തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനോടബന്ധിച്ച് വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സർക്കാർ വേതനത്തോടെ അവധി പ്രഖ്യാപിച്ചു. നവംബർ രണ്ടിന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെയും നവംബർ അഞ്ചിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെയും പബ്ലിക് ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും, വാണിജ്യ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുമാണ് പൊതു അവധി പ്രഖ്യാപിച്ചത്.

കൂടാതെ ഈ ജില്ലകളിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് വന്നിട്ടുള്ളതും എന്നാൽ ഈ ജില്ലകൾക്ക് പുറത്ത് ജോലി നോക്കുന്ന സംസ്ഥാനത്തെ ഫാക്ടറി/ പ്ലാന്റേഷൻ/ മറ്റ് ഇതര വിഭാഗം ജീവനക്കാർക്കും കാഷ്വൽ ജീവനക്കാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാർക്കും പോളിങ് ദിവസം വേതനത്തോടുകൂടി അവധിയും പ്രഖ്യാപിച്ച് ഉത്തരവായിട്ടുണ്ട്.