- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാടിന്റെ വശ്യതയിൽ ആക്ഷന്റെ രംഗങ്ങൾ കോർത്തിണക്കിയ പുലിമുരുകന്റെ ഒഫീഷ്യൽ ട്രെയ്ലർ എത്തി; മോഹൻലാൽ ചിത്രം ഒക്ടോബർ 7 ന് റീലിസ്
മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന പുലിമുരുകന്റെ ട്രെയ്ലർ പുറത്തിറങ്ങി. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന ട്രെയിലർ തന്നെയാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. ട്രെയിലറിന് ഒരു മിനിറ്റ് 42 സെക്കന്റ് ദൈർഘ്യമുണ്ട്. മലയാളത്തിലെ ഏറ്റവും മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുമായാണ് പുലിമുരുകൻ എത്തുന്നത്. അതീവരഹസ്യമായി ചിത്രീകരണം നടത്തിയ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പോലും അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നില്ല. സിനിമയുടെ പോസ്റ്ററുകളും ആരാധകരിൽ ആവേശം നിറച്ചിട്ടുണ്ട്. വൈശാഖ് സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഒക്ടോബർ 7-നാണ്. സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്ൻ സംഘട്ടന സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിലെ പുള്ളിപ്പുലിയു മായുള്ള സംഘട്ടനരംഗങ്ങളും ലാലിന്റെ വേറിട്ട ഗെറ്റപ്പും ഇതിനോടകം തന്നെ ഏറെ ചർച്ചയായി കഴിഞ്ഞു കേരളത്തിന് പുറമെ വിയ്റ്റ്നാമിലും, ദക്ഷിണാഫ്രിക്കയിലും തായ്ലൻഡിലും ആണ് ചിത്രീകരണം നടന്നത്. കമാലിനി മുഖർജി, നമിത, ജഗപതി ബാബ
മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന പുലിമുരുകന്റെ ട്രെയ്ലർ പുറത്തിറങ്ങി. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന ട്രെയിലർ തന്നെയാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. ട്രെയിലറിന് ഒരു മിനിറ്റ് 42 സെക്കന്റ് ദൈർഘ്യമുണ്ട്.
മലയാളത്തിലെ ഏറ്റവും മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുമായാണ് പുലിമുരുകൻ എത്തുന്നത്. അതീവരഹസ്യമായി ചിത്രീകരണം നടത്തിയ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പോലും അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നില്ല. സിനിമയുടെ പോസ്റ്ററുകളും ആരാധകരിൽ ആവേശം നിറച്ചിട്ടുണ്ട്.
വൈശാഖ് സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഒക്ടോബർ 7-നാണ്. സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്ൻ സംഘട്ടന സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിലെ പുള്ളിപ്പുലിയു മായുള്ള സംഘട്ടനരംഗങ്ങളും ലാലിന്റെ വേറിട്ട ഗെറ്റപ്പും ഇതിനോടകം തന്നെ ഏറെ ചർച്ചയായി കഴിഞ്ഞു
കേരളത്തിന് പുറമെ വിയ്റ്റ്നാമിലും, ദക്ഷിണാഫ്രിക്കയിലും തായ്ലൻഡിലും ആണ് ചിത്രീകരണം നടന്നത്. കമാലിനി മുഖർജി, നമിത, ജഗപതി ബാബു, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
പഴശ്ശിരാജയ്ക്കു ശേഷം മലയാളത്തിൽ നിർമ്മിക്കുന്ന ഏറ്റവും മുതൽമുടക്കുള്ള ചിത്രമായിരിക്കും പുലിമുരുകൻ. 15 കോടി രൂപയാണ് ബജറ്റ്. മയിൽവാഹനം എന്നു പേരുള്ള ലോറിയുടെ ഉടമയാണ് മോഹൻലാൽ അവതരിപ്പിക്കുന്ന പുലിമുരുകൻ.