സിംഗപ്പൂർ: വർധിപ്പിച്ച പുതിയ ട്രെയിൻ ബസ് യാത്രാ നിരക്കുകൾ ഇന്നു മുതൽ നിലവിൽ. ട്രെയിൻ ബസ് അഡൾട്ട് കാർഡ് നിരക്കിൽ ആറു സെന്റ് വർധനയാണ് യാത്രക്കാർക്ക് ഉണ്ടായിരിക്കുന്നത്. അതേസമയം സിംഗിൾ ട്രിപ്പ് ട്രെയിൻ ഫെയറിലും അഡൾട്ട് കാഷ് ബസ് ഫെയറിലും പത്തു സെന്റ് വർധനയാണുണ്ടായിരിക്കുന്നത്. എന്നാൽ ട്രാവൽ പാസുകൾക്കുള്ള മാസവരിയിൽ വർധന ഉണ്ടായിട്ടില്ല.

വിദ്യാർത്ഥികൾക്കും സീനിയർ സിറ്റിസണുമുള്ള കാർഡ് നിരക്കിൽ വൻവർധനയില്ല. ഒരു സെന്റ് മാത്രമാണ് വർധിച്ചിരിക്കുന്നത്. ഇവരുടെ കാഷ് ഫെയറുകൾ ഒട്ടും വർധിച്ചിട്ടില്ല. കൂടാതെ തീരെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കും അംഗവൈകല്യമുള്ളവർക്കും നിരക്ക് വർധന ഒരു ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബർ 30നാണ് യാത്രാ നിരക്കു വർധന സംബന്ധിച്ച് പബ്ലിക് ട്രാൻസ്‌പോർട്ട് കൗൺസിൽ പ്രഖ്യാപനം നടത്തിയത്.