- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്‌സുമാർ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മൂന്നു ശതമാനം വരെ ശമ്പളവർധന
ഡബ്ലിൻ: രാജ്യത്ത് നഴ്‌സുമാർ അടക്കമുള്ള സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രണ്ടു മുതൽ മൂന്നു ശതമാനം വരെ ശമ്പളവർധന പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകൾ. ശമ്പള വർധന 290,000 വരുന്ന സർക്കാർ ജീവനക്കാർക്ക് ആശ്വാസമായി മാറുമെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ചുള്ള തീരുമാനം ഈ വേനൽക്കാലത്തിനു മുമ്പ് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർ
ഡബ്ലിൻ: രാജ്യത്ത് നഴ്‌സുമാർ അടക്കമുള്ള സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രണ്ടു മുതൽ മൂന്നു ശതമാനം വരെ ശമ്പളവർധന പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകൾ. ശമ്പള വർധന 290,000 വരുന്ന സർക്കാർ ജീവനക്കാർക്ക് ആശ്വാസമായി മാറുമെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ചുള്ള തീരുമാനം ഈ വേനൽക്കാലത്തിനു മുമ്പ് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ശമ്പള വർധനയ്ക്കുള്ള പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയ്ക്കാണ് രണ്ടു ശതമാനം ശമ്പള വർധന കൊണ്ടുവരുന്നത്. ശരാശരി 14 ശതമാനമായി താഴ്ന്നു നിന്ന അവസ്ഥയിലേക്കാണ് ആശ്വാസകരമായ വർദ്ധനവ് കൊണ്ടു വരുന്നത്. ജൂലൈയോടു കൂടി ഈ വർദ്ധനവ് നിലവിൽ വരുമെന്നാണ് കരുതുന്നത്. ബജറ്റിനു മുമ്പേ വിവിധ തരത്തിലുള്ള ഇളവുകൾ പ്രഖ്യാപിച്ച് ജനപിന്തുണ ആർജിക്കാനാണ് പതിവില്ലാത്ത വിധം ബജറ്റിനു മുമ്പേ പദ്ധതികൾ പ്രഖ്യാപിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നത്.
എന്നാൽ ബഡ്ജറ്റിനു മുമ്പ് ശമ്പള വർദ്ധനവ് ഉണ്ടാവുമെന്നാണ് ഒരു സീനിയർ മിനിസ്റ്റർ പറഞ്ഞത്. രണ്ടു ശതമാനത്തിനും മൂന്നു ശതമാനത്തിനും ഇടയിലുള്ള വർദ്ധനവാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ചൊവ്വാഴ്‌ച്ച പുറത്തു വിട്ട ഗവൺമെന്റിന്റെ ' സ്പ്രിങ് സ്‌റ്റേറ്റുമെന്റി'ലാണ് ശമ്പള വർദ്ധനവിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ. ടാക്‌സ് വെട്ടിക്കുറയ്ക്കുന്ന പാക്കേജിനൊപ്പം ഇലക്ഷനു മുമ്പ് 1.5 ബില്ല്യൺ യൂറോ മുതൽമുടക്കുമെന്നും വിലയിരുത്തലുകൾ ഉണ്ട്.