- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ട് പിൻവലിക്കൽ വൻതിരിച്ചടിയായിട്ടും 55 ദിവസം കൊണ്ട് 125 കോടി കളക്റ്റ് ചെയ്ത് പുലിമുരുകൻ; 150 കോടി ലക്ഷ്യം ഇടുന്ന ചിത്രം ഇപ്പോഴും നിരവധി തിയേറ്ററുകളിൽ ഹൗസ് ഫുൾ ആയി ഓടുന്നു
തിരുവനന്തപുരം: നൂറു കോടി ക്ലബ്ബാണ് പുലിമുരുകൻ ലക്ഷ്യമിട്ടത്. അത് തന്നെ അസാധ്യമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാൽ മോഹൻലാലിന്റെ തകർപ്പൻ പ്രകടനം എല്ലാം സാധ്യമാക്കി. അങ്ങനെ പുലിമുരുകൻ വീണ്ടും ചരിത്രം തിരുത്തുന്നു. നൂറ് കോടി ക്ലബിലെത്തുന്ന ആദ്യമലയാളചിത്രം എന്ന റെക്കോർഡ് സ്വന്തംപേരിൽ കുറിച്ച പുലിമുരുകൻ ബോക്‌സ് ഓഫീസ് കളക്ഷൻ 125കോടിയിലെത്തിച്ചു. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ മോഹൻലാലാണ് ഈ വിശേഷം ആരാധകരെ അറിയിച്ചത്. റിലീസ് ചെയ്ത് 55ാം ദിവത്തിലാണ് 125കോടി കളക്ഷൻ എന്ന നേട്ടം പുലിമുരുകൻ കടന്നത്. നൂറ് കോടിയിലേക്ക് അതിവേഗം കുതിച്ചെത്തിയ ചിത്രം നോട്ട് അസാധുവാക്കലിനെ തുടർന്നുണ്ടായ പ്രതികൂല സാഹചര്യങ്ങളും മറികടന്നാണ് 125 കോടി കളക്റ്റ് ചെയ്തിരിക്കുന്നത്. ഒക്ടോബർ എഴിന് റിലീസ് ചെയ്ത ചിത്രം മുപ്പത് ദിവസം കൊണ്ടാണ് നൂറ് കോടി കളക്ഷൻ സ്വന്തമാക്കിയത്. 25കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച ചിത്രം കേരളം കൂടാതെ വിദേശ രാജ്യങ്ങളിലടക്കം ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ പ്രധാന തിയേറ്ററുകളിൽ സിനിമ ഉപ
തിരുവനന്തപുരം: നൂറു കോടി ക്ലബ്ബാണ് പുലിമുരുകൻ ലക്ഷ്യമിട്ടത്. അത് തന്നെ അസാധ്യമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാൽ മോഹൻലാലിന്റെ തകർപ്പൻ പ്രകടനം എല്ലാം സാധ്യമാക്കി. അങ്ങനെ പുലിമുരുകൻ വീണ്ടും ചരിത്രം തിരുത്തുന്നു. നൂറ് കോടി ക്ലബിലെത്തുന്ന ആദ്യമലയാളചിത്രം എന്ന റെക്കോർഡ് സ്വന്തംപേരിൽ കുറിച്ച പുലിമുരുകൻ ബോക്‌സ് ഓഫീസ് കളക്ഷൻ 125കോടിയിലെത്തിച്ചു.
തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ മോഹൻലാലാണ് ഈ വിശേഷം ആരാധകരെ അറിയിച്ചത്. റിലീസ് ചെയ്ത് 55ാം ദിവത്തിലാണ് 125കോടി കളക്ഷൻ എന്ന നേട്ടം പുലിമുരുകൻ കടന്നത്. നൂറ് കോടിയിലേക്ക് അതിവേഗം കുതിച്ചെത്തിയ ചിത്രം നോട്ട് അസാധുവാക്കലിനെ തുടർന്നുണ്ടായ പ്രതികൂല സാഹചര്യങ്ങളും മറികടന്നാണ് 125 കോടി കളക്റ്റ് ചെയ്തിരിക്കുന്നത്. ഒക്ടോബർ എഴിന് റിലീസ് ചെയ്ത ചിത്രം മുപ്പത് ദിവസം കൊണ്ടാണ് നൂറ് കോടി കളക്ഷൻ സ്വന്തമാക്കിയത്. 25കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച ചിത്രം കേരളം കൂടാതെ വിദേശ രാജ്യങ്ങളിലടക്കം ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ പ്രധാന തിയേറ്ററുകളിൽ സിനിമ ഉപ്പോഴും ഹൗസ് ഫുള്ളാണ്. അതുകൊണ്ട് തന്നെ സിനിമ 150 കോടി ക്ലബ്ബിലെത്തുമെന്നാണ് വിലയിരുത്തൽ.
