- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് ജിവനക്കാരുടെ വേതന വ്യവസ്ഥകൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം; ഐറാനും യൂണിയനും തമ്മിലുള്ള ചർച്ച ഒത്തുതീർപ്പായില്ല;അയർലന്റിൽ വീണ്ടും സമരത്തിന് വഴിയൊരുങ്ങുന്നു; പൊതുഗതാസംവിധാനവും സ്‌കൂൾ ബസ് സംവിധാനവും പ്രതിസന്ധിയിലേക്ക്
ബസ് ജിവനക്കാരുടെ വേതന വ്യവസ്ഥകൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനതെരിയുള്ള യൂണിയന്റെയും ബസ് ഐറാന്റെയും ഒത്തുതീർപ്പ് ചർച്ച ഇതുവരെ ഒത്തുതീർപ്പായില്ല. ഇതോടെ രാജ്യത്ത് മറ്റൊരു സമരത്തിന് കൂടി സാധ്യത തെളിഞ്ഞിരിക്കുകയാണ്. സമരവുമായി ജീവനക്കാർ രംഗത്തിറങ്ങിയാൽ അത് പതിനായിരത്തോളം സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികളെയും പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന ജനങ്ങളെയും സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. സ്‌കൂൾ ബസ് ജീവനക്കാരുടെ വേതനവ്യവസ്ഥയിൽ മാറ്റം വരുത്തണമെന്നും ബസ് ഐറാന്റെ സർവ്വീസ് വെട്ടിക്കുറയ്ക്കൽ നടപ്പിലാക്കരുതെന്നും ആവശ്യപ്പെട്ടാണ് യൂണിയനുകൾ സമര ഭീഷണി മുഴക്കിയിരിക്കുന്നത്. സാമ്പത്തിക ബാധ്യത താങ്ങാൻ കഴിയാത്തതുമൂലം എക്സ്പ്രസ്സ് റൂട്ടുകൾ നിർത്തിവെക്കാൻ ബസ് ഐറാൻ തീരുമാനിച്ചിരുന്നു. ഗതാഗത മന്ത്രി ഷെയിൻ റോസിന്റെ നേതൃത്വത്തിൽ നാഷണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റി, ബസ് ഏറാൻ യൂണിയൻ അംഗങ്ങൾ എന്നിവർ ചേർന്നുള്ള സമമായ ചർച്ചക്ക് വഴിയൊരുങ്ങി വരികയാണ്. ഇതും പരാജയപ്പെട്ടാൽ സമരവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതായി യുണൈറ്
ബസ് ജിവനക്കാരുടെ വേതന വ്യവസ്ഥകൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനതെരിയുള്ള യൂണിയന്റെയും ബസ് ഐറാന്റെയും ഒത്തുതീർപ്പ് ചർച്ച ഇതുവരെ ഒത്തുതീർപ്പായില്ല. ഇതോടെ രാജ്യത്ത് മറ്റൊരു സമരത്തിന് കൂടി സാധ്യത തെളിഞ്ഞിരിക്കുകയാണ്. സമരവുമായി ജീവനക്കാർ രംഗത്തിറങ്ങിയാൽ അത് പതിനായിരത്തോളം സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികളെയും പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന ജനങ്ങളെയും സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്.
സ്‌കൂൾ ബസ് ജീവനക്കാരുടെ വേതനവ്യവസ്ഥയിൽ മാറ്റം വരുത്തണമെന്നും ബസ് ഐറാന്റെ സർവ്വീസ് വെട്ടിക്കുറയ്ക്കൽ നടപ്പിലാക്കരുതെന്നും ആവശ്യപ്പെട്ടാണ് യൂണിയനുകൾ സമര ഭീഷണി മുഴക്കിയിരിക്കുന്നത്. സാമ്പത്തിക ബാധ്യത താങ്ങാൻ കഴിയാത്തതുമൂലം എക്സ്പ്രസ്സ് റൂട്ടുകൾ നിർത്തിവെക്കാൻ ബസ് ഐറാൻ തീരുമാനിച്ചിരുന്നു.
ഗതാഗത മന്ത്രി ഷെയിൻ റോസിന്റെ നേതൃത്വത്തിൽ നാഷണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റി, ബസ് ഏറാൻ യൂണിയൻ അംഗങ്ങൾ എന്നിവർ ചേർന്നുള്ള സമമായ ചർച്ചക്ക് വഴിയൊരുങ്ങി വരികയാണ്. ഇതും പരാജയപ്പെട്ടാൽ സമരവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതായി യുണൈറ്റ് ട്രേഡ് യൂണിയൻ റീജണൽ ഓഫീസർ വില്ലി ക്യൂഗിലി വ്യക്തമാക്കി.
എന്നാൽ വേതനം കുറയ്ക്കുകയോ, റൂട്ടുകൾ കുറയ്ക്കുകയോ ചെയ്യാതെ നഷ്ടത്തിലോടുന്ന ബസുകൾ ഓടിക്കാനാവില്ലെന്ന വിധത്തിലാണ് ബസ് ഏറാൻ.