രാജ്യത്തെ മുഴുവൻ സർക്കാർ സേവനങ്ങൾക്കും പബ്ലിക് സർവ്വീസ് കാർഡ് വേണമെന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സൂചന. പാസ്‌പോർട്ടിനും ഡ്രൈവിങ് ലൈസൻസിനും അടക്കം പിസിഐ കാർഡ് നിർബന്ധമാകുന്ന നിയമാണ് അടുത്തവർഷം മുതൽ നടപ്പിലാകുക..ഭാവിയിൽ സർക്കാരിന്റെ എല്ലാവിധ സേവനങ്ങൾക്കും ഭാവിയിൽ പിഎസ്‌സി കാർഡ് നിർബന്ധിതമാക്കാനാണ് പദ്ധതി

ആധുനിക രീതിയിൽ ഏറ്റവും മികച്ച വിവരശേഖരണം നടത്തുന്നതിനാണ് എല്ലാ ഗവൺമെന്റ് സേവനങ്ങൾക്കും ഒരു ഐഡന്റിറ്റി കാർഡ് ഉപയോഗിക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്നത്. റവന്യുവിൽ ഓൺലൈൻ ടാക്‌സ് സേവനത്തിന്,വിദ്യാഭ്യാസവകുപ്പിൽ എസ്യുഎസ്‌ഐ ഗ്രാന്റിനും(2018മുതൽ)സ്‌കൂൾയാത്രയ്ക്കും ഓൺലൈൻ ടീച്ചർ സേവനത്തിനുമെല്ലാം കാർഡ് ആവശ്യമാകും.

വാഹന നികുതി നൽകുന്നതിനും വാഹന ഉടമസ്ഥത കൈമാറുന്നതിനും കൃഷി വകുപ്പിന്റെ ഓൺലൈൻ സേനങ്ങൾക്കും നീതിന്യായ വകുപ്പിലെ നാഷണൽ ഏജ് കാർഡിനും ആധാരമാക്കുന്നത് പിഎസ്‌സി ആകും.അതുപോലെ ആരോഗ്യ വകുപ്പിൽ നടപ്പാക്കുന്ന പേഷ്യന്റ് പോർട്ടലിനും ജയിലുകൾ സന്ദർശിക്കുന്നതിനും മറ്റും ഈ തിരിച്ചറിയൽ കാർഡ് വേണ്ടി വരും.