നെങ്കിലും ഒരു സ്ത്രീയെ അമീർ ആക്കുമോ?
9. ജമാഅത്തെ ഇസ്ലാമി വിഭാവന ചെയ്യുന്ന ഇസ്്‌ലാമിക രാഷ്ട്രത്തിൽ ഒരു സ്ത്രീ ഗവൺമെന്റിന്റെ തലപ്പത്ത് വരുമോ?
( എഴുത്തുകാരനും മാധ്യമ പ്രവർത്തകനും സോഷ്യൽമീഡിയ ആക്റ്റീവിസ്റ്റുമായ ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം)