പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകൾ പുതുക്കി നിശ്ചയിച്ചു.

മലയാലപ്പുഴ പഞ്ചായത്ത് വാർഡ് 6 കുടുംബക്ഷേമ ഉപകേന്ദ്രം (കാഞ്ഞിരപ്പാറ ) മേഖല, ഇലക്കുളം അംബേദ്കർ കോളനി, ജെഎംപിഎച്ച്എസ് ജംഗ്ഷൻ വരെയുള്ള മേഖലകൾ, അയിരൂർ ഗ്രാമപഞ്ചായത്ത് വാർഡ് 3 (ഈറക്കൽഭാഗം), ഏറത്ത് ഗ്രാമപഞ്ചായത്ത് വാർഡ് നമ്പർ 10 (മലയാറ്റിൽ ഭാഗം), കൊടുമൺ ഗ്രാമപഞ്ചായത്ത് വാർഡ് 17 (വള്ളുവയൽ, നിലമേൽ, പറക്കുന്ന് പ്രദേശങ്ങൾ), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 3 (പൂതങ്കര വെട്ടിപ്പുറം, പാറയിൽ ഭാഗങ്ങൾ) എന്നീ പ്രദേശങ്ങളിൽ 19 മുതൽ 26 വരെ കണ്ടെയ്ന്മെന്റ് സോൺ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) ശുപാർശ പ്രകാരമാണ് പുതിയ കണ്ടെയ്ന്മെന്റ് സോണുകൾ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടടർ ഡോ. ദിവ്യ എസ്. അയ്യർ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്മെന്റ് സോൺ നിയന്ത്രണങ്ങൾ ദീർഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങൾ 26ന് അവസാനിക്കും.