- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ ഇൻഡോർ അത്ലറ്റിക്സിൽ ചിത്രയ്ക്ക് സ്വർണം; ചിത്ര ഒന്നാമതെത്തിയത് വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരം; ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കാത്തതിനുള്ള ചിത്രയുടെ മധുര പ്രതികാരം; അഭിനന്ദനവുമായി മുഖ്യമന്ത്രിയും കായികമന്ത്രിയും
അഷ്ഗബാത്ത്: ഏഷ്യൻ ഇൻഡോർ ആൻഡ് മാർഷ്യൽ ആർട്സ് ഗെയിംസിൽ മലയാളി താരം പി.യു. ചിത്രയ്ക്ക് സ്വർണം. വനിതകളുടെ 1500 മീറ്റർ ഓട്ടത്തിലാണ് ചിത്ര ഒന്നാമതെത്തിയത്. 4:27.77 സെക്കൻഡിലായിരുന്നു ഫിനിഷ്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിൽ തഴയപ്പെട്ടശേഷമുള്ള ചിത്രയുടെ ആദ്യ അന്താരാഷ്ട്ര ടൂർണമെന്റായിരുന്നു ഇത്. ഇതിൽ സ്വർണം നേടാനായത് ചിത്രയെ സംബന്ധിച്ചിടത്തോളം ഒരു മധുര പ്രതികാരമായിരിക്കുകയാണ്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ് പി യു ചിത്ര. ഒ പി ജെയ്ഷ, സിനിമോൾ പൗലോസ് എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചത്. ലോക അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാതിരുന്ന ശേഷം ചിത്രയുടെ ആദ്യ മത്സരമാണിത്. യോഗ്യതയുണ്ടായിട്ടും ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കാത്തത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഹൈക്കോടതി ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടങ്കിലും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിൽ നിന്നും അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ചിത്രയെ വിലക്കുകയായിരുന്നു. മീറ്റിൽ ഇന്ത്യയ്ക്ക് ഇതുവരെ ഏഴ് മെഡലാണ്
അഷ്ഗബാത്ത്: ഏഷ്യൻ ഇൻഡോർ ആൻഡ് മാർഷ്യൽ ആർട്സ് ഗെയിംസിൽ മലയാളി താരം പി.യു. ചിത്രയ്ക്ക് സ്വർണം. വനിതകളുടെ 1500 മീറ്റർ ഓട്ടത്തിലാണ് ചിത്ര ഒന്നാമതെത്തിയത്. 4:27.77 സെക്കൻഡിലായിരുന്നു ഫിനിഷ്.
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിൽ തഴയപ്പെട്ടശേഷമുള്ള ചിത്രയുടെ ആദ്യ അന്താരാഷ്ട്ര ടൂർണമെന്റായിരുന്നു ഇത്. ഇതിൽ സ്വർണം നേടാനായത് ചിത്രയെ സംബന്ധിച്ചിടത്തോളം ഒരു മധുര പ്രതികാരമായിരിക്കുകയാണ്.
ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ് പി യു ചിത്ര. ഒ പി ജെയ്ഷ, സിനിമോൾ പൗലോസ് എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചത്. ലോക അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാതിരുന്ന ശേഷം ചിത്രയുടെ ആദ്യ മത്സരമാണിത്. യോഗ്യതയുണ്ടായിട്ടും ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കാത്തത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഹൈക്കോടതി ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടങ്കിലും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിൽ നിന്നും അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ചിത്രയെ വിലക്കുകയായിരുന്നു.
മീറ്റിൽ ഇന്ത്യയ്ക്ക് ഇതുവരെ ഏഴ് മെഡലാണ് സ്വന്തമാക്കാനായത്. മൂന്ന് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമുള്ള ഇന്ത്യ എട്ടാം സ്ഥാനത്താണ്. മൂന്ന് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഉള്ള ഇന്ത്യ അത്ലറ്റിക്സിൽ കസാഖ്സ്താന് പിറകിൽ രണ്ടാമതാണ്. കസാഖ്സ്താന് അത്ലറ്റിക്സ് ആറ് സ്വർണമുണ്ട്. വനിതകളുടെ ലോംഗ്ജമ്പിൽ മലയാളി താരം വി.നീന വെങ്കലം നേടി. 6.04 മീറ്ററാണ് നീന ചാടിയത്.
പുരുഷന്മാരുടെ 3000 മീറ്റർ ഓട്ടത്തിൽ ലക്ഷ്മണൻ ഗോവിന്ദനും വനിതകളുടെ പെന്റാത്തലണിൽ പൂർണിമ ഹേംബ്രാമുമാണ് ഇന്ത്യയ്ക്കുവേണ്ടര സ്വർണം നേടിയ മറ്റ് താരങ്ങൾ. പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ തേജീന്ദർ പാൽ സിങ് ടൂറും വനിതകളുടെ 3000 മീറ്റർ ഓട്ടത്തിൽ സഞ്ജീവനി ജാദവുമാണ് വെള്ളി നേടിയത്.
പുരുഷന്മാരുടെ 70 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ ധർമേന്ദർ വെങ്കലം നേടി. സെമിയിൽ തുർക്മേനിസ്താന്റെ അന്നമൈറാഡോവിനോട് തോൽവി വഴങ്ങിയാണ് ധർമേന്ദർ വെങ്കലം സ്വന്തമാക്കിയത്.
തുർക്ക്മെനിസ്ഥാന്റെ തലസ്ഥാനമായ അഷ്ഗാബാദിലാണ് ഏഷ്യൻ ഇൻഡോർ ഗെയിംസ് നടക്കുന്നത്. സെപ്റ്റംബർ പതിനേഴിന് ആരംഭിച്ച ഗെയിംസ് 27 നാണ് അവസാനിക്കുക.
മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി എ.സി മൊയ്തീനും ചിത്രക്കും മറ്റ് താരങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിച്ചു.