- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിരാവിലെയും പാതിരാത്രിയിലുമൊക്കെ സ്‌പെഷൽ ഷോകൾ; ഓൺലൈനിലും ടിക്കറ്റ് ചൂടപ്പം പോലം വിറ്റുപോകുന്നു; തിരക്കു കൂടിയതോടെ തീയറ്ററുകളുടെ എണ്ണം കൂട്ടാൻ ആലോചിച്ച് അണിയറക്കാർ; മൾട്ടിപ്ലക്സുകളിലും പണംവാരലിൽ കബാലിക്ക് പിന്നിലായി മുരുകൻ: പുലിമുരുകന്റെ വേട്ടയിൽ എല്ലാ ബോക്‌സ് ഓഫിസ് റെക്കോർഡുകളും തകർന്നടിഞ്ഞു
തിരുവനന്തപുരം: മോഹൻലാൽ ഫാൻസ് ആഘോഷപൂർവ്വം കാത്തിരുന്ന പുലിമുരുകൻ വേട്ടയ്ക്കിറങ്ങിയതോടെ തീയറ്ററുകളെല്ലാം ഉത്സവപറമ്പുകളായി. അതിരാവിലെയു അർദ്ധരാത്രിയും ഷോകളുമായി മോഹൻലാൽ - വൈശാഖ് ചിത്രം മുന്നേറുകയാണ്. മെട്രോ നഗരങ്ങളിലെ മിക്ക തീയറ്ററുകളിലും വ്യാഴാഴ്‌ച്ച വരെയുള്ള ബുക്കിങ് ഫുള്ളായിക്കഴിഞ്ഞു. ഓൺലൈനിൽ ടിക്കറ്റെടുത്ത് സിനമ കാണണമെങ്കിൽ ഒരാഴ്‌ച്ചയെങ്കിലും കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഇങ്ങനെ പുലിമുരുകൻ ടിക്കറ്റിനായി പ്രേക്ഷകരുടെ നെട്ടോട്ടമോടുന്ന അവസ്ഥയാണ് ഇപ്പോൾ കാണുന്നത്. ചൂടപ്പം പോലെയാണ് ഓൺലൈനിലും തീയറ്ററിലും ടിക്കറ്റ് വിറ്റു പോകുന്നത്. പല തീയറ്ററുകളും അതിരാവിലെയും പാതിരാത്രിയിലുമൊക്കെ സ്‌പെഷൽ ഷോകൾ വച്ചിട്ടും പ്രേക്ഷകരെ തൃപ്തരാക്കാൻ കഴിയാത്ത അവസ്ഥയിലാണ്. 325 തീയറ്ററുകളിൽ റിലീസായ ചിത്രം നാലാം ദിവസത്തിലേക്കെത്തുമ്പോഴും ഹൗസ്ഫുൾ ഷോകളുമായി നിറഞ്ഞോടുകയാണ്. മലയാളത്തിൽ ഒരു സിനിമയ്ക്കും ലഭിക്കാത്ത അത്യുജ്ജ്വല സ്വീകരണമാണ് പുലിമുരുകന് ലഭിച്ചിരിക്കുന്നത്. കരിഞ്ചന്തയിൽ ടിക്കറ്റിന് പൊന്നുംവിലയാണ്. ഇടക്കാലം ക
തിരുവനന്തപുരം: മോഹൻലാൽ ഫാൻസ് ആഘോഷപൂർവ്വം കാത്തിരുന്ന പുലിമുരുകൻ വേട്ടയ്ക്കിറങ്ങിയതോടെ തീയറ്ററുകളെല്ലാം ഉത്സവപറമ്പുകളായി. അതിരാവിലെയു അർദ്ധരാത്രിയും ഷോകളുമായി മോഹൻലാൽ - വൈശാഖ് ചിത്രം മുന്നേറുകയാണ്. മെട്രോ നഗരങ്ങളിലെ മിക്ക തീയറ്ററുകളിലും വ്യാഴാഴ്‌ച്ച വരെയുള്ള ബുക്കിങ് ഫുള്ളായിക്കഴിഞ്ഞു. ഓൺലൈനിൽ ടിക്കറ്റെടുത്ത് സിനമ കാണണമെങ്കിൽ ഒരാഴ്‌ച്ചയെങ്കിലും കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഇങ്ങനെ പുലിമുരുകൻ ടിക്കറ്റിനായി പ്രേക്ഷകരുടെ നെട്ടോട്ടമോടുന്ന അവസ്ഥയാണ് ഇപ്പോൾ കാണുന്നത്. ചൂടപ്പം പോലെയാണ് ഓൺലൈനിലും തീയറ്ററിലും ടിക്കറ്റ് വിറ്റു പോകുന്നത്.
പല തീയറ്ററുകളും അതിരാവിലെയും പാതിരാത്രിയിലുമൊക്കെ സ്‌പെഷൽ ഷോകൾ വച്ചിട്ടും പ്രേക്ഷകരെ തൃപ്തരാക്കാൻ കഴിയാത്ത അവസ്ഥയിലാണ്. 325 തീയറ്ററുകളിൽ റിലീസായ ചിത്രം നാലാം ദിവസത്തിലേക്കെത്തുമ്പോഴും ഹൗസ്ഫുൾ ഷോകളുമായി നിറഞ്ഞോടുകയാണ്. മലയാളത്തിൽ ഒരു സിനിമയ്ക്കും ലഭിക്കാത്ത അത്യുജ്ജ്വല സ്വീകരണമാണ് പുലിമുരുകന് ലഭിച്ചിരിക്കുന്നത്. കരിഞ്ചന്തയിൽ ടിക്കറ്റിന് പൊന്നുംവിലയാണ്. ഇടക്കാലം കൊണ്ട് കരിഞ്ചന്ത മാഫിയ സജീവമായിരുന്നില്ല. എന്നാൽ മോഹൻലാൽ ചിത്രത്തിന് വേണ്ടി എങ്ങും നെട്ടോട്ടം തുടങ്ങിയതോടെയാണ് കരിഞ്ചന്തയും ശക്തമായത്.
