- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാലേട്ടൻ ആരാധകർക്ക് കാത്തിരിപ്പ് അവസാനിപ്പിക്കാം; പുലിമുരുകൻ ഒക്ടോബർ ഏഴിന് എത്തും
മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡചിത്രം പുലിമുരുകന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ അവസാനഘട്ട ജോലികൾ പൂർത്തിയാക്കി ഒക്ടോബർ ഏഴിന് ചിത്രം തീയറ്ററുകളിലെത്തിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ടതു മൂലം റിലീസിങ്ങും നീളുമെന്ന് വാർത്തകളുണ്ടായിരുന്നുവെങ്കിലും ആരാധകരുടെ ആകാംക്ഷക്ക് അറുതി വരുത്തി പുലുമുരുകൻ എത്തുകയാണ്. ചിത്രത്തിന്റെ സംവിധായകൻ വൈശാഖ് തന്നെയാണ് റിലീസ് തീയതി വെളിപ്പെടുത്തിയത്. ചിത്രം പ്രതിസന്ധിയിലാണെന്ന വാർത്തകൾ സംവിധായകൻ തള്ളിക്കളഞ്ഞു. ചിത്രം ജൂലൈയിൽ റിലീസ് ചെയ്യുമെന്നും പിന്നീട് ഓണം റിലീസ് ആണെന്നുമുള്ള തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സംവിധായകൻ പറഞ്ഞു. മലയാളത്തിലെ ഏറ്റവുമധികം മുതൽ മുടക്കുള്ള ചിത്രമെന്ന ഖ്യാതിയോടെയാണ് പുലിമുരുകൻ തീയറ്ററുകളിലെത്തുന്നത്. കാടിനോട് പടവെട്ടി ജീവിക്കുന്ന മുരുകൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ അഭിനയിക്കുന്നത്. ഹോളിവുഡ് സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്ൻ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നുവെന്നതാണ് ചിത
മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡചിത്രം പുലിമുരുകന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ അവസാനഘട്ട ജോലികൾ പൂർത്തിയാക്കി ഒക്ടോബർ ഏഴിന് ചിത്രം തീയറ്ററുകളിലെത്തിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ടതു മൂലം റിലീസിങ്ങും നീളുമെന്ന് വാർത്തകളുണ്ടായിരുന്നുവെങ്കിലും ആരാധകരുടെ ആകാംക്ഷക്ക് അറുതി വരുത്തി പുലുമുരുകൻ എത്തുകയാണ്.
ചിത്രത്തിന്റെ സംവിധായകൻ വൈശാഖ് തന്നെയാണ് റിലീസ് തീയതി വെളിപ്പെടുത്തിയത്. ചിത്രം പ്രതിസന്ധിയിലാണെന്ന വാർത്തകൾ സംവിധായകൻ തള്ളിക്കളഞ്ഞു. ചിത്രം ജൂലൈയിൽ റിലീസ് ചെയ്യുമെന്നും പിന്നീട് ഓണം റിലീസ് ആണെന്നുമുള്ള തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സംവിധായകൻ പറഞ്ഞു.
മലയാളത്തിലെ ഏറ്റവുമധികം മുതൽ മുടക്കുള്ള ചിത്രമെന്ന ഖ്യാതിയോടെയാണ് പുലിമുരുകൻ തീയറ്ററുകളിലെത്തുന്നത്. കാടിനോട് പടവെട്ടി ജീവിക്കുന്ന മുരുകൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ അഭിനയിക്കുന്നത്. ഹോളിവുഡ് സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്ൻ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റെരു പ്രത്യേകത.
ചിത്രത്തിന്റെ ആദ്യ ടീസർ ആരാധകർക്കിടയിൽ തരംഗമായി മാറിയിരുന്നു. ലാൽ, ജഗപതി ബാബു, മംഗൽ പാണ്ഡേ, കിഷോർ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉദയകൃഷ്ണയാണ് സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീതം ഗോപി സുന്ദർ.ചിത്രം നിർമ്മിക്കുന്നത് ടോമിച്ചൻ മുളകുപ്പാടം ആണ്.