- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിയേറ്ററിന് മുമ്പിലെ നീണ്ട ക്യൂ ഒടുവിൽ സായിപ്പുമാരും കണ്ടു; പുലിമുരുകന്റെ ആദ്യ യുകെ ഷോയ്ക്ക് തിക്കി തിരക്കി മലയാളികൾ; ലണ്ടനിലും ബർമിങ്ഹാമിലും ആദ്യമായി മലയാള സിനിമയ്ക്ക് ഹൗസ് ഫുൾ ബോർഡ്! ആവേശം കയറി ആരവം മുഴക്കി ആരാധകർ
ലണ്ടൻ: നൂറു കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് മോഹൻലാലും പുലി മുരുകനും. റിക്കോർഡുകളിൽ റിക്കോർഡിട്ട് ചരിത്രമെഴുതി മുന്നേറ്റം. വിദേശ രാജ്യങ്ങളിലും ചിത്രം ചലനമാകുമെന്ന് അണിയറക്കാർ കരുതിയിരുന്നു. അത് തന്നെയാണ് സംഭവിച്ചതും. മലയാള ചിത്രം ആദ്യമായി വിദേശത്ത് ഹൗസ് ഫുള്ളായി ഓടുകയാണ്. മലയാളികളെല്ലാം ആവേശത്തോടെ പുലിമുരുകനെ കാണാനെത്തുന്നു. ലണ്ടനും ബർമിങ്ഹാമുമെല്ലാം തിയേറ്ററുകൾ മലയാളികളെ കൊണ്ട് നിറഞ്ഞു. നീണ്ട ക്യൂ കണ്ട് സായിപ്പുമാർ മൂക്കത്ത് വിരൽ വച്ചു. ടിക്കറ്റ് കിട്ടാതെ നിരാശരായവർ വേദനയോടെ മടങ്ങി. പടം കണ്ടവർ കൈകൊട്ടിയും കൂകി വിളിച്ചും ആരവമുയർത്തി. ഇതുവരെ കാണാത്ത കാഴ്ചകളായിരുന്നു ലണ്ടനിൽ പുലിമുരുകന്റെ ആദ്യ ദിനത്തിലുണ്ടായത്. സിനിമ കാണാൻ ഇഗ്ലണ്ടിൽ ആളുകൾക്ക് പൊതുവേ താൽപ്പര്യക്കുറവാണ്. ഇംഗ്ലീഷ് ചിത്രങ്ങൾ പോലും ഹൗസ് ഫുൾ ആകാറില്ല. ഇവിടെയാണ് പുലി മുരുകൻ ചരിത്രമെഴതുന്നത്. അതുകൊണ്ട് തന്നെ തിയേറ്ററുകളിലെ ആൾക്കൂട്ടം സായിപ്പുമാർക്ക് പുതിയ അനുഭവമായി. പലരോടും തിരക്കിന്റെ കാരണം അവർ തിരക്കി. ലാലിനേയും പുലി മുരുകനേയും
ലണ്ടൻ: നൂറു കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് മോഹൻലാലും പുലി മുരുകനും. റിക്കോർഡുകളിൽ റിക്കോർഡിട്ട് ചരിത്രമെഴുതി മുന്നേറ്റം. വിദേശ രാജ്യങ്ങളിലും ചിത്രം ചലനമാകുമെന്ന് അണിയറക്കാർ കരുതിയിരുന്നു. അത് തന്നെയാണ് സംഭവിച്ചതും. മലയാള ചിത്രം ആദ്യമായി വിദേശത്ത് ഹൗസ് ഫുള്ളായി ഓടുകയാണ്. മലയാളികളെല്ലാം ആവേശത്തോടെ പുലിമുരുകനെ കാണാനെത്തുന്നു. ലണ്ടനും ബർമിങ്ഹാമുമെല്ലാം തിയേറ്ററുകൾ മലയാളികളെ കൊണ്ട് നിറഞ്ഞു. നീണ്ട ക്യൂ കണ്ട് സായിപ്പുമാർ മൂക്കത്ത് വിരൽ വച്ചു. ടിക്കറ്റ് കിട്ടാതെ നിരാശരായവർ വേദനയോടെ മടങ്ങി. പടം കണ്ടവർ കൈകൊട്ടിയും കൂകി വിളിച്ചും ആരവമുയർത്തി. ഇതുവരെ കാണാത്ത കാഴ്ചകളായിരുന്നു ലണ്ടനിൽ പുലിമുരുകന്റെ ആദ്യ ദിനത്തിലുണ്ടായത്.
