- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിയേറ്ററുകളിൽ പൊലീസിന്റെയും ആന്റി പൈറസി സെല്ലും നീരിക്ഷണം നടത്തിയിട്ടും പുലിമുരുകനും ലീക്കായി; തിയേറ്റർ കീഴടക്കുന്ന മോഹൻലാൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ
വ്യാജന്മാരുടെ ഭീതിയിൽ തിയേറ്ററുകളിൽ പൊലീസിന്റെയും ആന്റി പൈറസി സെല്ലും നീരിക്ഷണം നടത്തിയിട്ടും പുലിമുരുകനും ലീക്കായതായി സൂചന.സിനിമയുടെ വ്യാജപതിപ്പുകൾ വരുന്ന ടൊറന്റ് സൈറ്റിൽപുലിമുരുകന്റേയും വ്യാജപതിപ്പ് പ്രചരിച്ചതായാണ് റിപ്പോർട്ട് പുറത്ത് വരുന്നത്. തമിഴ്‌റോക്കേഴ്‌സ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് എത്തിയത്. സംഭവം പുറംലോകമറിഞ്ഞതോടെ ചിത്രം സൈറ്റിൽനിന്നു നീക്കം ചെയ്തിട്ടുണ്ട്. 28 പേരാണ് ഇതുവരെ ചിത്രം ഡൗൺലോഡ് ചെയ്തിരിക്കുന്നത്. തീയറ്ററുകളിൽ വിജയകരമായി ചിത്രം പ്രദർശനം തുടരുന്നതിനിടെയാണ് വ്യാജപതിപ്പ് ഇന്റർനെറ്റിൽ എത്തിയിരിക്കുന്നത്. പുതിയ സിനിമ ഇറങ്ങിയാൽ ആ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ ഇറക്കുന്നതും, തിയറ്ററുകളിൽ നിന്ന് കാതലായ രംഗങ്ങളുടെ ക്ലിപിങുകൾ ഷൂട്ട് ചെയ്തു പ്രചരിപ്പിക്കുന്നതും പതിവാണ്. അതിനാൽ തന്നെ ശക്തമായ മുന്നൊരുക്കങ്ങളാണ് പുലിമുരുകന്റെ അണിയറ പ്രവർത്തകർ ഒരുക്കിയിരുന്നത്. തിയറ്ററുകളിൽ നിന്നും സിനിമ ചോരുമെന്നതിനാൽ ഇവിടങ്ങളിൽ പൊലീസിന്റെയും ആന്റി പൈറസി സെല്ലിന്റെയും
വ്യാജന്മാരുടെ ഭീതിയിൽ തിയേറ്ററുകളിൽ പൊലീസിന്റെയും ആന്റി പൈറസി സെല്ലും നീരിക്ഷണം നടത്തിയിട്ടും പുലിമുരുകനും ലീക്കായതായി സൂചന.സിനിമയുടെ വ്യാജപതിപ്പുകൾ വരുന്ന ടൊറന്റ് സൈറ്റിൽപുലിമുരുകന്റേയും വ്യാജപതിപ്പ് പ്രചരിച്ചതായാണ് റിപ്പോർട്ട് പുറത്ത് വരുന്നത്.
തമിഴ്‌റോക്കേഴ്‌സ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് എത്തിയത്. സംഭവം പുറംലോകമറിഞ്ഞതോടെ ചിത്രം സൈറ്റിൽനിന്നു നീക്കം ചെയ്തിട്ടുണ്ട്. 28 പേരാണ് ഇതുവരെ ചിത്രം ഡൗൺലോഡ് ചെയ്തിരിക്കുന്നത്. തീയറ്ററുകളിൽ വിജയകരമായി ചിത്രം പ്രദർശനം തുടരുന്നതിനിടെയാണ് വ്യാജപതിപ്പ് ഇന്റർനെറ്റിൽ എത്തിയിരിക്കുന്നത്.
പുതിയ സിനിമ ഇറങ്ങിയാൽ ആ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ ഇറക്കുന്നതും, തിയറ്ററുകളിൽ നിന്ന് കാതലായ രംഗങ്ങളുടെ ക്ലിപിങുകൾ ഷൂട്ട് ചെയ്തു പ്രചരിപ്പിക്കുന്നതും പതിവാണ്. അതിനാൽ തന്നെ ശക്തമായ മുന്നൊരുക്കങ്ങളാണ് പുലിമുരുകന്റെ അണിയറ പ്രവർത്തകർ ഒരുക്കിയിരുന്നത്. തിയറ്ററുകളിൽ നിന്നും സിനിമ ചോരുമെന്നതിനാൽ ഇവിടങ്ങളിൽ പൊലീസിന്റെയും ആന്റി പൈറസി സെല്ലിന്റെയും നിരീക്ഷണമുണ്ടായിരുന്നു. പരിശോധനയിൽ പുലിമുരുകന്റെ ചില രംഗങ്ങൾ തിയറ്ററിനുള്ളിൽ ഷൂട്ട് ചെയ്യാൻ ശ്രമിച്ചതിന് ചിലരെ പൊലീസ് അറസ്റ്റ്് ചെയ്തിരുന്നു.
വൈശാഖ് സംവിധാനം ചെയ്ത ചിത്രം ഒക്‌ടോബർ ഏഴിനാണ് തീയറ്ററുകളിലെത്തിയത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണു സിനിമ നിർമ്മിച്ചത്.
ഇതിനുമുമ്പും തിയേറ്ററുകളിൽ നിറഞ്ഞോടിയ ചിത്രങ്ങൾക്ക് ഇത്തരത്തിലുള്ള വ്യാജ പതിപ്പുകൾ വില്ലനായിട്ടുണ്ട്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയുടെ സെൻസർ ബോർഡ് കോപ്പി ഇത്തരത്തിൽ പ്രചരിച്ചിരുന്നു.