- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു തീയേറ്ററിൽ തുടർച്ചയായി നാലു ഷോകൾ ഹൗസ്ഫുളായി ഓടുന്നു; ഏഷ്യക്കാരുടെ തള്ളുകണ്ട് ടിക്കറ്റെടുത്ത് സായിപ്പന്മാരും; 4കെ സ്ക്രീനിൽ പുലിമുരുകന്റെ ഓരോ ചലനങ്ങളും ഹോളിവുഡ് നിലവാരത്തേയും തോൽപ്പിച്ചു; ലാലേട്ടന്റെ ബ്രിട്ടനിലെ തേരോട്ടം ഇങ്ങനെ
ലണ്ടൻ: പുലിമുരുകന്റെ വേട്ട കണ്ടുള്ള ആവേശത്തിലാണ് യുകെയിൽ എമ്പാടുമുള്ള മലയാളികൾ. കാടിളക്കി എത്തിയ പുലിമുരുകൻ തീയേറ്ററുകളെ ഇളക്കി മറിക്കുകയാണ്. പ്രായഭേദമന്യേ മലയാളികളെല്ലാം തീയേറ്ററിലേക്കു കുതിക്കുമ്പോൾ ഈ തിരക്ക് കണ്ട് അത്ഭുതപ്പെടുകയാണ് സായിപ്പന്മാർ. സംഭവമെന്തെന്ന് അറിയാൻ എത്തുന്നവർ ലാലേട്ടന്റെ കാടിളക്കിയുള്ള വരവിന് നിറഞ്ഞ കൈയടി നൽകിയാണ് തീയേറ്റർ വിടുന്നത്. പ്രദർശിപ്പിക്കുന്ന നാലു ഷോകളും ഹൗസ് ഫുളായി ഓടുമ്പോൾ കണ്ടിറങ്ങുന്ന പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇന്നലെ പുലിവേട്ടയുടെ ദിനങ്ങളായിരുന്നു കവൻട്രിയിൽ നടന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിച്ച ആദ്യ പ്രദർശനവും രാത്രി പത്തരയ്ക്കത്തെ അവസാന ഷോയും നടന്നത് രാത്രി-പകൽ വ്യത്യാസങ്ങൾ ഇല്ലാതെയായിരുന്നു. ഒറ്റ ദിവസത്തെ ഷോയിൽ തിയറ്ററിൽ നിറഞ്ഞത് 800 ഓളം കാണികളാണ്. പൊതുവേ കവൻട്രി മലയാളികളിൽ സിനിമാ ജ്വരം കുറവാണെന്ന വസ്തുതയുമായി കൂട്ടിയിണക്കി വേണം ഈ ജനക്കൂട്ടത്തെ വിലയിരുത്താൻ. സാധാരണ 50 പേർ വരെ കയറുന്ന സിനിമകൾ കണ്ടിട്ടുള്ള കവൻട്രിയിൽ
ലണ്ടൻ: പുലിമുരുകന്റെ വേട്ട കണ്ടുള്ള ആവേശത്തിലാണ് യുകെയിൽ എമ്പാടുമുള്ള മലയാളികൾ. കാടിളക്കി എത്തിയ പുലിമുരുകൻ തീയേറ്ററുകളെ ഇളക്കി മറിക്കുകയാണ്. പ്രായഭേദമന്യേ മലയാളികളെല്ലാം തീയേറ്ററിലേക്കു കുതിക്കുമ്പോൾ ഈ തിരക്ക് കണ്ട് അത്ഭുതപ്പെടുകയാണ് സായിപ്പന്മാർ. സംഭവമെന്തെന്ന് അറിയാൻ എത്തുന്നവർ ലാലേട്ടന്റെ കാടിളക്കിയുള്ള വരവിന് നിറഞ്ഞ കൈയടി നൽകിയാണ് തീയേറ്റർ വിടുന്നത്. പ്രദർശിപ്പിക്കുന്ന നാലു ഷോകളും ഹൗസ് ഫുളായി ഓടുമ്പോൾ കണ്ടിറങ്ങുന്ന പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ഇന്നലെ പുലിവേട്ടയുടെ ദിനങ്ങളായിരുന്നു കവൻട്രിയിൽ നടന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിച്ച ആദ്യ പ്രദർശനവും രാത്രി പത്തരയ്ക്കത്തെ അവസാന ഷോയും നടന്നത് രാത്രി-പകൽ വ്യത്യാസങ്ങൾ ഇല്ലാതെയായിരുന്നു. ഒറ്റ ദിവസത്തെ ഷോയിൽ തിയറ്ററിൽ നിറഞ്ഞത് 800 ഓളം കാണികളാണ്. പൊതുവേ കവൻട്രി മലയാളികളിൽ സിനിമാ ജ്വരം കുറവാണെന്ന വസ്തുതയുമായി കൂട്ടിയിണക്കി വേണം ഈ ജനക്കൂട്ടത്തെ വിലയിരുത്താൻ. സാധാരണ 50 പേർ വരെ കയറുന്ന സിനിമകൾ കണ്ടിട്ടുള്ള കവൻട്രിയിൽ അഡ്വാൻസ് സ്‌ക്രീനിങ് നടത്താൻ ധൈര്യം കാണിച്ച പിജെ എന്റർടെയ്‌മെന്റ്‌സിനെ ഞെട്ടിച്ച ജനക്കൂട്ടം ബ്രിട്ടീഷുകാരായ മറ്റു സിനിമാ പ്രേമികളെയും അമ്പരപ്പിച്ചു.