സിനിമ കാണാൻ ഇഗ്ലണ്ടിൽ ആളുകൾക്ക് പൊതുവേ താൽപ്പര്യക്കുറവാണ്. ഇംഗ്ലീഷ് ചിത്രങ്ങൾ പോലും ഹൗസ് ഫുൾ ആകാറില്ല. ഇവിടെയാണ് പുലി മുരുകൻ ചരിത്രമെഴതുന്നത്. അതുകൊണ്ട് തന്നെ തിയേറ്ററുകളിലെ ആൾക്കൂട്ടം സായിപ്പുമാർക്ക് പുതിയ അനുഭവമായി. പലരോടും തിരക്കിന്റെ കാരണം അവർ തിരക്കി. ലാലിനേയും പുലി മുരുകനേയും അറിഞ്ഞു. സിനിമ കാണാൻ കൂട്ടാക്കത്തെ മലയാളി യുവത്വും തിയേറ്ററുകളിൽ എത്തി. ഇന്നലെ നടന്ന ഷോകളിൽ കുട്ടികൾ പുലി സംഘട്ടനം ശരിക്കും ആസ്വദിച്ചു എന്നാണ് റിപ്പോർട്ടികൾ സൂചിപ്പിക്കുന്നത് . സാധാരണ മലയാള ചിത്രങ്ങൾ കാണാൻ വിമുഖത കാട്ടുന്ന യുകെ യിലെ മലയാളി ടീനേജുകാർ ആ മനോഭാവം മാറ്റിവച്ചാണ് പുലിമുരുകൻ സ്വീകരിച്ചിരിക്കുന്നത് .
ബോക്‌സ് ഓഫിസിൽ ചരിത്രം സൃഷ്ട്ടിച്ചു മുന്നേറുന്ന പുലിമുരുകൻ യുകെ യിലെ ആദ്യ പ്രദർശനത്തിൽ ആവേശം വിതറി വേട്ട തുടങ്ങി . സ്‌കൂൾ അവധി ദിനങ്ങളിൽ എത്തിയ ചിത്രത്തെ ആരാധകർക്കൊപ്പം കുടുംബങ്ങൾ കൂടി ചേർന്ന് സ്വീകരിച്ചപ്പോൾ അര മണിക്കൂർ മുന്നേ തിയറ്റർ നിറയുന്ന അനുഭവമാണ് ഇന്നലെ ഈസ്റ്റ് ഹാം , ബിർമിങ്ഹാം തിയറ്ററുകൾ സമ്മാനിച്ചത് . ആദ്യ ഷോ തന്നെ കാണണം എന്ന നിര്ബന്ധത്തോടെ തിയ്യറ്ററിൽ എത്തിയത് യുവാക്കളുടെ സംഘങ്ങൾ ആയിരുന്നു . മറ്റു ഷോകൾ തേടിയാണ് കുടുംബ പ്രേക്ഷകർ കൂടുതലായും എത്തിയത് . ചിത്രത്തിൽ മോഹൻ ലാലില്‌ന്റെ ആക്ഷൻ രംഗങ്ങൾക്ക് ആർപ്പു വിളിയും കൈയടിയും നിറഞ്ഞപ്പോൾ കേരളത്തിൽ സിനിമ കാണുന്ന അനുഭവമാണ് ഫീൽ ചെയ്തതെന്നും ഇത്തരം ഒരനുഭവം യുകെ യിൽ ആദ്യമാണെന്നും ചിത്രം കണ്ടിറങ്ങിയവർ ഒറ്റ സ്വരത്തിൽ പറയുമ്പോൾ , ഉറപ്പിക്കാം ഈ ആവേശം മറ്റിടങ്ങളിലും പടരുമെന്ന് .
ഇന്നലെ രണ്ടിടത്തുമായി ഏഴു പ്രദർശനങ്ങളണ് നടന്നത് . ആദ്യ ഷോ ഈസ്റ്റ് ഹാം പിക്കാഡിലിയിൽ ഉച്ച തിരിഞ്ഞു രണ്ടരയ്ക്കും ബിർമിൻഹാമിൽ മൂന്നും മണിക്കുമാണ് ആരംഭിച്ചത് . ആഴ്ച അവധി തുടങ്ങുന്ന വെള്ളിയാഴ്ചയുടെ ആനുകൂല്യം മുതലെടുത്തു അർദ്ധ രാത്രിയോടെ 11 . 30ിൗ നടത്തിയ ഷോയിലും നിറയെ ആളെ ലഭിച്ചു എന്നതാണ് ഈസ്റ്റ് ഹാമിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട് . ഇന്ന് ഇതേ ആവേശം ഏറ്റെടുക്കാൻ ഒരുങ്ങുന്നത് കവൻട്രിയാണ് . ഇവിടെ ഉച്ചയ്ക്ക് ഒന്നരക്ക് തന്നെ ആദ്യ ഷോ നടക്കും . നാല് ഷോകളിൽ അവസാനത്തേത് രാത്രി പത്തരയ്ക്കാണ് ..