മോഹൻലാലിന്റെ ക്രിസ്തുമസ് റിലീസ് ചിത്രമായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തീയേറ്ററിലെത്തും മുൻപേ തന്നെ പുലിമുരുകൻ 150കോടി കളക്ഷൻ സ്വന്തമാക്കും എന്ന പ്രതീക്ഷയാണുള്ളത്. ടോമിച്ചൻ മുളക്പാടം നിർമ്മിച്ച് വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ നരഭോജികളായ വരയൻ പുലികളെ വേട്ടയാടുന്ന മുരുകൻ എന്നയാളുടെ കഥയാണ് പറയുന്നത്. പുലിമുരകന് തൊട്ട് മുമ്പ് തിയേറ്ററിലെത്തിയ മോഹൻലാൽ ചിത്രമായ ഒപ്പം 75 കോടി കളക്റ്റ് ചെയ്തിരുന്നു. മലയാള സിനിമയുടെ റിക്കോർഡ് ബുക്കിൽ കളക്ഷനിൽ രണ്ടാം സ്ഥാനമാണ് ഒപ്പത്തിനുള്ളത്. ഇതോടെ കളക്ഷൻ പട്ടികയിൽ ആദ്യ മൂന്നും ലാൽ ചിത്രങ്ങളായി. പുലിമുരുകനും ഒപ്പവും ദൃശ്യവുമാണ് അവ.
ഈ വർഷം രണ്ട് ലാൽ ചിത്രങ്ങൾ 150 ക്ലബ്ബിൽ കടന്നു. ജനതാ ഗാരേജ് എന്ന തെലുങ്ക് ചിത്രവും ബോക്‌സോഫീസിൽ നിന്ന് 175 കോടിയോളം കളക്റ്റ് ചെയ്തു. പുലിമുരുകന്റെ 150 കോടിയും ഒപ്പത്തിന്റെ 75 കോടിയുമാകുമ്പോൾ ഈ വർഷം ലാൽ സിനിമാ മേഖലയ്ക്ക് നൽകിയത് 40്0 കോടിയിലേറെ രൂപയുടെ കളക്ഷനാണ്. ഇതോടെ തെന്നിന്ത്യയിലെ സൂപ്പർ താമെന്ന പദവിയും ലാലിന് കൈവന്നു. നിരവധി തമിഴ്-തെലുങ്ക് നിർമ്മാതാക്കൾ ലാലിന്റെ ഡേറ്റിനായി ക്യൂ നിൽക്കുകയാണ്. അതിനിടെ നോട്ട് വിവാദത്തിൽ പ്രധാനമന്ത്രി മോദിയെ പിന്തുണച്ചതിൽ ലാൽ വിവാദത്തിലും പെട്ടു. ഇത് പുലിമുരുകന്റെ കളക്ഷനെ ബാധിക്കുമോ എന്ന് സിനിമാ ലോകം ഉറ്റുനോക്കുന്നുണ്ട്.
ഏതായാലും പുലിമുരുകൻ 100 ദിവസം പിന്നിടുമെന്നും 150 കോടി നേടുമെന്നും ഉറപ്പിക്കുകായണ് അണിയറക്കാർ. പുലിമുരുകന്റെ തെലുങ്ക്, കന്നഡ പതിപ്പുകൾ പ്രദർശനത്തിന് എത്തും. ഇതും സൂപ്പർഹിറ്റാകുമെന്നാണ് പ്രതീക്ഷ.