ഇത്രയധികം ഏഷ്യക്കാർ സിനിമ കാണാൻ എത്തിയതിന്റെ കാരണം തിരക്കിയ ഒട്ടേറെ തദ്ദേശിയർ പുലിമുരുകന് വേണ്ടി ടിക്കറ്റ് തിരക്കി എത്തിയപ്പോഴേയ്ക്കും രാത്രി പത്തരയുടെ ഷോയും ഹൗസ് ഫുൾ. ഏകദേശം ഒരു ഡസൻ അധികം കുടുംബങ്ങളാണ് രാത്രി പത്തരയുടെ ഷോയ്ക്ക് എത്തി ടിക്കറ്റ് കിട്ടാതെ മടങ്ങിയത്. യുകെയിലെ ആദ്യ ഷോ നടന്ന ഈസ്റ്റ്ഹാമിലും ബർമിങ്ഹാമിലും സ്ഥിതി ഒട്ടും വ്യത്യസ്തമായിരുന്നില്ല.
കവൻട്രിയിൽ ഇന്നലെ നടന്ന പള്ളി പെരുന്നാൾ സിനിമയ്ക്ക് ആളെ കുറയ്ക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ഉച്ചയ്ക്ക് ഒന്നര മുതൽ നടന്ന 4 ഷോകളിലും ആൾ എത്തിയതോടെ കവൻട്രിയും യുകെ മലയാള സിനിമയുടെ റെക്കോർഡ് പട്ടികയിലേക്ക് ചുവടു വയ്ക്കുകയുണ്ടായി.
ജനം ഇന്നലെ കവൻട്രിയിൽ പുലുമുരുകനെ കാണാൻ സമീപ പ്രദേശങ്ങളായ ലെസ്റ്റർ, കെറ്ററിങ്ങ്, നോർത്താംപ്ടൺ, നോട്ടിങ്ഹാം എന്നിവിടങ്ങളിൽ നിന്നൊക്കെ ആളുകൾ എത്തിയതും ഈ സിനിമ എത്ര ആഴത്തിലാണ് മലയാളിയെ കിഴടക്കിയിരിക്കുന്നത് എന്നതിന്റെ തെളിവായി. സാധാരണ മലയാള സിനിമോയട് യുകെയിലെ ചെറുപ്പക്കാർ മുഖം തിരക്കുകയാണ് പതിവെങ്കിലും പുലിമുരുകന്റെ ആവേശം ഏറ്റെടുക്കാൻ ആൺകുട്ടികളും പെൺകുട്ടികളും സംഘം ചേർന്ന് എത്തുന്ന കാഴ്ചയും കവൻട്രിയിൽ ദൃശ്യമായി. ഇന്നലെ പ്രദർശനം നടന്ന ബർമിങ്ഹാം ഈസ്റ്റ്ഹാം എന്നിവിടങ്ങളിലും നിറഞ്ഞ സദസ്സിൽ തന്നെ പ്രക്ഷേപണം നടന്നതോടെ റെക്കോർഡ് തുക നൽകി എത്തിച്ച പുലിമുരുകൻ വിതരണക്കാരനെ നിരാശപ്പെടുത്തിയില്ല എന്ന സൂചന കൂടിയാണ് സമ്മാനിക്കുന്നത്.