വ്യക്തമായ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും എല്ലാ ബോക്‌സ് ഓഫിസ് റെക്കോർഡുകളും മുരുകൻ കീഴടക്കുമെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യ ദിനങ്ങളിലെ കലക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നിരവധി റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുകയാണ് ഈ ചിത്രം. മലയാളത്തിലെ ഇതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ തിരുത്തിയെന്നാണു പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
മൂന്ന് ദിവസം കൊണ്ട് പുലിമുരുകൻ നേടിയതു 12,91,71, 736 രൂപ. മുളകുപ്പാടം ഫിലിംസ് ഔദ്യോഗികമായി പുറത്തുവിട്ടതാണ് ഈ കണക്ക്. മലയാളത്തിലെ ഏറ്റവും ഉയർന്ന ഇനീഷ്യലും മലയാളത്തിൽ ഏറ്റവും വേഗത്തിൽ 10 കോടി പിന്നിട്ട ചിത്രവും മോഹൻലാലിന്റേതായി. നിലവിൽ ഏറ്റവും വേഗത്തിൽ 30 കോടി പിന്നിട്ട ചിത്രം മോഹൻലാലിന്റെ ഒപ്പം ആണ്. ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ മലയാള സിനിമയും മോഹൻലാൽ നായകനായ ചിത്രമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം.325 തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം കേരളത്തിലെ 160 റിലീസ് കേന്ദ്രങ്ങളില് നിന്ന് മാത്രമായി 12,91,71,736 രൂപ മൂന്ന് ദിവസം കൊണ്ട് നേടി.
ആദ്യ ദിവസത്തെ കളക്ഷൻ Rs.4,05,87,933
രണ്ടാം ദിനം Rs.4,02,80,666
മൂന്നാം ദിനം Rs.4,83,03,147 എന്നിങ്ങനെയാണ് കണക്ക്. നേരത്തെ നാല് കോടിക്ക് മുകളിലാണ് ആദ്യ ദിനകളക്ഷൻ എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നാല് കോടി അഞ്ച് ലക്ഷത്തിന് മുകളിലാണ് ആദ്യ ദിന നേട്ടം. കേരളത്തിൽ നിന്ന് ഏറ്റവും ഉയർന്ന ഇനീഷ്യൽ നേടിയ ചിത്രം രജനീകാന്തിന്റെ കബാലിയാണ്. കബാലിക്ക് തൊട്ടുപിന്നിലായാണ് മോഹൻലാൽ ചിത്രം ഇനീഷ്യലിൽ നിലയുറപ്പിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം ലഭിച്ച കളക്ഷനാണ് ഇത്. ഇതോടെ കേരളത്തിലെ ഏറ്റവും ഉയർന്ന ആദ്യദിനകളക്ഷൻ നേടിയ ചിത്രമായി പുലിമുരുകൻ മാറിയിരിക്കുകയാണ്.
കൊച്ചി മൾട്ടിപ്‌ളെക്‌സിൽ 3 ദിവസത്തെ കളക്ഷനിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഗ്രോസ് കളക്ഷനായി മാറി. കബാലി മൂന്ന് ദിവസം കൊണ്ട് 81.77 ലക്ഷം നേടിയപ്പോൾ പുലിമുരുകൻ 42.85 ലക്ഷം നേടി. കേരളത്തിൽ 160 കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് പുറത്ത് 165 കേന്ദ്രങ്ങളിലുമാണ് പുലിമുരുകൻ റിലീസ് ചെയ്തത്. വരുംദിനങ്ങളിൽ തീയറ്ററുകളുടെ എണ്ണം കൂട്ടാൻ സാധ്യതയുണ്ട്. കബാലി പോലും ആദ്യ ദിവസത്തെ രാത്രി ഷോകളോടെ പുറകോട്ടാണെന്നു വ്യക്തമായിരുന്നു. തിയറ്ററുകളിലെ ബുക്കിംങ് രീതി കണ്ടാണ് ഇതു വിലയിരുത്തുന്നത്. എന്നാൽ പുലിമുരുകൻ അത്തരമൊരു തളർച്ച ഒരിടത്തുപോലും കാണിക്കുന്നില്ല. ഇത്രയേറെ തിയറ്ററുകളിൽ ഒരു സിനിമ ഗ്രാഫ് ഉയർത്തി നിർത്തുന്നതു മലയാളത്തിലെ ആദ്യ സംഭവമായിരിക്കും.
ഇന്ത്യയ്ക്ക് പുറത്ത് ചിത്രം നിലവിൽ റിലീസ് ചെയ്തിട്ടില്ല. തമിഴ്,തെലുങ്ക്.,ഹിന്ദി പതിപ്പുകളും റിലീസിന് തയ്യാറെടുക്കുകയാണ്. മിക്ക കേന്ദ്രങ്ങളിലും റിലീസ് ദിവസം മുതൽ ഹൗസ് ഫുൾ പ്രദർശനമാണ് നടക്കുന്നത്. 'പുലിമുരുകന്റെ' കേരളത്തിന് പുറത്തെ കളക്ഷൻ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാവ് അറിയിച്ചു. നൂറ് കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമായി പുലിമുരുകൻ മാറുമെന്നാണ് ചലച്ചിത്ര ലോകത്തിന്റെ വിലയിരുത്തൽ.