കേരളത്തിന്റെ അഭിമാന താരം പി യു ചിത്രയുടെ ജീവിത കഥ വെള്ളിത്തിരയിലേക്ക് എത്തുന്നു.യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് നിർമ്മിക്കുന്ന ചിത്രം പരസ്യ സംവിധായകനായ പ്രവീൺ ഐ.ഡിയാണ് സംവിധാനം ചെയ്യുന്നത

കന്യകാ ടാക്കീസ്, ടേക്ക് ഓഫ് എന്നീ ചിത്രങ്ങൾക്ക് തിരിക്കഥയൊരുക്കിയ പി.വി ഷാജികുമാറാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിലുണ്ടാകും എന്നാണ് സൂചന. പാലക്കാട് ജില്ലയിലെ മുണ്ടൂർ സ്വദേശിനിയായ പി യു ചിത്രയുടെ ഇതുവരെയുള്ള അനുഭവങ്ങൾ കോർത്തിണക്കിയായിരിക്കും സിനിമ ഒരുങ്ങുക.

അപ്രതീക്ഷിത തിരിച്ചടിയായി ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്നും തഴയപ്പെട്ട പി യു ചിത്ര ഹൈക്കോടതിയെ സമീപിക്കുകയും അവർ നടത്തിയ പോരാട്ടത്തിന് മലയാളികളുടെ ശക്തമായ പിന്തുണ ലഭിക്കുകയും ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു.