- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലിമുരുകന്റെ ത്രീഡി പതിപ്പ് ഇന്ന് തിയേറ്ററിലെത്തി; ത്രീഡി വേർഷനും ബോക്സ് ഓഫീസിനെ ഞെട്ടിക്കുമെന്ന പ്രതീക്ഷയിൽ അണിയറപ്രവർത്തകർ
കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റായ പുലിമുരുകന്റെ ത്രീ ഡി പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തി. മോഹൻലാൽ നായകനായി മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ച സിനിമ വൈശാഖാണ് സംവിധാനം ചെയ്തത്. അതിനൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ദൃശ്യമികവോടെയാണ് ത്രീ ഡി പതിപ്പ് ഒരുക്കിയതെന്ന് നിർമ്മാതാവ് അറിയിച്ചു. വലിയ കളക്ഷൻ നേടാത്ത സിനിമകൾ മലയാളത്തിൽ മാത്രമേയുള്ളു എന്ന പേര് ദോഷം കേൾപ്പിച്ചിരുന്നെങ്കിലും അതിന് മാറ്റം വരുത്തിയത് മോഹൻലാലിന്റെ പുലിമുരുകനാണ്. ത്രീഡി സിനിമ ഇന്ന് തിയറ്ററുകളിലെത്തുമ്പോൾ നിലവിലുള്ള റെക്കോർഡുകളെല്ലാം മറികടക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ അതിനിടെ പുലിമുരുകൻ മറ്റൊരു ദൃശ്യമികവോടെ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പുലിമുരുകന്റെ ജൈത്രയാത്ര മലയാളക്കരയുടെ പൂർണ സപ്പോർട്ടും നേടിയാണ് പുലിമുരുകൻ ജൈത്രയാത്ര തുടരുന്നത്. അതിനിടെ ചിത്രം ത്രീഡി വേർഷനിൽ കൂടി റിലീസ് ചെയ്യുകയാണ്. ഇന്നാണ് റിലീസ് ജൂലൈ 21 ന് ചിത്രം റിലീസ് ചെയ്യുമെന്ന
കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റായ പുലിമുരുകന്റെ ത്രീ ഡി പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തി. മോഹൻലാൽ നായകനായി മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ച സിനിമ വൈശാഖാണ് സംവിധാനം ചെയ്തത്. അതിനൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ദൃശ്യമികവോടെയാണ് ത്രീ ഡി പതിപ്പ് ഒരുക്കിയതെന്ന് നിർമ്മാതാവ് അറിയിച്ചു.
വലിയ കളക്ഷൻ നേടാത്ത സിനിമകൾ മലയാളത്തിൽ മാത്രമേയുള്ളു എന്ന പേര് ദോഷം കേൾപ്പിച്ചിരുന്നെങ്കിലും അതിന് മാറ്റം വരുത്തിയത് മോഹൻലാലിന്റെ പുലിമുരുകനാണ്. ത്രീഡി സിനിമ ഇന്ന് തിയറ്ററുകളിലെത്തുമ്പോൾ നിലവിലുള്ള റെക്കോർഡുകളെല്ലാം മറികടക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ അതിനിടെ പുലിമുരുകൻ മറ്റൊരു ദൃശ്യമികവോടെ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
പുലിമുരുകന്റെ ജൈത്രയാത്ര മലയാളക്കരയുടെ പൂർണ സപ്പോർട്ടും നേടിയാണ് പുലിമുരുകൻ ജൈത്രയാത്ര തുടരുന്നത്. അതിനിടെ ചിത്രം ത്രീഡി വേർഷനിൽ കൂടി റിലീസ് ചെയ്യുകയാണ്. ഇന്നാണ് റിലീസ് ജൂലൈ 21 ന് ചിത്രം റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ചില സാങ്കേതിക തടസം കാരണം ചിത്രത്തിന്റെ റിലീസിങ് ഇന്നത്തേക്കു മാറ്റുകയായിരുന്നു.
ത്രീഡി വേർഷന് പിന്നാലെ 4ഡിയിലും ചിത്രം നിർമ്മിക്കുന്നുണ്ടെന്നാണ് വാർത്തകൾ. ത്രീഡി ചിത്രത്തിന് വേണ്ടി തയ്യാറാക്കിയ പോസ്റ്ററിലാണ് 4ഡി ദൃശ്യമികവോട് കൂടി ചിത്രം വരുമെന്ന സൂചന നൽകിയിരിക്കുന്നത്.
100 കോടി ക്ലബ്ബിലെത്തുന്ന ആദ്യത്തെ മലയാള സിനിമയായിരുന്നു പുലിമുരുകൻ. 150 കോടി നേടി 100 കോടി വിജയം പിന്നിട്ടതിന് ശേഷം 150 കോടി നേടിയാണ്് ചിത്രം കേരള ബോക്സ് ഓഫീസിനെ ഞെട്ടിച്ചിരുന്നത്. ശേഷം ഇപ്പോൾ പുതിയ റെക്കോർഡുകൾ വാരിക്കൂട്ടാനുള്ള തയ്യാറെടുപ്പിലാണ് പുലിമുരുകൻ. 100 തിയറ്ററുകളിൽ ഇന്ന് റിലീസ് ചെയ്യുന്ന ചിത്രം 100 തിയറ്ററുകളിൽ പ്രദർശിപ്പിക്കുമെന്ന് ആദ്യം പറഞ്ഞിരിന്നെങ്കിലും അറുപത് തിയറ്ററുകളിൽ മാത്രമാണ് റിലീസ് ചെയ്യുകയുള്ളു. എന്നാൽ അടുത്ത ആഴ്ചയോട് കൂടി കൂടുതൽ തിയറ്ററുകളിലേക്ക് ചിത്രം എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.