- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ട്രെയിൻ, ട്രാം, ബസ് നിരക്കുകൾ വർധിക്കുന്നു; വിക്ടോറിയയിലെ പൊതുഗതാഗത നിരക്കുകളിൽ നാലു ശതമാനം വർധന
മെൽബൺ: വിക്ടോറിയയിൽ പബ്ലിക് ഗതാഗത നിരക്കുകളിൽ പുതുവർഷം മുതൽ വർധന ഏർപ്പെടുത്തും. ട്രെയിൻ, ട്രാം, ബസ് നിരക്കുകളിലാണ് ജനുവരി ഒന്നു മുതൽ നാലു ശതമാനം വരെ വർധന ഏർപ്പെടുത്തുന്നത്. നിരക്ക് വർധന പ്രാബല്യത്തിലാകുന്നതോടെ മെൽബൺ സോൺ ഒന്നിൽ ഒരു ദിവസം മുഴുവൻ ആയുള്ള യാത്രക്കുള്ള നിരക്ക് 7.80 ഡോളർ ആയി ഉയരും. നിലവിൽ ഇത് 7.52 ഡോളർ ആണ്. നിരക്ക് വർധന രണ്ടു മണ
മെൽബൺ: വിക്ടോറിയയിൽ പബ്ലിക് ഗതാഗത നിരക്കുകളിൽ പുതുവർഷം മുതൽ വർധന ഏർപ്പെടുത്തും. ട്രെയിൻ, ട്രാം, ബസ് നിരക്കുകളിലാണ് ജനുവരി ഒന്നു മുതൽ നാലു ശതമാനം വരെ വർധന ഏർപ്പെടുത്തുന്നത്. നിരക്ക് വർധന പ്രാബല്യത്തിലാകുന്നതോടെ മെൽബൺ സോൺ ഒന്നിൽ ഒരു ദിവസം മുഴുവൻ ആയുള്ള യാത്രക്കുള്ള നിരക്ക് 7.80 ഡോളർ ആയി ഉയരും. നിലവിൽ ഇത് 7.52 ഡോളർ ആണ്.
നിരക്ക് വർധന രണ്ടു മണിക്കൂർ, കൺസഷൻ, റീജണൽ ട്രാവൽ നിരക്കുകളെ ബാധിക്കും. തിരക്കേറിയ സമയത്ത് രണ്ടു മണിക്കൂർ യാത്രയ്ക്കുള്ള നിരക്ക് 3.90 ഡോളർ ആയും കൺസഷൻ നിരക്കുകൾ 1.88 ഡോളറിൽ നിന്ന് 1.95 ഡോളർ ആയും വർധിക്കും. കൺസ്യൂമർ പ്രൈസ് ഇൻഡക്‌സിന്റെ ചുവടു പിടിച്ചാണ് യാത്രാ നിരക്കുകളിൽ വർധന ഏർപ്പെടുത്തിയതെന്ന് വിക്ടോറിയൻ പബ്ലിക് ട്രാൻസ്‌പോർട്ട് അധികൃതർ വ്യക്തമാക്കി.
നിരക്കുകളിൽ വർധന ഏർപ്പെടുത്തിയതിലൂടെ ലഭിക്കുന്ന പണം മെൽബൺ മെട്രോ റെയിൽ പദ്ധതി, പുതിയ ട്രെയിനുകളും ട്രാമുകളും, 50 ലെവൽ ക്രോസിംഗുകൾ ഒഴിവാക്കൽ തുടങ്ങിയ പദ്ധതിക്കായി വിനിയോഗിക്കുമെന്നും അധികൃതർ വെളിപ്പെടുത്തി. അഞ്ചു വർഷത്തിനിടെ ആദ്യമായാണ് നിരക്ക് വർധിപ്പിക്കുന്നതെന്നും ഇത് പൊതുജനങ്ങൾക്ക് താരതമ്യേന താങ്ങാൻ സാധിക്കുന്ന രീതിയിലാണ് നടപ്പിലാക്കിയിരിക്കുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. പുതുവർഷാരംഭത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ രാത്രിയിൽ പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനം വ്യാപിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നതായും വെളിപ്പെടുത്തിയിട്ടുണ്ട്.