- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് 50 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് ചിത്ര; നഷ്ടപരിഹാരം ചോദിക്കുന്നത് മീറ്റിൽ പങ്കെടുപ്പിക്കണമെന്ന ആദ്യഹർജി അപ്രസക്തമായ സാഹചര്യത്തിൽ; കായികതാരങ്ങളുടെ തെരഞ്ഞെടുപ്പ് സുധാര്യമാക്കണമെന്നും ഹർജിയിൽ ആവശ്യം
കൊച്ചി: ലണ്ടനിൽനടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽനിന്ന് ഒഴിവാക്കിയതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി.യു. ചിത്ര ഹൈക്കോടതിയെ സമീപിച്ചു. തനിക്ക് ടീമിലിടം നൽകണമെന്ന കോടതി ഉത്തരവ് നടപ്പാക്കാതിരുന്ന ദേശീയ അത്ലറ്റിക് ഫെഡറേഷൻ നഷ്ടപരിഹാരം നൽകണമെന്നാണ് ചിത്രയുടെ ആവശ്യം. പിടി ഉഷ ഉൾപ്പെട്ട സെലക്ഷൻ കമ്മിറ്റി ഏഷ്യൻ മീറ്റിൽ സ്വർണം നേടിയിട്ടും ചിത്രയെ ഉൾപ്പെടുത്തിയിരുന്നില്ല. കോടതി ഇടപെട്ടെങ്കിലും അവസാന നിമിഷം വരെ ശ്രമിച്ചിട്ടും ചിത്രയ്ക്ക് പ്രവേശനം നൽകിയിരുന്നില്ല. മീറ്റിൽ പങ്കെടുപ്പിക്കണമെന്ന ആദ്യഹർജി അപ്രസക്തമായ സാഹചര്യത്തിൽ നഷ്ടപരിഹാര ആവശ്യമുൾപ്പെടുത്തി ഭേദഗതിവരുത്താനാണ് ചിത്രയുടെ അപേക്ഷ. ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മാനദണ്ഡം നിശ്ചയിക്കാൻ നിർദേശിക്കണം, മാനദണ്ഡങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം, തിരഞ്ഞെടുപ്പ് സുതാര്യമാക്കണം തുടങ്ങിയവയും ഹർജിയിൽ ഉന്നയിക്കുന്നു. കായികതാരങ്ങൾക്കുവേണ്ടി വിദേശത്തുനിന്ന് പരിശീലകരെ കൊണ്ടുവരുന്നതിൽ അവ്യക്തതകളുണ്ട്. ഇക്കാര്യത്തിൽ കായിക

കൊച്ചി: ലണ്ടനിൽനടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽനിന്ന് ഒഴിവാക്കിയതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി.യു. ചിത്ര ഹൈക്കോടതിയെ സമീപിച്ചു. തനിക്ക് ടീമിലിടം നൽകണമെന്ന കോടതി ഉത്തരവ് നടപ്പാക്കാതിരുന്ന ദേശീയ അത്ലറ്റിക് ഫെഡറേഷൻ നഷ്ടപരിഹാരം നൽകണമെന്നാണ് ചിത്രയുടെ ആവശ്യം. പിടി ഉഷ ഉൾപ്പെട്ട സെലക്ഷൻ കമ്മിറ്റി ഏഷ്യൻ മീറ്റിൽ സ്വർണം നേടിയിട്ടും ചിത്രയെ ഉൾപ്പെടുത്തിയിരുന്നില്ല. കോടതി ഇടപെട്ടെങ്കിലും അവസാന നിമിഷം വരെ ശ്രമിച്ചിട്ടും ചിത്രയ്ക്ക് പ്രവേശനം നൽകിയിരുന്നില്ല.
മീറ്റിൽ പങ്കെടുപ്പിക്കണമെന്ന ആദ്യഹർജി അപ്രസക്തമായ സാഹചര്യത്തിൽ നഷ്ടപരിഹാര ആവശ്യമുൾപ്പെടുത്തി ഭേദഗതിവരുത്താനാണ് ചിത്രയുടെ അപേക്ഷ. ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മാനദണ്ഡം നിശ്ചയിക്കാൻ നിർദേശിക്കണം, മാനദണ്ഡങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം, തിരഞ്ഞെടുപ്പ് സുതാര്യമാക്കണം തുടങ്ങിയവയും ഹർജിയിൽ ഉന്നയിക്കുന്നു.
കായികതാരങ്ങൾക്കുവേണ്ടി വിദേശത്തുനിന്ന് പരിശീലകരെ കൊണ്ടുവരുന്നതിൽ അവ്യക്തതകളുണ്ട്. ഇക്കാര്യത്തിൽ കായികതാരങ്ങളുടെ പേരിൽ ഫണ്ട് ദുർവിനിയോഗം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹർജിയിൽ പറയുന്നു. കേന്ദ്രസർക്കാർ, ദേശീയ അത്ലറ്റിക് ഫെഡറേഷൻ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജി.എസ്. രൺധാവ, സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ, കേരള സംസ്ഥാന അത്‌ലറ്റിക് ഫെഡറേഷൻ എന്നിവരാണ് ഹർജിയിലെ എതിർകക്ഷികൾ.

