- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലിമുരുകൻ അണിഞ്ഞ മാല അരുണിന് നേരിട്ടു സമ്മാനിച്ച് മോഹൻലാൽ; മാലയ്ക്കു ലഭിച്ച 1,10,000 രൂപയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കും; വില്ലനിലെ കണ്ണാടിയും ലേലം ചെയ്യുമെന്ന് കംപ്ലീറ്റ് ആക്ടറുടെ വെളിപ്പെടുത്തൽ
കൊച്ചി: പുലിമുരുകൻ സിനിമയിൽ നായകൻ മോഹൻലാൽ അണിഞ്ഞ മാല ലേലത്തിൽ പിടിച്ച അരുൺ പ്രഭാകറിന് മോഹൻലാൽ തന്നെ മാല സമ്മാനിച്ചു. കൊച്ചിയിലെ ട്രാവൻകൂർ ഹോട്ടലിൽ നടന്ന ചടങ്ങിൽ മാല അരുൺ ഏറ്റുവാങ്ങി. ലേലം നടന്ന സമയത്ത് അരുൺ യാത്രയിലായിരുന്നതിനാൽ അദ്ദേഹത്തിന് വേണ്ടി മാനേജർ മാത്യൂ ജോസ് ആണ് ലേലത്തിൽ പങ്കെടുത്തത്. പുലിപ്പല്ലിന്റെ മാതൃകയിലുള്ള മാല സ്വന്തമാക്കാൻ അരുൺ മുടക്കിയത് 1,10,000 രൂപയാണ്. ലേലത്തിൽ നിന്ന് ലഭിക്കുന്ന തുക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുക. ഇതാണ് ആ മാല കണ്ടോ എന്നു പറഞ്ഞുകൊണ്ടായിരുന്നു ലാൽ അത് കൈമാറിയത്. ഇത്തരം പ്രവൃത്തികൾ വലിയ കാര്യമാണെന്ന് മാല സമ്മാനിച്ച ശേഷം മോഹൻലാൽ പറഞ്ഞു. സന്നദ്ധ പ്രവർത്തനങ്ങൾക്കായി ഈ തുക വിനിയോഗിക്കുന്നു എന്നറിയുന്നത് തന്നെ സന്തോഷകരമാണ്. മുമ്പ് ഇതുപോലെ ലേലം ചെയ്തത് പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം എന്ന സിനിമയിലെ വാച്ചായിരുന്നുവെന്നും ലാൽ പറഞ്ഞു. ഇത് വലിയൊരു ചിന്താധാരയാണ്. കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ വലിയ കാര്യങ്ങൾ ചെയ്യാനാവുമെന്നതിന്റെ ഉദാഹരണമാണിത് - മോഹൻലാൽ പ
കൊച്ചി: പുലിമുരുകൻ സിനിമയിൽ നായകൻ മോഹൻലാൽ അണിഞ്ഞ മാല ലേലത്തിൽ പിടിച്ച അരുൺ പ്രഭാകറിന് മോഹൻലാൽ തന്നെ മാല സമ്മാനിച്ചു. കൊച്ചിയിലെ ട്രാവൻകൂർ ഹോട്ടലിൽ നടന്ന ചടങ്ങിൽ മാല അരുൺ ഏറ്റുവാങ്ങി. ലേലം നടന്ന സമയത്ത് അരുൺ യാത്രയിലായിരുന്നതിനാൽ അദ്ദേഹത്തിന് വേണ്ടി മാനേജർ മാത്യൂ ജോസ് ആണ് ലേലത്തിൽ പങ്കെടുത്തത്.
പുലിപ്പല്ലിന്റെ മാതൃകയിലുള്ള മാല സ്വന്തമാക്കാൻ അരുൺ മുടക്കിയത് 1,10,000 രൂപയാണ്. ലേലത്തിൽ നിന്ന് ലഭിക്കുന്ന തുക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുക.
ഇതാണ് ആ മാല കണ്ടോ എന്നു പറഞ്ഞുകൊണ്ടായിരുന്നു ലാൽ അത് കൈമാറിയത്. ഇത്തരം പ്രവൃത്തികൾ വലിയ കാര്യമാണെന്ന് മാല സമ്മാനിച്ച ശേഷം മോഹൻലാൽ പറഞ്ഞു. സന്നദ്ധ പ്രവർത്തനങ്ങൾക്കായി ഈ തുക വിനിയോഗിക്കുന്നു എന്നറിയുന്നത് തന്നെ സന്തോഷകരമാണ്. മുമ്പ് ഇതുപോലെ ലേലം ചെയ്തത് പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം എന്ന സിനിമയിലെ വാച്ചായിരുന്നുവെന്നും ലാൽ പറഞ്ഞു. ഇത് വലിയൊരു ചിന്താധാരയാണ്. കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ വലിയ കാര്യങ്ങൾ ചെയ്യാനാവുമെന്നതിന്റെ ഉദാഹരണമാണിത് - മോഹൻലാൽ പറഞ്ഞു.
ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന വില്ലൻ എന്ന സിനിമയിൽ തനിക്കൊരു കണ്ണാടിയുണ്ടെന്നും അതും ഇത്തരത്തിൽ ലേലം ചെയ്യുമെന്നും മോഹൻലാൽ വെളിപ്പെടുത്തി.
മോഹൻലാലിന്റെ തന്നെ ദ് കംപ്ലീറ്റ് ആക്ടർ എന്ന വെബ്‌സൈറ്റിലാണ് മാലയുടെ ലേലം നടന്നത്. മോഹൻലാലിന്റെ സിനിമകൾ, ഫോട്ടോകൾ, വാർത്തകൾ, ബ്ലോഗ് എന്നിവയുടെ വിശദമായ വിവരങ്ങൾ സൈറ്റിൽ ഉണ്ട്. ഇതിന് പുറമെ മോഹൻലാലുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, മോഹൻലാലിന്റെ കൈയൊപ്പ് പതിഞ്ഞ പുസ്തകങ്ങൾ, ടീ ഷർട്ട് എന്നിവയും ലഭ്യമാണ്.