- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഖാക്കൾക്ക് പ്രേതത്തെ ഭയമുണ്ടോ? മൂന്ന് പതിറ്റാണ്ടായി സിപിഐ(എം) ഭരിക്കുന്ന ത്രിപുര നിയമസഭാ മന്ദിരത്തിൽ പ്രേത ബാധയൊഴിപ്പിക്കാൻ പൂജ
അഗർത്തല: 'അമ്പലത്തിൽ പോകരുതെന്ന് ഘോരഘോരം പ്രസംഗിക്കും. എന്നിട്ട്, ആരും കാണാതെ തലയിൽ മുണ്ടിട്ട് തൊഴാൻ പോകും. പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്' സന്ദേശം എന്ന മലയാള സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രം സിപിഐ(എം) പ്രാദേശിക നേതാവിനോട് പറയുന്നത് ഇങ്ങനെയാണ്. ഈ സിനിമാരംഗത്തെ ശരിവെക്കുന്നത് പോലെ തന്നെയാണ് കേരളത്തില
അഗർത്തല: 'അമ്പലത്തിൽ പോകരുതെന്ന് ഘോരഘോരം പ്രസംഗിക്കും. എന്നിട്ട്, ആരും കാണാതെ തലയിൽ മുണ്ടിട്ട് തൊഴാൻ പോകും. പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്' സന്ദേശം എന്ന മലയാള സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രം സിപിഐ(എം) പ്രാദേശിക നേതാവിനോട് പറയുന്നത് ഇങ്ങനെയാണ്. ഈ സിനിമാരംഗത്തെ ശരിവെക്കുന്നത് പോലെ തന്നെയാണ് കേരളത്തിലായാലും ബംഗാളിലായിരും ത്രിപുരയിലായാലുമൊക്കെ സിപിഐ(എം) സഖാക്കളുടെ കാര്യം. എന്നാൽ ദൈവത്തെ മാത്രല്ല പ്രേതത്തെയും സഖാക്കൾക്ക് ഭയമുണ്ടെന്ന് മനസിലായി. 31 വർഷമായി സിപിഐ(എം) ഭരിക്കുന്ന ത്രിപുരയിൽ നിയമസഭാ മന്ദിരത്തിലെ പ്രേതങ്ങളെ ഒഴിപ്പിക്കാൻ പൂജ നടിത്തിയാണ് സഖാക്കൾ പുതുചരിത്രം തീർത്തത്.
അവധിദിവസമായ ഞായറാഴ്ചയായിരുന്നു അതിരഹസ്യമായി പൂജ നടത്തിയത്. സ്പീക്കറും സിപിഐ(എം) നേതാവുമായ രാമേന്ദ്ര ദേബ്‌നാഥും നിയമസഭാ സെക്രട്ടറി സുഹാസ് ഭട്ടാചാർജിയും പരിപാടിയിൽ പങ്കെടുത്തില്ലെങ്കിലും ഇരുവരുടെയും സമ്മതത്തോടെയാണ് പൂജ നടത്തിയതെന്നാണ് വിവരം.
2012ൽ ആണ് ത്രിപുര രാജാക്കന്മാരുടെ കൊട്ടാരമായിരുന്ന ഉജ്ജയന്ത പാലസിൽ നിന്ന് കുഞ്ചബനിലുള്ള പുതിയ കെട്ടിടത്തിലേക്ക് നിയസഭയുടെ പ്രവർത്തനം മാറ്റിയത്. ഇതിന് ശേഷം ഒട്ടേറെ ജീവനക്കാർ അകാലത്തിൽ മരിച്ചതും പലർക്കും രോഗം പിടിപെട്ടതുമാണ് പൂജ നടത്താൻ അധികൃതരെ പ്രേതിപ്പിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വംശീയ കലാപമായ 1980ലെ മാണ്ഡായി കൂട്ടക്കൊലയിൽ കൊല്ലപ്പട്ട 250ഓളം പേരുടെ മൃതദേഹം മറവുചെയ്തിടത്താണ് നിയമസഭാ മന്ദിരം കെട്ടിപ്പൊക്കിയത്.
ഇങ്ങനെ മരണമടഞ്ഞവരുടെ 'പ്രേതാത്മാക്കൾ' അലഞ്ഞു തിരിയുന്നതിനാലാണ് ഈ ദുർ നിമിത്തങ്ങളെന്നും ഇത് പരിഹരിക്കുന്നതിനാണ് പൂജ നടത്തിയതെന്നും ഒരു ജീവനക്കാരൻ പറഞ്ഞു. 'പ്രേതങ്ങളുടെ' ചിരിയും കരച്ചിലുകളും മുഴങ്ങുന്നതിനാൽ കെട്ടിടത്തിൽ രാത്രി ജോലിക്ക് പലരും വിസമ്മതിച്ചിരുന്നത്രെ. ബജറ്റ് കാലത്ത് രാത്രിവരെ ജോലി ചെയ്യേണ്ടതുണ്ടെങ്കിലും 'പ്രേതങ്ങളെ' ഭയന്ന് സ്ത്രീകളടക്കമുള്ള ജോലിക്കാർ നേരത്തേ ത്തന്നെ ഇവിടെ നിന്ന് പോകുമായിരുന്നെന്നും ജീവനക്കാരൻ പറഞ്ഞു.
പൂജ നടന്നിടത്തേക്ക് ജീവനക്കാരെ മാത്രമാണ് പ്രവേശിപ്പിച്ചത്. മൊബൈൽ ഫോൺ ഉപയോഗിച്ചുപോലും ചിത്രങ്ങൾ എടുക്കുകയോ പുറത്തുവിടുകയോ ചെയ്യരുതെന്ന കർശന വ്യവസ്ഥയോടെയാണ് ജീവനക്കാരെ കടത്തിവിട്ടത്. എന്തായാലും നിയമസഭയിലെ പ്രേതപൂജ വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.