രാജ്യത്തെ ആരോഗ്യ ബോർഡിന് കീഴിലുള്ള നഴ്‌സുമാർക്ക് രണ്ട് ശതമാനം ശമ്പളവർദ്ധനവ് നടപ്പിലാക്കാനുള്ള നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് നഴസസ് യൂണിയൻ അറിയിച്ചു. അതുകൊണ്ട് തന്നെ ശമ്പളവർദ്ധനവ് മുന്നോട്ട് വച്ചുകൊണ്ടുള്ള ഓഫർ നിരസിക്കുന്നുവെന്ന് നേതാക്കൾ അറിയിച്ചു. ന്യൂസിലന്റ് നഴ്‌സസ് ഓർഗനേസേഷനാണ് ശമ്പളവർദ്ധനവ് അംഗികരിക്കാനാവില്ലെന്നും ചർച്ച പരാജയപ്പെട്ടാൽ സമരം നടത്തുമെന്നും അറിയിച്ചിരികക്ുന്നത്.

ഏകദേശം 27000 ത്തോളം നഴ്‌സുമാരെ പ്രതിനിധികരിക്കുന്നയൂണിയനാണ് ഇത്. നവംബർ 2017 മുതൽ 2010 ഉള്ളതാണ് പുതിയതായി മുന്നോട്ട് വക്കുന്ന എഗ്രിമെൻഡറ്. ഇതിൽ പറയുന്നതനുസരിച്ച് വർഷന്തോറും രണ്ട് ശതമാനം വേതനവർദ്ധനവും യൂണിയൻ മെമ്പറായുള്ള എല്ലാവർക്കും 350 ഡോളർ നല്കുമെന്നുമാണ്. കൂടാതെ സീനയർ നഴ്‌സുമാർക്ക് 4ശതമാനം ശമ്പളവർദ്ധനവ് നടപ്പിലാക്കുമെന്നാണ് നിർദ്ദേശം.

യൂണിയനും, ബോർഡും തമ്മിൽ ചർച്ചയിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനായി യോഗം ചേരുന്നുണ്ട്.ഈ യോഗത്തിൽ ആവശ്യങ്ങൾ അംഗികരിച്ചില്ലെങ്കിൽ സമരം നടത്താനാണ് നഴ്‌സുമാരുടെ യൂണിയൻ തീരുമാനിച്ചിരിക്കുന്നത്.