തിരുവനന്തപുരം: തൊടുപുഴയിൽ നിന്ന് വണ്ടി കയറി തൃക്കാകരയിലേക്ക് എത്തി വിജയക്കൊടി പാറിച്ച ആളാണ് പി.ടി.തോമസ്. ശക്തമായ നിലപാടുകളും, അഭിപ്രായങ്ങളുമാണ് പി.ടിയെ വിത്യസ്തനാക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പി.ടി.തോമസ് തൃക്കാകരയിൽ നിന്ന് പീരുമേട്ടിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങൾ പരന്നിരിക്കുകയാണ്. എന്നാൽ പി.ടി.തോമസിന് ഈക്കാര്യത്തിലും വ്യക്തമായ തീരുമാനമുണ്ട്. പി.ടി.തോമസിൻെ്റ പ്രതികരണത്തിൽ നിന്ന്.

പി.ടി.തോമസ് തൃക്കാകരയിൽ നിന്ന് പീരുമേട്ടിലേക്ക് മാറുമോ ?

ആര് പറഞ്ഞു ഞാൻ മാറുമെന്ന്. തെറ്റായ പ്രചാരണമാണിത്. തൃക്കാകരയിൽ പ്രചരണ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. ചുവരെഴുത്തുകൾ പൂർത്തിയായി വരികയാണ്. ഇന്ന് വൈകിട്ട് 5.30-ന് തെരഞ്ഞെടുപ്പ് പ്രചരണ ഓഫീസ് ഉദ്ഘാടനം ചെയും. ഇതിനിടയിലാണ് തെറ്റായ വാർത്തകൾ ചിലർ പടച്ചു വിടുന്നത്.

തെറ്റായ വാർത്തകൾക്കു പിന്നിൽ പി.ടിയോടു എതിർപ്പുള്ള ആളുകളാണോ ?

ആരുടെ കുബുദ്ധിയാണ് ഇതിനു പിന്നിലെന്ന് അറിയില്ല. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചില പത്രക്കാരാണ് ഇതിനു പിന്നിൽ. ഇവർക്കൊന്നും ഇവിടുത്തെ സ്ഥിതിയറിയില്ലേ. എന്തു കിട്ടിയാലും അത് ബ്രേക്കിങ് ന്യൂസാക്കും.

പീരുമേട് കോൺഗ്രസ് നേരത്തെ സ്ഥാനാർത്ഥിയെ നിർണയിച്ചു കഴിഞ്ഞു. സിറിയക്കാണ് ഇവിടെ സ്ഥാനാർത്ഥി. ഇവിടെ ജയം ഉറപ്പാണ്.

ട്വന്റ്‌റി ട്വന്റ്‌റിയുടെ അടക്കമുള്ളവരുടെ സ്വാധീനം തൃക്കാക്കരയിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എങ്ങനെ ്രപതിഫലിക്കും ?

തൃക്കാകരയിൽ ജയിക്കുമെന്ന കാര്യത്തിൽ തർക്കമില്ല, ഭൂരിപക്ഷത്തിലും വർധനയുണ്ടാകും. അതിലൊന്നും ആർക്കും സംശയം വേണ്ടാ. ട്വന്റ്‌റി ട്വന്റ്‌റിയെ സ്പോൺസർ ചെയ്യ്തിരിക്കുന്നത് പിണറായി വിജയനാണന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടോ. ഇതു സംബന്ധിച്ച വ്യക്തമായ വിവരങ്ങളുണ്ട്. ഏറണാകുളം ഗസ്റ്റ് ഹൗസിൽ ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ പോലും നടന്നിരുന്നു.

പ്രചരണ പരിപാടികൾ ആംഭിച്ചോ, ഹൈക്കമാൻഡ് തീരുമാനം മാറി മറിഞ്ഞാൽ പീരുമേട് മത്സരിക്കുമോ ?

ഞാൻ തുക്കാകരയിലേ മത്സരിക്കുവെന്ന് പറഞ്ഞിട്ടുണ്ട്. എല്ലാ വിധ പ്രചരണ പരിപാടികളും ആരംഭിച്ചു കഴിഞ്ഞു. മുതിർന്ന നേതാക്കളുടെ അഭിപ്രായമനുസരിച്ചാണ് പ്രചരണം തുടങ്ങിയത്. അതിനുമാറ്റമില്ല. മണ്ഡലത്തിലെ വികസന തുടർച്ചയാണ് ലക്ഷ്യം.