മെൽബൺ : പുലരി വിക്ടോറിയായുടെ ഈ വർഷത്തെ സ്റ്റേജ് ഷോ മെയ് 6 ന് വൈകീട്ട് 6 മണിക്ക് നടത്തപ്പെടും. വളരെ വ്യത്യസ്തതയാർന്ന പരിപാടികളിലൂടെ മെൽബണിലെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ പുലരിയുടെ പ്രോഗ്രാമുകൾ വളരെ ജനശ്രദ്ധയാകർഷിചിട്ടുള്ളതാണ്.

ഇത്തവണത്തെ പ്രോഗ്രാമുകൾ നടക്കുന്നത് ഹാമ്റ്റൺ പാർക്കിലെ റിവർഗം പെർ ഫോമിങ് ആർട്‌സ് സെന്ററിലാണ്.6 മണിക്ക് വിവിധ കലാപരിപാടികളേടെയാണ് സ്റ്റേജ് ഷോ ആരംഭിക്കുന്നത്. വിവിധ ഗ്രൂപ്പുകളുടെ ക്ലാസ്സിക്കൽ ഡാൻസുകൾ, ബോളി വുഡ്, ഫ്യൂഷൻ ഡാൻസ്, കുച്ചിപ്പിടി, ഗുജറാത്തി ഫോക്ക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്,പിന്നൽ തിരുവാതിര പാട്ടുകൾ എന്നിവ ഈ വർഷത്തെ വാർഷികത്തിന്റെ പ്രത്യേകതകളാണ്.സ്റ്റേജ് ഷോ കൗൺസിലർ അമാൻഡാ സ്റ്റാഫ്ൾഡൺ ഉൽഘാടനം ചെയ്യും.താരാരാജ് കുമാർ, Dr.വി.കെ.വിനേദ് കുമാർ എന്നിവർ വിശിഷ്ഠാഥിതികളായിരിക്കും.