പൊതു സ്ഥലങ്ങളിലെ അനധികൃത പാർക്കിങിനെതിരെ ശക്തമായ നടപടിയുമായി ഖത്തർ മുനിസിപ്പാലിറ്റി രംഗത്തെത്തി. കമ്പനികൾ സ്വകാര്യ പാർക്കിംങ് ആക്കുന്നതിനെതിരെ ഖത്തർ മുൻസിപ്പൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മുൻകൂർ അനുമതി വാങ്ങാതെയുള്ള ഇത്തരം നടപടികൾ ഗുരുതര നിയമലംഘനമായി പരിഗണിക്കുമെന്ന് മന്ത്രായലം അറിയിച്ചു

സ്ഥാപനങ്ങൾക്ക് മുന്നിലും കെട്ടിടങ്ങളുടെ മുന്നിലും സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സാധാരണമാണ് എന്നാൽ ഇനിമുതൽ ഇത്തരം പ്രവണതകൾ ഗുരുതര നിയമലംഘനമായി പരിഗണിക്കുമെന്ന് ഖത്തർ മുൻസിപ്പൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

വ്യാപാര സ്ഥാപനങ്ങൾ തങ്ങളുടെ കടകളുടെ മുന്നിലുള്ള പാർക്കിങ് സ്ഥലം സ്വകാര്യമാണെന്ന രീതിയിൽ റിസർവ് ചെയ്യുകയും മറ്റുള്ളവരെ അവിടെ പാർക്ക് ചെയ്യാനനുവദിക്കാതിരിക്കുകയും നിയമലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. പാർക്കിങ് ഇടങ്ങൾ ആവശ്യമായുള്ളവർക്ക് മന്ത്രാലയത്തിൽ നിന്നും മുൻകൂർ അനുമതി നേടാം. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കനത്തപിഴ കൊടുക്കേണ്ടി വരും. ഇതിനായി പ്രത്യേക പരിശോധക സംഘങ്ങളെ ഇതിനകം തന്നെ നിയമിച്ച് കഴിഞ്ഞതായി അധികൃതർ അറിയിച്ചു.