രൻ എന്ന സിനിമയിലെ വേൽമുരുകാ ഹരോ ഹരാ എന്ന സൂപ്പർഹിറ്റ് ഗാനത്തിന് പുലിമുരുകൻ പാരഡിയുമായി എത്തിയിരിക്കുകയാണ് ഗായകൻ എം.ജി ശ്രീകുമാർ. പുലിമുരുകൻ എന്ന മെഗാ ഹിറ്റിന്റെ 150 കോടിയുടെ കളക്ഷൻ വിജയാഘോഷത്തിന് മധുരം പകരനാണ് പുലിമുരുകാ ഹരോ ഹര എം.ജി ശ്രീകുമാർ പാടിയിരിക്കുന്നത്. എം.ജി.ശ്രീകുമാറിന് നന്ദിയർപ്പിച്ച് ഫേസ്‌ബുക്കിൽ മോഹൻലാൽ തന്നെ ഗാനം പങ്കുവച്ചിട്ടുണ്ട്.

ശൂലായുധാ ഹരോ ഹരാ എന്നു തുടങ്ങുന്ന ഗാനത്തിന് അകന്പടിയായി പുലിമുരുകനിലെ ഗാനപശ്ചാത്തലമാണ് ഒരുക്കിയിരിക്കുന്നത്.പുലിമുരുകൻ എന്ന സിനിമ കണ്ടപ്പോൾ താൻ ചിന്തിച്ചതാണ്ഇങ്ങനെയൊരു പാട്ടെന്ന് ശ്രീകുമാർ പറഞ്ഞു. പുലിമുരുകനുള്ള ആദരമാണ് തന്റെ ഈ പാട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജീവ് ആലുങ്കലിന്റെ വരികൾക്ക് സ്റ്റീഫൻ ദേവസിയാണ് സംഗീതം
നൽകിയത്.

എംജി ശ്രീകുമാർ പാടി അഭിനയിച്ചിരിക്കുന്ന ഗാനത്തിൽ പുലിമുരുകനിലെ വിവിധ രംഗങ്ങളോടൊപ്പം ചിത്രത്തിന്റെ വിജയാഘോഷങ്ങളും ഉൾപ്പെടുത്തിയിടുണ്ട്. മോഹൻലാൽ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്ക് വച്ച ഈ ഗാനം മണിക്കൂറുകൾക്കകം അമ്പതിനായിരത്തിനടുത്ത് ആളുകൾ കണ്ടു കഴിഞ്ഞു. എംജി ശ്രീകുമാറിനും തന്റെ ഫാൻസിനും നന്ദി അറിയിച്ച്കൊണ്ടാണ് മോഹൻലാൽ ഗാനം പങ്ക് വച്ചിരിക്കുന്നത്.

മലയാളത്തിൽ പുതിയ റെക്കോർഡുകൾ തീർത്ത് മുന്നേറുന്ന ചിത്രം മൊഴിമാറ്റി തെലുങ്കിലും റിലീസ് ചെയ്തിടുണ്ട്. മന്യം പുലി എന്ന പേരിൽ തെലുങ്കിൽ റിലീസ് ചെയ്ത ചിത്രം വിജയകരമായി തന്നെ പ്രദർശനം തുടരുന്നു. ആന്ധ്രയിലും തെലുങ്കാനയിലുമായി 350 തിയ്യറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മൊഴിമാറ്റ ചിത്രം ഇത്രയും തിയ്യറ്ററുകളിൽ റിലീസ് ചെയ്യുന്നത് ഇതാദ്യമായാണ്.