- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിന്റെ വാഗ്ദാനങ്ങൾ പാഴ് വാക്കാകുന്നു; പബ്ലിക് ഹോസ്പിറ്റൽ വെയിറ്റിങ് ലിസ്റ്റിലുള്ളത് 530,000 പേർ; 32,000 രോഗികളുമായി ഗാൽവേ യൂണിവേഴ്‌സിറ്റി ആശുപത്രി മുമ്പന്തിയിൽ
ഡബ്ലിൻ: വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ സർക്കാർ നടപടികൾ കൈക്കൊള്ളുമെന്ന വാഗ്ദാനം പൊള്ളയാണെന്ന് തെളിയിച്ചു കൊണ്ട് പുതിയ പബ്ലിക് ഹോസ്പിറ്റൽ വെയിറ്റിങ് ലിസ്റ്റ് പുറത്തിറങ്ങി. നിലവിൽ ഇൻപേഷ്യന്റ്, ഔട്ട്‌പേഷ്യന്റ് വിഭാഗങ്ങളിൽ 530,000 പേരാണ് വെയിറ്റിങ് ലിസ്റ്റിലുള്ളതെന്നാണ് വ്യക്തമാകുന്നത്. ഹോസ്പിറ്റൽ ഓവർ ക്രൗഡിങ് ഒഴിവാക്കുന്നതിന് 50 മില്യൺ യൂറോ ഈയിനത്തിൽ ചെലവാക്കുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ആശുപത്രി വെയിറ്റിങ് ലിസ്റ്റ് നീണ്ടു തന്നെ വരികയാണ്. കഴിഞ്ഞ മാസത്തെ കണക്ക് പ്രകാരം 430,000 പേരായിരുന്നു ഔട്ട്‌പേഷ്യന്റെ അപ്പോയ്‌മെന്റ് കാത്തു ലിസ്റ്റിലുണ്ടായിരുന്നത്. മുൻ മാസത്തെ അപേക്ഷിച്ച് 10,000 പേരാണ് പുതുതായി ലിസ്റ്റിൽ കയറിയിട്ടുള്ളത്. ഇതിൽ 70,000-ത്തിലധികം പേർ ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ ഒരു വർഷത്തിലധികമായി കാത്തുകിടക്കുന്നവരാണ്. കൂടാതെ 39,000 പേർ 15 മാസത്തിലധികമായി അപ്പോയ്‌മെന്റിനായി കാത്തുനിൽക്കുന്നവരും. വർധിച്ചുവരുന്ന വെയിറ്റിങ് ലിസ്റ്റ് കൈകാര്യം ചെയ്യാൻ സർക്കാ
ഡബ്ലിൻ: വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ സർക്കാർ നടപടികൾ കൈക്കൊള്ളുമെന്ന വാഗ്ദാനം പൊള്ളയാണെന്ന് തെളിയിച്ചു കൊണ്ട് പുതിയ പബ്ലിക് ഹോസ്പിറ്റൽ വെയിറ്റിങ് ലിസ്റ്റ് പുറത്തിറങ്ങി. നിലവിൽ ഇൻപേഷ്യന്റ്, ഔട്ട്‌പേഷ്യന്റ് വിഭാഗങ്ങളിൽ 530,000 പേരാണ് വെയിറ്റിങ് ലിസ്റ്റിലുള്ളതെന്നാണ് വ്യക്തമാകുന്നത്. ഹോസ്പിറ്റൽ ഓവർ ക്രൗഡിങ് ഒഴിവാക്കുന്നതിന് 50 മില്യൺ യൂറോ ഈയിനത്തിൽ ചെലവാക്കുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ആശുപത്രി വെയിറ്റിങ് ലിസ്റ്റ് നീണ്ടു തന്നെ വരികയാണ്.
കഴിഞ്ഞ മാസത്തെ കണക്ക് പ്രകാരം 430,000 പേരായിരുന്നു ഔട്ട്‌പേഷ്യന്റെ അപ്പോയ്‌മെന്റ് കാത്തു ലിസ്റ്റിലുണ്ടായിരുന്നത്. മുൻ മാസത്തെ അപേക്ഷിച്ച് 10,000 പേരാണ് പുതുതായി ലിസ്റ്റിൽ കയറിയിട്ടുള്ളത്. ഇതിൽ 70,000-ത്തിലധികം പേർ ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ ഒരു വർഷത്തിലധികമായി കാത്തുകിടക്കുന്നവരാണ്. കൂടാതെ 39,000 പേർ 15 മാസത്തിലധികമായി അപ്പോയ്‌മെന്റിനായി കാത്തുനിൽക്കുന്നവരും.
വർധിച്ചുവരുന്ന വെയിറ്റിങ് ലിസ്റ്റ് കൈകാര്യം ചെയ്യാൻ സർക്കാരും ഹെൽത്ത് ഡിപ്പാർട്ട്‌മെന്റും എച്ച്എസ്ഇയും പരാജയപ്പെടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് പരക്കെ ആരോപണമുയരുന്നുണ്ട്. വെയിറ്റിങ് ലിസ്റ്റ് നീണ്ടു പോകും തോറും ഡോക്ടറെ കാണാനും രോഗം കണ്ടെത്താനും കാലതാമസം നേരിടുന്നുവെന്നും ഇത് പലരുടേയും ജീവനു തന്നെ ഭീഷണി ഉയർത്തുന്നുണ്ടെന്നും വിമർശനം ഉയരുന്നുണ്ട്.
നീണ്ട വെയിറ്റിങ് ലിസ്റ്റുമായി ഗാൽവേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ് ഏറ്റവും മുന്നിലുള്ളത്. 32,000 രോഗികളാണ് ഇവിടെ ലിസ്റ്റിൽ കാത്തുനിൽക്കുന്നത്. 25,000 രോഗികളുമായി കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയും 27,000 പേരുമായി ഡബ്ലിൻ ബോമോണ്ട് ആശുപത്രിയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.