അതിനിടെ കവൻട്രി ഉയർത്തിയ തരംഗം ഇന്ന് ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ. പുലിമുരുകൻ ഓരോ ദവസവും കൂടി വരുന്ന ആരാധകരെ ഉൾക്കൊള്ളാനായി നേരത്തെ എടുത്ത 220 പേരുടെ തിയറ്റർ ഹാളിലാണ് പകരം 300 പേരുടെ വലിയ ഹാൾ എടുത്ത് ടിക്കറ്റ് ലഭിക്കാതെ മടങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുകയാണെന്ന് പിജെ എന്റർടെയ്‌മെന്റ്‌സ് ഉടമ പ്രജീഷ് കുമാർ അറിയിച്ചു. വെള്ളിയാഴ്ച മുതൽ 100 ലധികം കേന്ദ്രങ്ങളിലേക്ക് പുലിമുരുകന്റെ വേട്ട തുടങ്ങുമ്പോഴേക്കും ചിത്രം മലയാളി സമൂഹത്തിൽ ചർച്ചയായി കത്തിക്കയറും എന്നുറപ്പാണ്. ഇന്നലെ കവൻട്രിയിൽ 4ഗ പ്രൊജക്ടറിന്റെ ശബ്ദ സൗന്ദര്യം ആസ്വദിക്കാൻ കഴിഞ്ഞ സിനിമ അനുഭവം ഇന്ന് മാഞ്ചസ്റ്ററിലും മാത്രമാണ് 4ഗ പ്രൊജക്ടറിൽ പ്രദർശിപ്പിക്കുന്നത്.
പുലിമുരുകൻ കണ്ടിറങ്ങുന്നവരോട് എങ്ങനെയുണ്ട് പടം എന്ന ചോദ്യം തന്നെ അർത്ഥരഹിതമാണ്. കാരണം കൊച്ചുകുട്ടികൾ മുതൽ മുതിർന്നവരിൽ വരെ തിയറ്റർ വിട്ടിറങ്ങുമ്പോൾ മുഖത്ത് തെളിയുന്നത് വിസ്മയ ഭാവമാണ്. ഓരോരുത്തരെയും ഓരോ തരത്തിലാണ് പടം സ്വാധീനിച്ചത് എന്ന് മാത്രം. എത്ര നല്ലത് ഉണ്ടായാലും വിമർശിക്കുന്നവർക്ക് പോലും പുലിമുരുകനെ കുറ്റം പറയാൻ പ്രയാസമാണ്. കാരണം ജനലക്ഷങ്ങൾ കണ്ടു കഴിഞ്ഞ ചിത്രത്തിന് താനൊരാൾ വിലിടാൻ ശ്രമിച്ചാൽ അത് സ്വയം വിലയിടാനേ വഴി ഒരുക്കൂ എന്ന തിരിച്ചറിവ് കൂടി നേടിയാണ് പ്രേക്ഷകൻ തിയറ്റർ വിടുന്നത്. മലയാള സിനിമകളുടെ പരിമിതികൾ മനസ്സിലാക്കാൻ കഴിഞ്ഞാൽ മലയാള സിനിമ ചരിത്രം ഇനി രേഖപ്പെടുത്തുക പുലിമുരുകന് മുൻപും പിൻപും എന്ന കാലഗണനയിലൂടെ ആയിരിക്കും.
ഇന്നലെ പുലി കണ്ടിറങ്ങിയവരിൽ ചിലരുടെ പ്രതികരണങ്ങൾ
ജോബി അയ്ത്തിൽ (സിനിമ, നാടക പ്രവർത്തകൻ)
അസാമാന്യം ഒറ്റ വാക്കിൽ അങ്ങനെ പറയാനേ പറ്റൂ. മലയാള സിനിമയിലും ഇങ്ങനെ ഒക്കെ കാണാൻ കഴിയും എന്നതിന് ഇനി ഈ ചിത്രം എന്നും നമ്മോടൊപ്പം ഉണ്ടല്ലോ. സിനിമയുടെ എല്ലാ തലങ്ങളിലും പെർഫെക്ഷൻ സമ്മാനിക്കുന്ന ചിത്രം.
ഗോഗുൽ ദിനേശ് (വിദ്യാർത്ഥി)
അടിപെളി പടം. ലാലേട്ടന് മാത്രം ചെയ്യാൻ പറ്റുന്ന സിനിമ. തുടക്കം മുതൽ ഒടുക്കം വരെ ആവേശം കൊള്ളിക്കുന്ന സീനുകൾ. നൂറിൽ നൂറു മാർക്ക് തന്നെ പുലിമുരുകന്.
