- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യേശുദാസും ചിത്രയും ചേർന്നൊരുക്കിയ പുലിമുരുകനിലെ മനോഹര ഗാനം എത്തി; കാടണിയും കാൽച്ചിലമ്പേ കാനനമൈനേ...'' എന്ന ഗാനം കേൾക്കാം
മോഹൻലാലിന്റെ ആരാധകർ കാത്തിരിക്കുന്ന ചിത്രം പുലിമുരുകന്റെ ആദ്യത്തെ വീഡിയോ സോംഗ് പുറത്തിറക്കി. ഗോപീസുന്ദർ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസും ചിത്രയും ചേർന്നാണ്. കാടണിയും കാൽചിലമ്പേ എന്ന് തുടങ്ങുന്ന ഗാനം മനോഹരമായ ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമാണ്. ടൈറ്റിൽ കഥാപാത്രമായ മുരുകന്റെ കുടുംബത്തെയാണ് ഗാനരംഗത്തിൽ കാണിക്കുന്നത്. തമിഴ് ഗ്ലാമർതാരം നമിതയും ഗാനരംഗത്തിൽ പ്രത്യപക്ഷപ്പെടുണ്ട്. വിനു മോഹൻ മോഹൻലാലിന്റെ അനുജനായും സംവിധായകനും നടനുമായ ലാൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായും ചിത്രത്തിൽ എത്തുന്നു. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായ പുലിമുരുകൻ ഒരു വർഷം കൊണ്ടാണ് പൂർത്തിയായത്. മുളക്പാടം ഫിലിംസിനു വേണ്ടി ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത്. ജഗപതി ബാബു, സുരാജ് വെഞ്ഞാറംമൂട്, ബാല, കിഷോർ, എം.ആർ ഗോപകുമാർ, അഞ്ജലി അനീഷ്, നമിത, കമാലിനി മുഖർജി തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം ഒക്‌ടോബർ 7ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ രണ്ടാമത്തെ മെലഡി ആലപിച്ചിരിക്കുന്നത് വാണി ജയറാമാണ്.
മോഹൻലാലിന്റെ ആരാധകർ കാത്തിരിക്കുന്ന ചിത്രം പുലിമുരുകന്റെ ആദ്യത്തെ വീഡിയോ സോംഗ് പുറത്തിറക്കി. ഗോപീസുന്ദർ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസും ചിത്രയും ചേർന്നാണ്. കാടണിയും കാൽചിലമ്പേ എന്ന് തുടങ്ങുന്ന ഗാനം മനോഹരമായ ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമാണ്. ടൈറ്റിൽ കഥാപാത്രമായ മുരുകന്റെ കുടുംബത്തെയാണ് ഗാനരംഗത്തിൽ കാണിക്കുന്നത്. തമിഴ് ഗ്ലാമർതാരം നമിതയും ഗാനരംഗത്തിൽ പ്രത്യപക്ഷപ്പെടുണ്ട്.
വിനു മോഹൻ മോഹൻലാലിന്റെ അനുജനായും സംവിധായകനും നടനുമായ ലാൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായും ചിത്രത്തിൽ എത്തുന്നു. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായ പുലിമുരുകൻ ഒരു വർഷം കൊണ്ടാണ് പൂർത്തിയായത്.
മുളക്പാടം ഫിലിംസിനു വേണ്ടി ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത്. ജഗപതി ബാബു, സുരാജ് വെഞ്ഞാറംമൂട്, ബാല, കിഷോർ, എം.ആർ ഗോപകുമാർ, അഞ്ജലി അനീഷ്, നമിത, കമാലിനി മുഖർജി തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം ഒക്‌ടോബർ 7ന്
റിലീസ് ചെയ്യും. ചിത്രത്തിന്റെ രണ്ടാമത്തെ മെലഡി ആലപിച്ചിരിക്കുന്നത് വാണി ജയറാമാണ്.