മെൽബൺ: ജീവകാരുണ്യ രംഗത്ത് ഓസ്‌ട്രേലിയായിൽ സജീവമായി പ്രവർത്തിമ്പു വരുന്ന പുലരി വിക്ടോറിയായുടെ ഈ വർഷത്തെ വാർഷികാഘോഷവും സ്‌റ്റേജ് ഷോയും  19 ന് ശനിയാഴ്ച നടക്കും. സ്പ്രിങ് വെയിൽ ട്യൺ ഹാളിൽ വൈകീട്ട് 6 മണി മുതൽ 10 വരെയാണ് പ്രോഗ്രാം നടക്കുക.

ചടങ്ങിൽ സാമൂഹീക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ജീവകാരുണ്യ രംഗത്ത് കേരളത്തിലും പുറത്തും ഒട്ടനവധി സഹായങ്ങൾ നൽകിയ പുലരിയുടെ പ്രവർത്തനം തികച്ചും ശ്ലാഘനീയമാണ്. വിവിധങ്ങളായ കലാപരിപാടികൾ അടങ്ങുന്നതാണ് ഇവർഷത്തെ സ്‌റ്റേജ് ഷോ. കലാപരിപാടികളിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവരും സ്‌പോൺസർഷിപ്പിനായി ക താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക.0402362410, 0438063966.