മഹേഷ് കൃഷ്ണൻ (സിനിമ ആസ്വാദകൻ)
മിക്ക പടങ്ങളും കുടുംബസമേതം കാണാൻ ശ്രമിക്കുന്ന എനിക്ക് പലപ്പോഴും പണം വെറുതെ പോയല്ലോ എന്നു തോന്നിയിട്ടുണ്ട്. പുലിമുരുകനെ കുറിച്ച് അങ്ങനെ പറയാൻ ആർക്കും കഴിയില്ല. ഇതാണ് സിനിമ, നാം ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമ.
ബാബു കളപ്പുരയ്ക്കൽ (മുൻ സികെസി പ്രസിഡന്റ്)
എന്നെ അതിശയിപ്പിച്ചത് മോഹൻലാൽ എന്ന അതുല്ല്യ അഭിനയ പ്രതിഭയാണ്. ഞാൻ മുടങ്ങാതെ സിനിമ കാണുന്ന ആളല്ല. എങ്കിലും അദ്ദേഹത്തിന്റെ ശിക്കാർ, ദൃശ്യം തുടങ്ങിയ ഹിറ്റുകൾ വച്ച് നോക്കുമ്പോൾ പുലിമുരുകൻ അതുക്കും മേലോ സംശയം വേണ്ട.
ഷൈജു ജേക്കബ് (മുൻ സികെസി വൈസ് പ്രസിഡന്റ്)
ആവേശത്തോടെ കാണുമ്പോഴും നല്ല ചില സന്ദേശങ്ങൾ കൂടി സിനിമ സമ്മാനിക്കുന്നുണ്ട്. മനസ്സിനെ സപ്ര്ശിക്കും വിധം കാട്ടിലെ മൃഗങ്ങളെക്കാൾ പേടിക്കേണ്ടത് നാട്ടിലെ മനുഷ്യരെ ആണെന്നും കമാലിനി മുഖർജിയുടെ കഥാപാത്രം പെട്ടെന്ന് ഇഷ്ടം കൂടി വരുന്നവരെയും അകാരണനമായി സ്‌നേഹം നടിക്കുന്നവരെയും ഒക്കെ ശ്രദ്ധിക്കണം എന്ന ലാലിനോടുള്ള ഉപദേശം നമ്മളോട് കൂടിയിട്ടുള്ളതായിട്ടാണ് എനിക്ക് തോന്നിയത്.
ജോബി മത്തായി ഹോൾ ബ്രൂക്‌സ് (മുൻ സികെസി ഭാരവാഹി)
നല്ല സിനിമകൾ കാണുന്ന എനിക്ക് പുലിമുരുകൻ മറക്കാൻ കഴിയും എന്നു കരുതുന്നില്ല. അത്രയ്ക്ക് ആഴത്തിൽ ഓരോ സീനും മികവുറ്റതായിട്ടുണ്ട്. കവൻട്രിയിൽ 4ഗ പ്രൊജക്ടറിൽ കാണാൻ കഴിഞ്ഞതും ഭാഗ്യം.
ദിലീപ് ഇളയമത്ത്, ലെസ്റ്റർ (അഭിനേതാവും ഗായകനും)
ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് പുലിമുരുകൻ. ലാലേട്ടൻ വീണ്ടും അതിശയിപ്പിക്കുന്നു ഈ പ്രായത്തിലും ചുറുചുറുക്കോടെ സംഘട്ടന രംഗങ്ങൾ ചെയ്യുന്നത് കാണുമ്പോൾ അതു തെളിഞ്ഞു ആ മഹാ അഭിനയ പ്രതിഭയ്ക്ക് മുന്നിൽ. ആരാധകർ അല്ല ആരെയും അതിശയിപ്പിച്ചു കളഞ്ഞിരിക്കുകയാണ് ലാലേട്ടൻ.
ജിനു കുര്യാക്കോസ് (റാന്നി സംഗമം സംഘാടകൻ)
സാങ്കേതിക മികവിൽ ഇനി മലയാളിയെ അമ്പരപ്പിക്കാൻ പുലിമുരുകന്റെ മുകളിൽ എന്തെങ്കിലും ചെയ്‌തേ പറ്റൂ അത് അത്ര എളുപ്പമല്ല. കാടിന്റെ വന്യതയും പുലിയുടെ ശൗര്യവും എല്ലാം നേരിൽ കണ്ടത് പോലെയുള്ള അനുഭവം. സിനിമ എന്ന സങ്കൽപ്പം തന്നെ മലയാളിയിൽ മാറ്റിയെടുക്കുകയാണ് പുലിമുരുകൻ.