- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുലിമുരുകനിൽ' മോഹൻലാൽ വരയൻപുലിയുമായി ഏറ്റുമുട്ടിയത് എങ്ങനെ? വിഎഫ്എക്സ് വീഡിയോ പുറത്ത്; കടുവയുമായുള്ള രംഗങ്ങൾ സൃഷ്ടിച്ചത് എങ്ങനെയെന്ന് കാണാം
മലയാളം ബോക്സ് ഓഫീസിൽ പുതുചരിത്രമെഴുതിയ സിനിമയാണ് മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ടിൽ പിറന്ന പുലുമുരുകൻ. ആക്ഷൻ രംഗങ്ങൾ കൊണ്ടും സാങ്കേതിക മേന്മ കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രത്ിലെ ഹൈലൈറ്റ് മോഹൻലാലും പുലിയും തമ്മിലുള്ള സംഘട്ടന രംഗങ്ങളായിരുന്നു. ഈ രംഗങ്ങൾ ചിത്രീകരിക്കാൻ സിനിമയുടെ അണിയറകകാർ ശരിക്കും പാടുപെടുകയും ചെയ്തു. പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിൽ യഥാർത്ഥ കടുവയ്ക്കൊപ്പം വി.എഫ്.എക്സ് രംഗങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വി.എഫ്.എക്സ് ഉപയോഗിച്ച് സൃഷ്ടിച്ച രംഗങ്ങൾ എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ഫയർഫ്ളൈ ക്രിയേറ്റിവ് സ്റ്റുഡിയോസ്. പുലിമുരുകന്റെ വി.എഫ്.എക്സ് ജോലികൾ ചെയ്ത കമ്പനിയാണ് ഫയർ ഫ്ളൈ. ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ സംഘട്ടനരംഗങ്ങളുടെ വി.എഫ്.എക്സ് മേക്കിങ് വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടത്. പല രംഗങ്ങളിലേയും കൃത്രിമ കടുവയെ എങ്ങനെയാണ് ഉണ്ടാക്കിയത് എങ്ങനെ എന്ന് വീഡിയോ കാണിച്ചു തരുന്നു. മലയാളത്തിൽ നിന്ന് ആദ്യമായി നൂറ് കോടി ക്ലബ്ബ
മലയാളം ബോക്സ് ഓഫീസിൽ പുതുചരിത്രമെഴുതിയ സിനിമയാണ് മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ടിൽ പിറന്ന പുലുമുരുകൻ. ആക്ഷൻ രംഗങ്ങൾ കൊണ്ടും സാങ്കേതിക മേന്മ കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രത്ിലെ ഹൈലൈറ്റ് മോഹൻലാലും പുലിയും തമ്മിലുള്ള സംഘട്ടന രംഗങ്ങളായിരുന്നു. ഈ രംഗങ്ങൾ ചിത്രീകരിക്കാൻ സിനിമയുടെ അണിയറകകാർ ശരിക്കും പാടുപെടുകയും ചെയ്തു. പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിൽ യഥാർത്ഥ കടുവയ്ക്കൊപ്പം വി.എഫ്.എക്സ് രംഗങ്ങളും ഉൾപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ വി.എഫ്.എക്സ് ഉപയോഗിച്ച് സൃഷ്ടിച്ച രംഗങ്ങൾ എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ഫയർഫ്ളൈ ക്രിയേറ്റിവ് സ്റ്റുഡിയോസ്. പുലിമുരുകന്റെ വി.എഫ്.എക്സ് ജോലികൾ ചെയ്ത കമ്പനിയാണ് ഫയർ ഫ്ളൈ.
ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ സംഘട്ടനരംഗങ്ങളുടെ വി.എഫ്.എക്സ് മേക്കിങ് വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടത്. പല രംഗങ്ങളിലേയും കൃത്രിമ കടുവയെ എങ്ങനെയാണ് ഉണ്ടാക്കിയത് എങ്ങനെ എന്ന് വീഡിയോ കാണിച്ചു തരുന്നു.
മലയാളത്തിൽ നിന്ന് ആദ്യമായി നൂറ് കോടി ക്ലബ്ബിൽ കയറിയ പുലിമുരുകൻ ഗ്രോസ് കളക്ഷൻ 150 കോടി രൂപയിൽ എത്തിയിട്ടാണ് ജൈത്രയാത്ര അവസാനിപ്പിച്ചത്.