- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 11 ശതമാനം വർധന; ഈ വർഷം ആദ്യപാദത്തിൽ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 19.25 മില്യൺ
ഷാർജ: പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 2016 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പൊതുഗതാഗത ഉപയോഗിച്ചവരുടെ എണ്ണത്തിൽ 11 ശതമാനം വർധനയെന്നാണ് കണക്കാക്കുന്നത്. ഈ വർഷം ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ 19.25 മില്യൺ ആൾക്കാരാണ് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ (എസ്ആർടിഎ) ബസുകളും ടാക്‌സികളും ഉപയോഗിച്ചതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിദിനം 213,000 യാത്രക്കാരാണ് ആർടിഎ ഷാർജയുടെ ബസുകളുടേയും ടാക്‌സികളുടേയും സേവനം പ്രയോജനപ്പെടുത്തുന്നത്. ഈ വർഷം ആദ്യപാദത്തിൽ 16.12 മില്യൺ യാത്രക്കാർ ടാക്‌സി സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 87,503 പേർ എന്ന കണക്കിനാണ് ടാക്‌സി ഉപയോഗപ്പെടുത്തുന്നത്.
ഷാർജ: പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 2016 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പൊതുഗതാഗത ഉപയോഗിച്ചവരുടെ എണ്ണത്തിൽ 11 ശതമാനം വർധനയെന്നാണ് കണക്കാക്കുന്നത്.
ഈ വർഷം ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ 19.25 മില്യൺ ആൾക്കാരാണ് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ (എസ്ആർടിഎ) ബസുകളും ടാക്‌സികളും ഉപയോഗിച്ചതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിദിനം 213,000 യാത്രക്കാരാണ് ആർടിഎ ഷാർജയുടെ ബസുകളുടേയും ടാക്‌സികളുടേയും സേവനം പ്രയോജനപ്പെടുത്തുന്നത്.
ഈ വർഷം ആദ്യപാദത്തിൽ 16.12 മില്യൺ യാത്രക്കാർ ടാക്‌സി സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 87,503 പേർ എന്ന കണക്കിനാണ് ടാക്‌സി ഉപയോഗപ്പെടുത്തുന്നത്.
Next Story