രാജ്യത്തെ പൊതുഗതാ സംവിധാനം ഉപയോഗപ്പെടുത്തുന്നവർക്കായി കാർഡ് സംവിധാനം നടപ്പിലാക്കാൻ തീരുമാനം.രാജ്യത്താകമാനമുള്ള ബസുകളും ട്രെയിനുകളും ഫെറികളിലും യാത്ര ചെയ്യേണ്ടവർക്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി യാത്ര ചെയ്യാനുള്ള സംവിധാനമാണ് നടപ്പിലാകുന്നത്. എന്നാൽ നിലവിൽ സ്മാർട്ട് കാർഡ് സംവിധാനം ഉള്ള ഓക് ലന്റിനെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഗ്രേറ്റർ വെല്ലിങ്ടൺ റീജിയൻ കൗൺസിലാണ് സംവിധാനം കൊണ്ടുവരുന്നത്. 2020 ഓടെ ഇത് നടപ്പിലാക്കാനാകുമെന്നാണ് കരുതുന്നതെന്ന് അധികൃതർ അറിയിച്ചു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഒരൊറ്റ ടിക്കറ്റിങ് സിസ്റ്റവുമായി രാജ്യമെമ്പാടും യാത്രചെയ്യാനുള്ള അവസരമാണ് കൈവരുക.

യാത്രച്ചെലവിന്റെ കാര്യത്തിലും വളരെ ചെലവ് കുറഞ്ഞ രീതിയിലായിരിക്കും പുതിയ സംവിധാനം നടപ്പിലാക്കുകയെന്നാണ് സൂചന.