ആദ്യ ദിവസമേ പുലിമുരുകൻ കാണുക എന്നതിനപ്പുറം സ്‌കൂൾ അവധി ദിനങ്ങളിൽ എത്തിയ മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് മിസ്സാക്കരുത് എന്ന വാശിയോടെയാണ് ആരധകർ തിയ്യറ്ററിൽ എത്തിക്കൊണ്ടിരുന്നതു . ഈസ്റ്റ് ഹാം , സമീപ പ്രദേശങ്ങളായ മനോർ പാർക്ക് , ക്രോയ്‌ടോൻ , ബർകിങ് തുടങ്ങി ലണ്ടൻ പ്രാന്ത നഗരങ്ങളിൽ മിക്കയിടത്തും നിന്നും ആരധകർ മോഹൻലാലിന്റെ തകർപ്പൻ പ്രകടനം കാണാൻ എത്തിക്കൊണ്ടിരുന്നു . ബിർമിൻഹാമിൽ ആകട്ടെ റെഡിച് , പെർഷോം , ഈവ്ഷം , കിഡ്ർമിനിസ്‌റെർ , വൂസ്റ്റർ , യാഡ്‌ലി എന്നിവിടങ്ങളിൽ നിന്നൊക്കെ ആൾ എത്തിയപ്പോൾ ഇന്ന് കവൻട്രിയിൽ ചിത്രം കാണാൻ സമീപ പട്ടണങ്ങളായ റഗ്‌ബി , നനീട്ടൻ , ലെമിങ്ടൻ , ലെസ്റ്റർ , നോട്ടിങ്ഹാം , ബാൻ ബറി എന്നിവിടങ്ങളിൽ നിന്നൊക്കെ ആൾ ഒഴുകും . മാത്രമല്ല മറ്റു തിയറ്ററുകൾ അപേക്ഷിച്ചു 4സ പ്രൊജക്ടർ എന്ന ആകർഷണം കൂടി ആയതോടെ കവൻട്രിയിൽ ചിത്രം കണ്ടു പുലിവേട്ടയുടെ ആവേശവും ആരവവും ഒന്നിച്ചു ആസ്വദിക്കാൻ കിട്ടുന്ന അവസരം മുതലാക്കാൻ ആണ് ഏവരും കാത്തിരിക്കുന്നത് .
അതിനിടെ കാടും കാട്ടുമൃഗങ്ങളും കേട്ടറിവ് മാത്രമുള്ള യുകെ യിലെ മലയാളി കുട്ടികൾക്ക് നാട്ടിലെ വന പ്രദേശത്തോടു ചേർന്നുള്ള ജനങ്ങളുടെ ജീവിതം അടുത്തറിയാൻ കൂടിയുള്ള അവസരമാണ് ചിത്രം സമ്മാനിക്കുന്നത് . അതിനാൽ തന്നെ കുട്ടികളെയും കൂട്ടി വേണം വൈൽഡ് ഹാന്ററുടെ കഥ കേൾക്കാൻ എത്തേണ്ടതെന്നു കുടുംബ പ്രേക്ഷകരോട് വിതരണക്കാരായ പി ജെ എന്റർടൈന്മെന്റ് അഭ്യർത്ഥിക്കുന്നു . ഏതു പ്രായത്തിൽ ഉള്ളവർക്കും ചിത്രം കാണാൻ കഴിയും വിധമാണ് ബ്രിട്ടീഷ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത് . പുലിയുമായുള്ള മല്പിടുത്ത രംഗങ്ങൾ കുട്ടികൾ ശരിക്കും ആസ്വദിക്കും എന്നാണ് വിലയിരുത്തൽ .
ചിത്രത്തിന്റെ യുഎസ്, യൂറോപ്പ് റിലീസ് വലിയ വിജയമാണ്. നവംബർ 3ന് ഗൾഫിലുമെത്തും ചിത്രം. യൂറോപ്പിൽ ഒരു മലയാളചിത്രത്തിന് ലഭിക്കുന്ന ഏറ്റവുമധികം സ്‌ക്രീനുകളും പുലിമുരുകൻ സ്വന്തമാക്കി. യൂറോപ്പിൽ മാത്രം 150 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ഈ സ്‌ക്രീനുകളിലെയെല്ലാം ആദ്യ ദിവസങ്ങളിൽ പ്രദർശനങ്ങളുടെ ബുക്കിങ് ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. ഇതും കഴിഞ്ഞാണ് തിയേറ്ററിലെ സാധാരണ ടിക്കറ്റിന് പ്രേക്ഷകർ കൂട്ടമായെത്തുന്നത്. പടം കണ്ടിറങ്ങിയവും ആവേശത്തിൽ. അതുകൊണ്ട് തന്നെ തിരിക്ക് വരും ദിനങങളിലു ംതുടരും. വിദേശ റിലീസുകൾ കൂടി പരിഗണിക്കുമ്പോൾ ആദ്യമായി 100 കോടി കളക്ഷൻ നേടുന്ന മലയാളചിത്രമാവാനുള്ള വലിയ സാധ്യതയാണ് പുലിമുരുകന് മുന്നിലുള്ളത്. തമിഴ്, തെലുങ്ക് മൊഴിമാറ്റ പതിപ്പുകളും വൈകാതെ തീയേറ്ററുകളിലെത്തും.