- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മാവതിനെ ഭയന്ന് മറ്റു സിനിമകളുടെ റിലീസ് മാറ്റുന്നു; സിദ്ദാർത്ഥ് മൽഹോത്രയുടെ ഐയാരിയും അനുഷ്‌ക ശർമ്മയുടെ പാരിയുടേയും റിലീസ് നീട്ടി; പത്മാവത് എത്തുന്നത് 25ന്
മുംബൈ: വിവാദങ്ങൾക്കൊടുവിൽ പത്മാവത് റിലീസിനൊരുങ്ങുന്നു. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത് അതേ സമയം പത്മാവതിന്റെ വലിയ റിലീസിങ്ങിനെ ഭയന്ന മറ്റു സിനിമകളുടെ പ്രദർശന തീയതി മാറ്റുകയാണ്. സിദ്ദാർത്ഥ് മൽഹോത്രയുടെ ഐയാരിയുടേയും അനുഷ്‌ക ശർമ്മ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പാരിയുടെയും റിലീസാണ് മാറ്റി വെച്ചത്. ഫെബ്രുവരി ഒമ്ബതിലേക്കാണ് ഐയാരിയുടെ റിലീസിങ് മാറ്റിയത്. പാരിയുടെ റിലീസിങ് മാർച്ച് രണ്ടിലേക്കാണ് മാറ്റിയത്. ജനുവരി 25നാണ് പത്മാവത് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പത്മാവത് തരംഗത്തിൽ തങ്ങളുടെ ചിത്രം മുങ്ങിപ്പോകുമോയെന്ന് ഭയന്നാണ് അണിയറപ്രവർത്തകർ റിലീസിങ് നീട്ടാൻ തീരുമാനിച്ചത്. യുഎ സർട്ടിഫിക്കറ്റാണ് സെൻസർബോർഡ് നൽകിയിരിക്കുന്നത്. ഏകദേശം അഞ്ചോളം മാറ്റങ്ങൾ വരുത്തണമെന്നാണ് പ്രത്യേക സമിതി നിർദ്ദേശിച്ചത്. ചിത്രം തുടങ്ങുന്നതിനു മുൻപുള്ള അറിയിപ്പിൽ ചരിത്രം അതേപടി പകർത്തിയിരിക്കുന്നു എന്ന് കാണിക്കാതിരിക്കുക, സതി ആചാരത്തെ മഹത്വവത്കരിക്കുന്ന രംഗങ്ങൾ ഒഴിവാക്കുക, ചിത്രത്തിന്റെ പേര് പത്മാ
മുംബൈ: വിവാദങ്ങൾക്കൊടുവിൽ പത്മാവത് റിലീസിനൊരുങ്ങുന്നു. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത് അതേ സമയം പത്മാവതിന്റെ വലിയ റിലീസിങ്ങിനെ ഭയന്ന മറ്റു സിനിമകളുടെ പ്രദർശന തീയതി മാറ്റുകയാണ്. സിദ്ദാർത്ഥ് മൽഹോത്രയുടെ ഐയാരിയുടേയും അനുഷ്‌ക ശർമ്മ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പാരിയുടെയും റിലീസാണ് മാറ്റി വെച്ചത്.
ഫെബ്രുവരി ഒമ്ബതിലേക്കാണ് ഐയാരിയുടെ റിലീസിങ് മാറ്റിയത്. പാരിയുടെ റിലീസിങ് മാർച്ച് രണ്ടിലേക്കാണ് മാറ്റിയത്. ജനുവരി 25നാണ് പത്മാവത് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പത്മാവത് തരംഗത്തിൽ തങ്ങളുടെ ചിത്രം മുങ്ങിപ്പോകുമോയെന്ന് ഭയന്നാണ് അണിയറപ്രവർത്തകർ റിലീസിങ് നീട്ടാൻ തീരുമാനിച്ചത്.
യുഎ സർട്ടിഫിക്കറ്റാണ് സെൻസർബോർഡ് നൽകിയിരിക്കുന്നത്. ഏകദേശം അഞ്ചോളം മാറ്റങ്ങൾ വരുത്തണമെന്നാണ് പ്രത്യേക സമിതി നിർദ്ദേശിച്ചത്. ചിത്രം തുടങ്ങുന്നതിനു മുൻപുള്ള അറിയിപ്പിൽ ചരിത്രം അതേപടി പകർത്തിയിരിക്കുന്നു എന്ന് കാണിക്കാതിരിക്കുക, സതി ആചാരത്തെ മഹത്വവത്കരിക്കുന്ന രംഗങ്ങൾ ഒഴിവാക്കുക, ചിത്രത്തിന്റെ പേര് പത്മാവതി എന്നതിൽ നിന്ന് പത്മാവത് എന്നാക്കി മാറ്റുക, ഘൂമർ എന്ന് തുടങ്ങുന്ന ഗാനത്തിലെ വർണനകൾ കഥാപാത്രത്തിനു ചേർന്നതാക്കി മാറ്റുക, ചരിത്രത്തെ അടിയാളപ്പെടുത്തുന്ന സ്ഥലങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകുന്ന രംഗങ്ങൾ ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചത്.
സെൻസർബോർഡ് ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്താൻ സംവിധായകൻ തയാറായതോടെയാണ് സിനിമയ്ക്കു സർട്ടിഫിക്കറ്റ് ലഭിച്ചത്. സിനിമയുടെ പേര് പത്മാവത് എന്നാക്കണമെന്നായിരുന്നു ഇതിൽ പ്രധാന നിബന്ധന.



